Wednesday, May 9, 2012

ഹദീസ്: നെല്ലും പതിരും 

കെ.കെ. ആലിക്കോയ

''ഇങ്ങനെ ചില ഖുര്‍ആന്‍ വചനങ്ങള്‍ ദുര്‍ബലപ്പെടുത്തിയതുപോലെ പലതും നഷ്ടപ്പെട്ടുപോയിട്ടുമുണ്ട്. ഇപ്പോള്‍ 73 വചനങ്ങളാണ്‌ അല്‍ അഹ്‌സാബില്‍ (33-ആം അദ്ധ്യായം) ഉള്ളത്. എന്നാല്‍ ഇതു മുമ്പ് രണ്ടാമദ്ധ്യായം അല്‍ബഖറയോളം ഉണ്ടായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കില്‍ ആ അദ്ധ്യായത്തില്‍ നിന്ന് 213 വാക്യങ്ങള്‍ നഷ്ടപ്പെട്ടുപോയി എന്ന് മനസ്സിലാക്കാം. അതില്‍ വ്യഭിചാരക്കുറ്റത്തിന്‌ എറിഞ്ഞുകൊല്ലാന്‍ വിധിക്കുന്ന വചനവും ഉള്‍പ്പെട്ടിരുന്നുവത്രെ. അതില്‍ 73 വചനം ഒഴിച്ച് (ബാക്കി) അല്ലാഹു എടുത്തു എന്നും ആടു തിന്നുപോയെനും പറയപ്പെടുന്നു.''
(പേജ് 89, 90 - ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം, ഇടമറുക്.)
.****************

ഉമര്‍ (റ) പറയുന്നു: അല്ലാഹു മുഹമ്മദിനെ (സ) സത്യവുമായി അയച്ചു. അദ്ദേഹത്തിന്‌ ഗ്രന്‍ഥമിറക്കിക്കൊടുത്തു. ആ ഇറക്കപ്പെട്ടതില്‍ ആയത്തുര്‍റജ്‌മ്‌ (വ്യഭിചാരിയ്ക്ക് നല്‍കപ്പെടുന്ന എറിഞ്ഞുകൊല്ലല്‍ ശിക്ഷ സംബന്ധിച്ചുള്ള ആയത്ത്) ഉണ്ടായിരുന്നു. (ഇപ്പോള്‍ ഖുര്‍ആനില്‍ അങ്ങനെയൊന്നില്ല. - ആലിക്കോയ)
കാലം കുറച്ച് കഴിയുമ്പോള്‍ ആയത്തുര്‍റജ്‌മിന്റെ അഭാവത്തില്‍ അല്ലാഹു നിശ്ചയിച്ച ഒരു ഫര്‍ദ് ആളുകള്‍ ഒഴിവാക്കുമോ എന്ന് ഉമര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഉമര്‍ ഖുര്‍ആനില്‍ അല്‍പം കൂട്ടിച്ചേര്‍ത്തുവെന്ന് ജനങ്ങള്‍ പറയുമായിരുന്നില്ലെങ്കില്‍ ഞാനത് എഴുതിച്ചേര്‍ക്കുമായിരുന്നു എന്നും ഉമര്‍ പറഞ്ഞിരിക്കുന്നു. (ബുഖാരി)
****************

ഈ ഹദീസിനെ താങ്കള്‍ എങ്ങനെ കാണുന്നു?
ഇത് താങ്കള്‍ക്കു സ്വീകാര്യമാണോ?
അഥവാ ഖുര്‍ആനില്‍ നിന്ന് ഇങ്ങനെ ഒരായത്ത് നഷ്ടപ്പെട്ടു പോയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഖുര്‍ആന്‍ വിശ്വാസയോഗ്യമാണോ?
ഇത്തരം ഹദീസുകളെ അവലംബിച്ചുകൊണ്ട്, ഖുര്‍ആനിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവര്‍ക്ക് നല്‍കാന്‍ യുക്തിസഹമായ എന്ത് അമ്റുപടിയാണ്‌ താങ്കളുടെ പക്കലുള്ളത്?
****************

'ഖുര്‍ആന്‍ അവതരിപ്പിച്ചത് നാമാണ്‌ നാം തന്നെ അത് സംരക്ഷിക്കുകയും ചെയ്യും' എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
ഖുര്‍ആനില്‍ നിന്ന് ഒരു ആയത്ത് നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഹദീസ് ഈ സൂക്തത്തിന്‌ വിരുദ്ധമാണ്‌. ആയതിനാല്‍ ആ ഹദീസ് വിശ്വാസയോഗ്യമല്ല. -ഇതാണ്‌ എന്റെ അഭിപ്രായം.
****************

ഹദീസ് അല്ലെങ്കില്‍ സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥനപ്രമാണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്‌.
എന്നാല്‍ ഹദീസ് എന്ന പേരില്‍ ഉദ്ധരിക്കപ്പെടുന്നതെന്തും ഒട്ടും വിവേചനം കൂടാതെ സ്വീകരിക്കണം എന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. അവ പരിശോധനയ്ക്ക് വിധേയമാക്കപ്പെടണം.
സനദ് (നിവേദക പരമ്പര) പരിശോധിക്കണം. അത് പരിശോധനയുടെ ഒന്നാം ഘട്ടം മാത്രം.
രണ്ടാം ഘട്ടത്തില്‍ മത്‌ന്‌ (ടെക്‌സ്‌റ്റ്) പരിശോധിക്കണം. സനദ് ശരിയായാല്‍ പോലും ചില ഹദീസ് അംഗീകരിക്കാന്‍ കഴിയുകയില്ല. അതിന്റെ മത്‌നിന്‌ തകരാറുണ്ടെങ്കില്‍!
സനദ് പരിശോധനയ്ക്കെന്നപോലെ മത്‌ന്‌ പരിശോധനക്കും പല തലങ്ങളുണ്ട്. ഈ വിഷയം ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്. അതിന്ന് ലോകപ്രശസ്തമായ ഒരു ഗ്രന്‍ഥത്തെ അവലംബിക്കാം.

Dr. മുസ്‌തഫ സബാഈ എഴുതുന്നു:
"നിര്‍മ്മിത ഹദീസുകളുടെ അടയാളങ്ങള്‍ മത്‌നില്‍:
1. ഹദീസിലെ വാചകങ്ങള്‍ ആരോഗ്യകരമാവാതിരിക്കുക. .......... താണ നിലവാരത്തിലുള്ളതോ കെട്ടിക്കുടുക്കുള്ളതോ സാഹിത്യദൃഷ്ടിയില്‍ അരോചകമായിട്ടുള്ളതോ ആയ സംസാരങ്ങള്‍ നബി (സ) യില്‍ നിന്നുണ്ടാവാന്‍ തരമില്ല. ............
2. ആശയം സ്വീകാര്യമല്ലാത്തതായിരിക്കുക. ഇതിന്നു കാരണം പലതാവാം. ചിലപ്പോള്‍ വ്യാഖ്യാനം നല്‍കി ഒപ്പിക്കുവാന്‍ കഴിയാത്ത വിധം പ്രാഥമിക ബുദ്ധിക്ക് എതിരായതുകൊണ്ടായിരിക്കാം..........
ചിലപ്പോള്‍ വിജ്ഞാനങ്ങള്‍ക്കും സ്വഭാവമൂല്യങ്ങള്‍ക്കും എതിരായതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ തന്നിഷ്ടങ്ങള്‍ക്കും തോന്ന്യവാസങ്ങള്‍ക്കും പ്രേരണ നല്‍കുന്നതുകൊണ്ടായിരിക്കാം. ............. അനുഭവത്തിനു വിരുദ്ധമായിരിക്കുക, വൈദ്യശാസ്ത്രത്തിലും മറ്റും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്‍ക്ക് എതിരാവുക, ചരിത്രസത്യത്തിനു നിരക്കാത്തതാവുക, അല്ലാഹുവിന്റെ പരിശുദ്ധതയ്ക്കും മഹത്വത്തിനും യോജിക്കാത്തതാവുക, അല്ലാഹു ഈ ലോകത്ത് നടപ്പില്‍ വരുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാവുക, എന്നിങ്ങനെ പലതും ഇതിന്നു കാരണങ്ങളത്രെ. .................. വേറെ ചിലപ്പോള്‍ ബുദ്ധിമാന്മാരില്‍ നിന്ന് വരാവതല്ലാത്തവിധം താണ നിലവാരത്തിലുള്ളതായിരിക്കുക എന്ന ദോശമായിരിക്കും ഉണ്ടാവുക.
ഇബ്‌നുല്‍ ജൌസീ (റ) പറയുന്നു: "ഒരു വക്താവ് പറഞ്ഞത് എത്ര നന്നായിരിക്കുന്നു? ബുദ്ധികള്‍ക്കു എതിരായതോ മൌലിക തത്വങ്ങള്‍ക്കു വിപരീതമായതോ നഖ്‌ലുകള്‍ക്കു (ഖുര്‍ആനിലും ഹദീസിലും വന്നതിന്നു) വ്യത്യാസമായതോ ആയ എല്ലാ ഹദീസും നിര്‍മ്മിതമാണെന്നറിഞ്ഞു കൊള്ളുക.
റാസീ (റ) യുടെ മഹ്‌സൂല്‍ എന്ന ഗ്രന്‍ഥത്തില്‍ പറയുന്നു: അയഥാര്‍ത്ഥമെന്ന് തോന്നിക്കുകയും വ്യാഖ്യാനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ വാര്‍ത്തയും കളവായിരിക്കും. അല്ലെങ്കില്‍ തെറ്റിദ്ധാരണ നീക്കുമാറുള്ളഭാഗം അതില്‍ നിന്ന് നഷ്ടപ്പെട്ടു പോയിട്ടുണ്ടായിരിക്കും. (ബുദ്ധിക്ക് എതിരാവുക എന്നതുകൊണ്ടുള്ള വിവക്ഷ, ബുദ്ധിക്കു അപരിചിതമാവുക എന്നോ അതിന്നു ആശ്ചര്യകരമായി തോന്നുക എന്നോ അല്ലെന്നും ബുദ്ധി അസംഭവ്യമായിക്കാണുന്നതു എന്നാണെന്നും മുമ്പ് പ്രസ്താവിച്ചിട്ടുള്ളത് ഓര്‍ക്കുക).
3. ഖുര്‍ആന്‍ തുറന്ന ഭാഷയില്‍ പ്രസ്താവിച്ചതിനോടു വ്യാഖ്യാനത്തിന്നു പഴുതില്ലാത്ത വിധം എതിരായിരിക്കുക. അല്ലെങ്കില്‍ മുതവാതിറായി (നിരവധി മാര്‍ഗങ്ങളില്‍ കൂടി) വന്ന സുന്നത്തിന്റെ തുറന്ന പ്രസ്താവനക്കു എതിരാവുക. അല്ലെങ്കില്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമായി അറിയപ്പെട്ട പൊതു തത്വങ്ങള്‍ക്കോ പണ്ഡിതന്മാരുടെ ഇജ്‌മാഇന്നോ (ഏകോപിച്ച അഭിപ്രായത്തിന്നോ) വിരുദ്ധമായിരിക്കുക...................
4. നബിയുടെ കാലത്തെ ചരിത്ര യാഥര്‍ത്യങ്ങള്‍ക്കു എതിരായിരിക്കുക. .....................
5. ഹദീസ്, റാവിയുടെ ആശയത്തോട് യോജിച്ചതായിരിക്കുകയും ആ ആശയത്തില്‍ അയാള്‍ പക്ഷവാദ മനഃസ്ഥിതിയുള്ളവനായിരിക്കുകയും ചെയ്യുക.
6. ഹദീസിലെ വിഷയം ജനക്കൂട്ടത്തില്‍ വെച്ച് പരസ്യമായി നടന്നതും ധാരാളമാളുകള്‍ നിവേദനം ചെയ്യാന്‍ അവകാശമുള്ളതും ആയിരുന്നിട്ടും അതിന്ന് യാതൊരു പ്രസിദ്ധിയും ലഭിക്കാതെ ഒരാള്‍ മാത്രം രിവായത്ത് ചെയ്യുക.............
7. തുച്ഛമായ കര്‍മ്മങ്ങള്‍ക്കു വളരെ അതിര്‍ കവിഞ്ഞ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ അല്ലെങ്കില്‍ അവര്‍ക്കു അതി ഭയങ്കരമായ ശിക്ഷകളെക്കുറിച്ച് താക്കീത് നല്ക്കുന്നതോ ആയിരിക്കുക..................."
(101-105 പേജുകളില്‍ നിന്നു ഭാഗികമായി  ഉദ്ധരിച്ചത്, നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും. ഡോ. മുസ്ഥഫ സബാഈ, വിവര്‍ത്തനം: മുഹമ്മദ് അമാനി മൌലവി, പ്രസാധനം KNM പ്രസിദ്ധീകരണ വിഭാഗം)

അഥവാ സനദ് (നിവേദക പരമ്പര) ശരിയായതുകൊണ്ടു മാത്രം ഹദീസ് സ്വീകാര്യമാവില്ല എന്നു തന്നെ.

സൂര്യനും സിംഹാസനവും

115 comments:

  1. പ്രിയ സഹോദരന്‍ ആലിക്കോയാ,,,, ഇതു വളരെ വളരെ ഉപകാര പ്രദവും, ശ്ലാഖനീയവും തന്നെ,,, നന്ദി,,പ്രാര്‍ത്ഥനകള്‍,,,

    ReplyDelete
  2. മൌലാനാ സയ്യിദ് സുലൈമാന്‍ നദ്‌വി രചിച്ച 'സീറതേ ആയിശ' പഠനാര്‍ഹമായ ഒരു ഗ്രന്‍ഥമാണ്‌. അതില്‍ 'ഖുര്‍ആനെതിരായ രിവായത്ത് രേഖയല്ല' എന്നൊരു അദ്ധ്യായമുണ്ട്. പ്രഗല്‍ഭ സഹാബികളുടെ ചില റിപ്പോര്‍ട്ടുകള്‍ ആയിശയുടെ ശ്രദ്ധയില്‍ പെട്ടതും, ഖുര്‍ആന്‍ വിരുദ്ധമാണെന്ന കാരണം ചൂണ്ടിക്കാണിച്ച് അവയത്രയും അവര്‍ തള്ളിക്കളഞ്ഞതും ആ അദ്ധ്യായത്തില്‍ കാണാം.

    1. ഇബ്‌നു ഉമറും ഇബ്‌നു അബ്ബാസും റിപ്പോര്‍ട്ട് ചെയതതാണ്‌. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ കരഞ്ഞാല്‍ അക്കാരണത്താല്‍ മരിച്ചയാള്‍ ശിക്ഷിക്കപ്പെടുമെന്ന് നബി(സ) പറഞ്ഞിരിക്കുന്നു എന്ന്. ഈ ഹദീസ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആയിശ അത് നിഷേധിച്ചു. 'ഒരുത്തനും മറ്റൊരുത്തന്റെ (പാപ)ഭാരം വഹിക്കേണ്ടി വരില്ല' എന്ന ഖുര്‍ആന്‍ വാക്യമുദ്ധരിച്ചാണ്‌ ഇതവര്‍ ഖണ്ഡിച്ചത്.

    2. ഇബ്‌നു ഉമറും അനസ് ബിന്‍ മാലികും റിപ്പോര്‍ട്ട് ചെയ്തതാണ്‌ മറ്റൊന്ന്. ബദ്‌റില്‍ കൊല്ലപ്പെട്ട അവിശ്വാസികളുടെ കുഴമാടത്തിനടുത്ത് നബി ചെന്നു. 'അല്ലാഹു വാഗ്ദാനം ചെയ്തത് സത്യമാണെന്ന് നിങ്ങള്‍ കണ്ടറിഞ്ഞുവോ?' എന്ന് ചോദിച്ചു. ഈ ചോദ്യം അവര്‍ കേള്‍ക്കുമോ എന്ന് സഹാബികളിലൊരാള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ നന്നായി കേള്‍ക്കുമെന്ന് നബി മറുപടി നല്‍കി. ഈ റിപ്പോര്‍ട്ട് ആയിശ ഖണ്ഡിച്ചിട്ടുണ്ട്. മരിച്ചവരെ നീ കേള്‍പ്പിക്കുകയില്ല', 'ഖബ്‌റിലുള്ളവരെ നീ കേള്‍പ്പിക്കുകയില്ല' എന്നീ ആയത്തുകളാണ്‌ അവര്‍ തെളിവായി ചൂണ്ടിക്കാണിച്ചത്.

    3. കുതിര, വീട്, സ്ത്രീ എന്നിവയില്‍ ദുശ്ശകുനമുണ്ടെന്ന അബൂഹുറൈറയുടെ ഹദീസ്. 'ഭൂമിയിലോ നിങ്ങളുടെ ശരീരത്തിലോ വല്ല വിപത്തും സംഭവിക്കുന്നുവെങ്കില്‍, അവ സൃഷ്ടിക്കപ്പെടുന്നതിന്ന് മുമ്പ് അല്ലാഹുവിന്റെ ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തയതാണ്‌' എന്ന സൂക്തമുദ്ധരിച്ചാണിത് ഖണ്ഡിച്ചത്.

    4 .നബി രണ്ടു തവണ അല്ലാഹുവിനെ കണ്ടിട്ടുണ്ടെന്ന ഇബ്‌നു അബ്ബാസിന്റെ റിപ്പോര്‍ട്ട്: 'ദൃഷ്ടികള്‍ അവനെ പ്രാപിക്കുകയില്ല; ദൃഷ്ടികളെ അവന്‍ പ്രാപിക്കുന്നു' എന്ന ആയത്തുദ്ധരിച്ച് ഖണ്ഡിച്ചു.

    5. മുത്‌അഃ വിവാഹം അനുവദനീയമാണെന്ന ഇബ്‌നു അബ്ബാസിന്റെ വാദത്തെ അവര്‍ ഖണ്ഡിച്ചിട്ടുണ്ട്. 'പത്നിമാരിലും അധീനത്തിലുള്ള അടിമസ്ത്രീകളിലുമൊഴിച്ച് ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുന്നവര്‍ എന്ന ആയത്താണ്‌ തെളിവായുദ്ധരിച്ചത്.

    6. ജാരസന്തതിയെ ദുഷിക്കുന്ന അബൂ ഹുറയ്‌റയുടെ റിപ്പോര്‍ട്ടും അവര്‍ തള്ളിയ്ട്ടുണ്ട്. മൂവരില്‍ (മാതാവ്, പിതാവ്, ജാരസന്തതി) ഏറ്റവും ദുഷിച്ചത് ജാരസന്റഹ്തിയാണെന്ന് നബി പറഞ്ഞുവെന്നാണ്‌ ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്തത്. 'ഒരാളും മറ്റൊരാളുടെ (പാപ)ഭാരം വഹിക്കുകയില്ലെന്ന്' ആയത്തുകൊണ്ടാണ്‌ ആയിശ ഇതിനെ ഖണ്ഡിച്ചത്.
    (മലയാള വിവര്‍ത്തനം മൂന്നാം പതിപ്പ് 284-292 പേജില്‍ നിന്ന്.)

    ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയണം. സനദ് ശരിയായതുകൊണ്ട് മാത്രം ഹദീസ് സ്വീകാര്യമാവുകയില്ലെന്നാണിവ കാണിക്കുന്നത്.

    ReplyDelete
  3. പ്രിയ ആലിക്കോയ സാഹിബ് താങ്കളുടെ നിരീക്ഷണവും പാരമ്പര്യ ഹദീസ് സ്വീകരണത്തിന്റെ മാനദണ്ടങ്ങളോട് ഉള്ള വിയോചിപ്പും ശ്രദ്ധയില്‍ പെട്ടു, താങ്കളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് കണ്ടത്തില്‍ വളരെ സന്തോഷമുണ്ട്.

    വ്യഭിചാരിയുടെ വധ ശിക്ഷ പോലെ തന്നെ പഠന വിധേയ മാക്കേണ്ട ഒന്നാണ് മത പരിത്യാഗിയുടെ വധശിക്ഷയും.

    ReplyDelete
    Replies
    1. താങ്കള്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
    2. ഞാന്‍ എഴുതിയിട്ടുണ്ട്. താങ്കള്‍ വായിച്ചു അഭിപ്രായം പറയുക.

      http://khrins.blogspot.com/

      Delete
  4. (From FACEBOOK)
    Pilacherry Aboobacker:: ഹദീസ് അംഗീകരിക്കാത്തവരോട്, അല്ലെങ്കില്‍ ചില ഹദീസുകള്‍ തള്ളിക്കളയുന്നവരോട് ചില കാര്യങ്ങള്‍ share ചെയ്യട്ടെ?

    Alikoya: ഈ രണ്ടു വിഭാഗത്തെയും ഒരുമിച്ചാണോ കൈകാര്യം ചെയ്യേണ്ടത്?

    ഒന്ന്: ഹദീസിന്റെ പ്രാമാണികത അംഗീകരിക്കാത്തവര്‍. അഹ്‌ലുല്‍

    ഖുര്ആന്‍ എന്ന പേരിലും മറ്റും ഇവര്‍ അറിയപ്പെടുന്നു.

    ഖുര്ആനല്ലാത്ത ഒരു പ്രമാണവും ഇസ്‌ലാമിലില്ലെന്നാണ്‌ ഇവരുടെ

    വദം. ഇവര്‍ ഹദീസ് നിഷേധികളാണ്‌. രണ്ട്: ന്യായമായ

    കാരണങ്ങളാല്‍, ഉസൂലുല്‍ ഹദീസിന്റെ നിയമങ്ങള്‍ക്ക് വിധേയമായി, ചില ഹദീസുകള്‍ വിശ്വാസയോഗ്യമല്ലെന്ന്

    പറയുന്നവര്‍. ഈയിനത്തിലാണ്‌ ലോകത്തുള്ള സകല മുസ്‌ലിം

    പണ്ഡിതന്മാരും ഉള്‍പ്പെടുന്നത്. എഴുതപ്പെട്ട എല്ലാ ഹദീസുകളും

    അംഗീകരിക്കുന്ന ഒരു പണ്ഡിതനെയും ലോകത്ത് കാണാന്‍

    കഴിയുകയില്ല. ഇവര്‍ 'സ്വീകാര്യമായ എല്ലാ ഹദീസുകളും'
    സ്വീകരിക്കുന്നവരാണ്‌. അത് നിര്‍ണ്ണയിക്കാനാണ്‌ ഹദീസ് നിദാനശാസ്ത്രം രൂപപ്പെടുത്തിയത്. പക്ഷേ, സ്വീകാര്യതയുടെ മാനദണ്ഡത്തില്‍

    ഏറ്റക്കുറവുകള്‍ കണ്ടേക്കാം. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും

    റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ ചിലത് മഹാന്മാരായ ഹദീസ്

    പണ്ഡിതന്മാര്‍ തള്ളിയിട്ടുണ്ട്. ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‌ഹുല്‍

    ബാരി ഉള്‍പ്പെടെയുള്ള കിതാബുകള്‍ നോക്കിയാല്‍ അത് കാണാം. ഇനി ഒന്ന്

    ചോദിക്കട്ടെ; ഹദീസ് എന്ന പേരില്‍ എഴുതപ്പെട്ടവയില്‍ മഹത്തായ

    സ്ഥാനം നല്ക‍പ്പെടേണ്ടവയും ചപ്പുചവറുകളും ഉണ്ട്. ഇവയെല്ലാം

    ഒരു വിവേചനവും കൂടാതെ അംഗീകരിക്കണം എന്നാണോ താങ്കള്‍

    വാദിക്കുന്നത്? ഈ വാദമുന്നയിച്ച, വെളിവുള്ള, ഒരു മുസ്‌ലിം പണ്ഡിതനെയെങ്കില്‍ ഈ ഭൂലോകത്ത് കാണീച്ചു തരാമോ?
    (Cont...)

    ReplyDelete
  5. Pilacherry Aboobacker: ഖുര്ആനും ഹദീസും രണ്ടും വഹ്യാണെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ലല്ലോ? ഇല്ല. പിന്നെ എന്താണ് സംശയം?

    Alikoya: നബി (സ)ക്ക് ഖുര്ആനല്ലാത്ത വഹ്‌യ് ലഭിച്ചിട്ടുണ്ട്. ഇതിന്നര്‍ത്ഥം ഹദീസ് എന്ന പേരില്‍ പ്രചരിക്കുന്നതും യഥാര്‍ത്ഥത്തില്‍ ആ പേര്‌ അര്‍ഹിക്കാത്തതുമായ സകല ചപ്പുചവറുകളും വഹ്‌യാണെന്നാണോ? ഇനി സ്വഹീഹായ ഹദീസുകള്‍ മുഴുവന്‍ വഹ്‌യാണെന്ന് മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് തെളിയിക്കണം. അല്ലാതെ ഹദീസിലെ ചപ്പുചവറുകള്‍ ഒഴിവാക്കാനുള്ള ആത്മാര്‍ത്ഥശ്രമം നടത്തുന്നവരെ തോല്‍പ്പിക്കാന്‍ വേണ്ടി ഇതുപോലുള്ള പച്ചക്കള്ളങ്ങള്‍ എഴുന്നള്ളീച്ച് ആളുകളെ വഴിതെറ്റിക്കുന്നത് അല്ലാഹു പൊറുക്കാത്ത പാപമാണെന്നറിയുക.

    നബി പറയുന്ന മുഴുവന്‍ കാര്യങ്ങളും വഹ്‌യാണെന്ന് ഖുര്‍ആനോ നബിയോ അവകാശപ്പെട്ടിട്ടില്ല. സഹാബികള്‍ അങ്ങനെ കരുതിയിട്ടുമില്ല. ഹദീസിന്റെ ഇമാമുകള്‍ക്കും ഇങ്ങനെയൊരു വിഡ്ഢിവാദം പരിചയമില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുക.
    ഹദീസ് ഖുദ്‌സി, ഹദീസ് നബവി ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്‌? എല്ലാം ഒരു പോലെയാണെങ്കില്‍ ഈ വിഭജനത്തിന്റെ പ്രസക്തിയെന്താണ്‌?

    (Cont....)

    ReplyDelete
  6. Pilacherry Aboobacker: സംശയമുള്ളത് ഖുര്ആ ന്‍ അവതരിച്ച രൂപത്തിലുള്ള വഹ്യാണോ ഹദീസ് എന്നല്ലേ? അതെ.

    Alikoya: ഈ വാദം താങ്കള്‍ക്കെവിടെ നിന്ന് കിട്ടി? മുസ്‌ലിം ലോകം അംഗീകരിച്ച ഏത് ഹദീസ് പണ്ഡിതനാണ്‌ ഈ വാദം ഉന്നയിച്ചിട്ടുള്ളത്?

    Pilacherry Aboobacker: അവതരണ രൂപത്തിലും വ്യത്യാസമുണ്ട്.

    Alikoya: സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി താങ്കള്‍ നടത്തുന്ന ഒരു തട്ടിപ്പാണിത്. ഖുര്‍ആനും ഹദീസും വഹ്‌യാണ്‌; എന്നാല്‍ അവതരണ രൂപത്തില്‍ ചില വ്യത്യാസമുണ്ടെന്നേയുള്ളു. ഈ വാദം ഭീമാബദ്ധമാണ്‌. ഹദീസ് സ്വീകരിക്കണമെന്ന് വാദിക്കാന്‍ ഈ അതിവാദത്തിന്റെ ആവശ്യമൊന്നുമില്ല.
    (Cont...)

    ReplyDelete
  7. Pilacherry Aboobacker: ഖുര്ആനിലെ പദങ്ങളും വരികളും അക്ഷരങ്ങളും എല്ലാം നേര്ക്ക് ‌ നേരെ ജിബ്‌രീല്‍ എന്ന മലക്ക് വഴി നേരിട്ട് നബിക്ക് വഹ്യായി ഇറങ്ങിയ സൂക്തവും അദ്ധ്യായങ്ങളുമാണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്യുമ്പോള്‍ പുണ്യം ലഭിക്കും.

    Alikoya: ഖുര്‍ആനിന്റെ വരി ജിബ്‌രീല്‍ കൊണ്ടുവന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഖുര്ആാന്‍ എഴുതുന്ന പ്രതലത്തിന്റെ വലുപ്പ വ്യത്യാസത്തിനനുസരിച്ച് വരിയുടെ വലുപ്പം വ്യത്യാസപ്പെട്ടിരിക്കും. സുമര്‍ ഒരു കിലോ മീറ്റര്‍ നീളമുള്ള ഒരു റിബണില്‍ ഖുര്‍ആന്‍ മുഴുവന്‍, വായിക്കാന്‍ ആവശ്യമായ വലുപ്പത്തില്‍, ഒറ്റവരിയില്‍ എഴുതാന്‍ കഴിയും. അതു കാണുമ്പോള്‍ ജിബ്‌രീല്‍ കൊണ്ടു വന്ന ഖുര്ആനനിന്റെ വരികള്‍ എണ്ണി നോക്കി ശരിയും തെറ്റും തീരുമാനിക്കാന്‍ കഴിയുമോ? -വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക-. ഇതുപോലുള്ള അശ്രദ്ധ പല ഗൌരവപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിടത്തും താങ്കള്‍ കാണിച്ചിട്ടുണ്ട്. ഉദാഹരണം: "ഖുര്ആനും ഹദീസും രണ്ടും വഹ്യാണെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ലല്ലോ? ഇല്ല. പിന്നെ എന്താണ് സംശയം?"

    (Cont....)

    ReplyDelete
  8. Pilacherry Aboobacker: നബിയുടെ വാക്ക്, പ്രവര്ത്തി, അംഗീകാരം എന്നിവയാണ്. സുന്നത്ത്‌ എന്നാണു അതിനു പറയുക. ഇന്ന് നമുക്ക് ലഭിച്ചിട്ടുള്ള ഹദീസ് നബിയുടെ വഫാത്തിന്നു ശേഷം നബിയുടെ സ്വഹാബികളിലൂടെയും താബിഉകളിലൂടെയുമാണ് (സ്വഹാബികളില്‍ നിന്ന് കേട്ട് പഠിച്ചവര്‍) നമ്മുടെ കൈകളിലെത്തുന്നത്. ഖുര്ആൂന്‍ അങ്ങനെയല്ല. ഓരോ ആയത്തും നബി ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ സ്വഹാബത്തിന്നു (അനുചരന്മാര്ക്ക്സ) പറഞ്ഞു കൊടുക്കുന്നു.


    Alikoya: ഈ വാദവും സുക്ഷ്‌മതയോടെയുള്ളതല്ല. ഇതിലെ അപകടം ശ്രദ്ധിക്കുക.
    ഒന്ന്: ഖുര്ആന്‍ നബിയുടെ ജീവിതകാലത്ത് തന്നെ നബി സഹാബികള്‍ക്ക് പറഞ്ഞുകൊടുത്തു. ഇത് ശരിയാണ്‌. എന്നാല്‍ 'ഹദീസ് നമുക്ക് ലഭിച്ചത് നബിയുടെ വഫാത്തിനു ശേഷമാണ്‌ .....' ഇത് അപകടം പിടിച്ച ഒരു വാദമാണ്‌. ഹദീസിന്റെ വിശ്വാസ്യത ഹനിക്കുന്നതാണ്‌. ഹദീസും നബിയുടെ ജീവിതകാലത്തു തന്നെ നബിയില്‍ നിന്ന് സഹാബിള്‍ക്ക് കിട്ടിയതാണ്‌. അവര്‍ അന്നു തന്നെ അവ ഉദ്ധരിച്ചു വന്നിട്ടുമുണ്ട്. ‘നബി ഇങ്ങനെ പറഞ്ഞു; നബി ഇങ്ങനെ ചെയ്തു; ഇന്നത് മറ്റൊരാള്‍ ചെയ്തത് കണ്ടപ്പോള്‍ നബി അംഗീകരിച്ചു അല്ലെങ്കില്‍ ഇന്ന വിധം തിരുത്തി’ എന്ന ശൈലിയില്‍ ഹദീസുകള്‍ നബിയുടെ ജീവിതകാലത്തു തന്നെ ഉദ്ധരിച്ചു വന്നിട്ടുണ്ട്.
    അവര്‍ കണക്കാക്കിയിരുന്ന വ്യത്യാസമിതാണ്‌. ഒന്ന് അല്ലാഹുവില്‍ നിന്നുള്ളതും മറ്റേത് നബിയില്‍ നിന്നുള്ളതുമാണ്‌ - ഈ വ്യത്യാസം ഇല്ലാതാക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമം ഇസ്‌ലാമിന്റെ ആത്മാവുമായി പൊരുത്തപ്പെടുന്നതല്ല. 1. ഖുര്ആന്‍, 2. ഹദീസ് ഖുദ്‌സീ, 3. ഹദീസ് നബവി- ഇവ തമ്മിലുള്ള വ്യത്യാസം നിലനില്ക്കുന്നതും നിലനില്ക്കേണ്ടതുമാണ്‌.
    ഒന്ന് ഖുര്‍ആന്‍: ആശയവും പദഘടനയും പൂര്‍ണ്ണമായി അല്ലഹുവില്‍ നിന്നുള്ളത്. നബിയുടേതായി ഒരക്ഷരം പോലും അതിലില്ല.
    രണ്ട് ഹദീസ് ഖുദ്‌സീ: ആശയം അല്ലാഹുവില്‍ നിന്നുള്ളത്; അത് അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് നബി വ്യക്തമാക്കിയിട്ടുമുണ്ടാകും. അതേ സമയം പദഘടന നബിയുടേതായിരിക്കും. അഥവാ ഖുര്‍ആ ന്‍ പഠിപ്പിക്കുന്നതുപോലെ ഒരക്ഷരമോ ഹര്‍ക്കത്തോ പിഴയ്ക്കാതെ ഇവ നബി ചൊല്ലിപ്പടിപ്പിക്കാറില്ല. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം സഹാബികള്‍ക്ക് മനസ്സിലായിരുന്നു. ഹദീസ് ഖുദ്‌സി അല്ലാഹുവില്‍ നിന്നുള്ളതാണെങ്കിലും അത് ഖുര്‍ആനിന്റെ കൂട്ടത്തില്‍ അവര്‍ എഴുതിയുന്നില്ല.
    മൂന്ന് ഹദീസ് നബവി: ആശയവും പദവും നബിയുടേത്. ഇവയില്‍ ചിലതിന്റെ ആശയങ്ങള്‍ അല്ലാഹുവില്‍ നിന്ന് സൂചനാ രൂപത്തിലോ മറ്റോ ലഭിച്ചതാകാന്‍ സാദ്ധ്യതയുണ്ട്, പക്ഷേ നബി അത് തുറന്ന് പറഞ്ഞിട്ടുണ്ടാവില്ല. ചിലത് ഖുര്‍ആനില്‍ സൂക്‌ഷ്മ രൂപത്തില്‍ പറഞ്ഞതില്‍ നിന്ന് നബി മനസ്സിലാക്കിയതായിരിക്കും. വേറെ ചിലത് നബി നടത്തുന്ന ഇജ്‌തിഹാദില്‍ നിന്നുള്ളതായിരിക്കും.

    നാം അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണല്ലോ. ചിലത് നബിയില്‍ നിന്നുള്ളതായതുകൊണ്ടാണല്ലോ അത് വേണ്ടി വരുന്നത്. അല്ലായിരുന്നുവെങ്കില്‍ അല്ലാഹുവിനെ മാത്രം അനുസരിച്ചാല്‍ മതിയാകുമാറ്റിരുന്നില്ലേ? ചിന്തിക്കുക.
    (Cont....)

    ReplyDelete
  9. Pilacherry Aboobacker: കാരണം അതിലുള്ള ഹദീസുകള്‍ മുഴുവനും സ്വീകാര്യ യോഗ്യമായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഹദീസ് സ്വീകരിക്കുവാനുള്ള മാനദണ്ഡവും അഹ്ലുസ്സുന്ന നമുക്ക് പറഞ്ഞു തന്നു. അതാണ്‌ ഉസൂലുല്‍ ഹദീസ്. അത് പ്രകാരമാണ് ബുഖാരിയും മുസ്ലിമും അവര്ക്ക് കിട്ടിയ ഹദീസുകള്‍ അവര്‍ അതില്‍ ക്രോഡീകരിച്ചത്.

    Alikoya: മസ്‌ജിദുല്‍ ഹറാമിന്റെയും ബൈതുല്‍ മഖ്‌ദിസിന്റെയും നിര്‍മ്മാണങ്ങള്‍ തമ്മില്‍ 40 വര്‍ഷത്തെ വ്യത്യാസമാണുള്ളതെന്ന് ബുഖാരിയിലുണ്ടല്ലോ. അതും സഹീഹാണോ? കരിഞ്ചീരകം മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്ന പ്രസ്താവനയോ? (ഇവ ഉദാഹരണങ്ങള്‍ മാത്രം) ഇതു പോലെ ബുഖാരിയിലെ പല ഹദീസുകളും പണ്ഡിതന്മാര്‍ തള്ളിയിട്ടില്ലേ? ഫത്‌ഹുല്‍ ബാരിയില്‍ തന്നെ പലതും കാണാമല്ലോ.
    (Cont....)

    ReplyDelete
  10. Pilacherry Aboobacker: നാം സാധാരണ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുന്നത് പോലെ ചെയ്ത ഒരു പരിപാടിയല്ല ഹദീസ്. ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാനത്തില്‍ അഹ്ലുസ്സുന്നയുടെ അംഗീകാരത്തോടെയാണ് ഓരോ ഹദീസുകളും ക്രോഡീകരിച്ചിട്ടുള്ളത്.

    Alikoya: ഇതൊന്നും വസ്‌തുതാപരമായി ശരിയല്ല. ഇമാം ബുഖാരി ആരുടെയും അംഗീകാരം വാങ്ങിയിട്ടല്ല ഹദീസുകള്‍ ക്രോഡീകരിച്ചത്. അദ്ദേഹം ക്രോഡീകരിച്ചത് പിന്നീട് മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു ചെയ്തത്- അതാണ്‌ വസ്തുത. ഇത് തലതിരിച്ച് 'അംഗീകാരത്തോടെ രേഖപ്പെടുത്തി' എന്നാണ്‌ താങ്കള്‍ പറയുന്നത്. എങ്കില്‍ പറയൂ: ഓരോ ഹദീസും ഇന്നയിന്ന ആളുകളുടെ അംഗീകാരത്തോടെ രേഖപ്പെടുത്തിയതാണെന്ന് ബുഖാരി വ്യക്തമാക്കിയത് എവിടെയാണ്‌?
    (Cont....)

    ReplyDelete
  11. Pilacherry Aboobacker: ഉസൂലുല്‍ ഹദീസിന്റെ നിബന്ധനകള്ക്ക്ോ അനുസൃതമായി ഒത്തു വന്നിട്ടും സൂക്ഷ്മതക്ക് വേണ്ടി ആയിരക്കണക്കില്‍ ഹദീസുകളെ മാറ്റി വെച്ച് കൊണ്ടാണ് ഇമാം ബുഖാരിയും ഇമാം മുസ്ലിമും തങ്ങളുടെ ഹദീസ് ഗ്രന്ഥം ലോകത്തിനു സമര്പ്പി ച്ചത്. ശരി, എന്നാലും അവര്ക്ക് തെറ്റ് സംഭവിച്ചു കൂടെ എന്നായിരിക്കും പിന്നീടുള്ള സംശയം. ഇല്ല എന്നാണു അതിന്റെ ഉത്തരം.

    Alikoya: ഈ ഉത്തരം തനി ജാഹിലിയ്യത്താണ്‌. അല്ലാഹുവിന്റെ റസൂലിന്നു ശേഷം പിന്നെയൊരു മ'അ്‌സൂം ഇല്ല. ബുഖാരിയും മുസ്‌ലിമും മ'അ്‌സൂം അല്ലെങ്കില്‍ അവര്‍ക്ക് തെറ്റ് സംഭവിക്കുകയില്ലെന്ന് പറയുന്നതെങ്ങനെ?
    (Cont...)

    ReplyDelete
  12. Pilacherry Aboobacker: കാരണം അങ്ങനെ സംശയം പ്രകടിപ്പിച്ചാല്‍ ഖുര്ആഹനിന്നു നേരെയും ആ സംശയം നമുക്ക് ഉന്നയിക്കേണ്ടതായി വരും. എങ്ങനെ? ഖുര്ആ ന്‍ ഇന്ന് നമ്മുടെ കൈകളില്‍ എത്തിയിരിക്കുന്നത് സ്വഹാബിമാരുടെ മനസ്സില്‍ നിന്നെടുത്തു എഴുതിയതിലൂടെയാണല്ലോ. സ്വഹാബിമാര്‍ മനുഷ്യരല്ലേ? അവര്ക്ക് തെറ്റ് സംഭവിക്കില്ലേ? എന്നൊക്കെ നമുക്ക് ചോദിച്ചു കൂടെ? ചോദിക്കാം. എന്നാല്‍ ആരെങ്കിലും അങ്ങനെ ചോദിച്ചാലോ? നാമെന്തു മറുപടി പറയും? അവര്ക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന്.

    Alikoya: ഇതൊക്കെ വികലമായ വാദങ്ങളാണ്‌. ഖുര്‍ആനില്‍ അബദ്ധമില്ലെന്ന് പറയുന്നത് സഹാബികള്‍ക്ക് തെറ്റ് പറ്റുകയില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലല്ല. അതുപോലെ കേവലം മനഃപാഠത്തെ അവലംബിച്ചല്ല ഖുര്‍ആന്‍ ക്രോഡീകരിച്ചിട്ടുള്ളത്. മറിച്ച് സഹാബികള്‍ തന്നെ എഴുതി സൂക്ഷിച്ച, രേഖകള അവലംബിച്ചുകൊണ്ടാണ്‌. ഹദീസില്‍ തെറ്റില്ലെന്ന് അംഗീകരിച്ചെങ്കിലേ ഖുര്‍ആനില്‍ തെറ്റില്ലെന്ന് സമ്മതിക്കാന്‍ കഴിയൂ എന്ന് വാദിക്കുന്നത് ഹദീസിന്റെ ബലം കൂട്ടുകയല്ല ഖുര്‍ആനിന്റെ ബലം കുറയ്ക്കുകയാണ്‌ ചെയ്യുന്നത്. അത് താങ്കളെപ്പോലുള്ള അമിത ഹദീസ്ഭക്തന്മാര്‍ക്ക് വലിയ കുഴപ്പമുള്ളതായി തോന്നുകയില്ല. ഖുര്‍ആന്‍ വിറ്റ് ഹദീസ് വാങ്ങാനുള്ള ഈ ശ്രമം അപകടമാണെന്നോര്‍ക്കുക.
    (Cont...)

    ReplyDelete
  13. Pilacherry Aboobacker: അതിന്റെ തെളിവുകളും നാം ഓരോന്നായി നിരത്തും. അതേ തെളിവുകളും മാനദണ്ടങ്ങളുമാണ് നമുക്ക് ഹദീസിനെ കുറിച്ചും പറയാനുള്ളത്.

    Alikoya: ഖുര്‍ആറന്‍ കുറ്റമറ്റതാണെന്ന് പറയുന്ന അതേ തെളിവുകളാണ്‌ ഹദീസ് കുറ്റമറ്റതാണെന്നതിന്ന് നിരത്തുന്നതെന്ന വാദം അജ്ഞതയല്ലെങ്കില്‍ ഗുരുതരമായ കുറ്റമാണ്‌.
    1. ഖുര്‍ആന്‍ നബി പറഞ്ഞുകൊടുക്കുന്നു.
    2. നബിക്ക് ഖുര്‍ആന്‍ രേഖപ്പെടുത്താന്‍ ആളുകളുണ്ടായിരുന്നു. അത് അവര്‍ കേട്ടെഴുതുന്നു.
    3. എന്നിട്ട് അവരെക്കൊണ്ട് നബി വായിപ്പിക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്തുന്നു.
    4. ആ രേഖകള്‍ സഹാബികള്‍ സൂക്ഷിക്കുന്നു.
    5. പിന്നീട് അബൂബക്‌ര്‍ സിദ്ദീഖിന്റെ കാലത്തുതന്നെ അവ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.
    6. നബിയുടെ കാലത്ത് എഴുതിവെച്ച രേഖകളെയും സഹാബികളുടെ മനഃപാഠത്തെയും ഇതിന്ന് അവലംബിച്ചിട്ടുണ്ട്.

    ഇത്തരം സൂക്‌ഷ്‌മതകളൊന്നും ഹദീസിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല.
    നബി എഴുതി വെപ്പിച്ചിട്ടില്ല; വയിച്ചു കേട്ട് തെറ്റുതിരുത്തിയിട്ടില്ല; സഹാബികളില്‍ ചിലര്‍ ചില നബിവചനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അതൊരു അപൂര്‍വ സംഭവമാണ്‌. ഹദീസ് എഴുതുന്നത് നബി വിലക്കിയതുമാണ്‌. ഖുര്‍ആനും ഹദീസും കൂടിക്കലരുന്നത് ഭയപ്പെട്ടിട്ടാവണം അത് ചെയ്തത്. ഹദീസുകള്‍ ക്രോഡീകരിച്ചത് അബൂബക്‌റിന്റെ കാലത്തോ അതിനടുത്ത കാലത്തോ ഒന്നുമല്ല. അതിനെല്ലാം ശേഷമാണ്‌. ഏറ്റവും സഹീഹ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ട് ഹദീസ് ഗ്രന്ഥവും എഴുതപ്പെട്ടത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലാണ്‌. അതിനു മുമ്പും ഹദീസുകള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ എഴുതുന്ന സമയത്ത് നബിയില്‍ നിന്ന് കേള്‍ക്കുകയും ഹൃദിസ്ഥമാക്കുകയും എഴുതി സൂക്ഷിക്കുകയും ചെയ്തവര്‍ നേരിട്ടാണ്‌ ക്രോഡീകരിക്കുന്നവര്‍ക്ക് സൂക്തങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നത്. ബുഖാരിയും മുസ്‌ലിമും ഹദീസ് ക്രോഡീകരിച്ചത് മൂന്നാം നൂറ്റാണ്ടിലാണെന്ന് പറഞ്ഞല്ലോ. അപ്പോള്‍ ബുഖാരിക്ക് ഹദീസ് ലഭിക്കുന്നത് നബിയെ കണ്ടവരില്‍ നിന്നല്ല. തലമുറകളിലൂടെ കൈമാറപ്പെട്ട വിവരമാണ്‌ ലഭിക്കുന്നത്. ഇക്കാലത്തിനകം നിരവധി കള്ളഹദീസുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഓരോ കക്ഷിയും അവരവര്‍ക്കു വേണ്ടി കള്ള ഹദീസുകളുണ്ടാക്കി. യഹൂദ, ക്രൈസ്തവ മതങ്ങളില്‍ നിന്ന് വന്നവര്‍ അവരുടെ പാരമ്പര്യങ്ങള്‍ പറഞ്ഞുപരത്തിയത്, ഇസ്‌ലാമിന്റെ ശത്രുക്കളുടെ വകയായി കടത്തിക്കൂട്ടപ്പെട്ടത്, അവനവന്റെ ധാരണകള്‍ നബിയുടെ പേരില്‍ കെട്ടിപ്പറഞ്ഞത്, ആളുകള്‍ ഉപദേശിക്കാന്‍ വേണ്ടി ഉണ്ടാക്കീയ കഥകള്‍ നബിയുടെ പേരില്‍ അവതരിപ്പിച്ചത്, നബിയുടെ വാക്കാണെന്ന് പറയാതെ ആരെങ്കിലും നല്‍കിയിട്ടുള്ള ഉപദേശങ്ങള്‍ നബിയുടെ വാക്കായിരിക്കും എന്ന് കരുതി ഹദീസാക്കി പിന്നീട് കണക്കാക്കപെട്ടത്- ഇങ്ങനെ പലതും ചേര്‍ന്നതാണ്‌ ഹദീസ് സമാഹാരം. ഇവ ശേഖരിക്കുകയാണ്‌ ബുഖാരിയും ചെയ്തത്. അതിനു ശേഷം കടുത്ത പരിശോധനക്ക് അദ്ദേഹം ഹദീസുകളെ വിധേയമാക്കിയിട്ടുണ്ട്. അങ്ങനെയാണ്‌ തനിക്ക് കിട്ടിയതിന്റെ മഹാഭൂരിപക്ഷവും തള്ളിക്കളഞ്ഞ് അല്‍പ്പം മാത്രം അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹം തള്ളിയവയില്‍ സഹീഹ് ഉണ്ടായിരുന്നു. അതേ പോലെ അദ്ദേഹം സ്വീകരിച്ചവയില്‍ ദുര്‍ബലമായ ചില ഹദീസുകള്‍ കടന്നു കൂടിയിട്ടുണ്ട്. വളരെക്കുറഞ്ഞ അളവിലേ അത് സംഭവിച്ചിട്ടുള്ളൂ. അവയാണ്‌ ബുഖാരിയിലെ വിമര്‍ശനവിധേയമായ ഹദീസുകള്‍. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും സഹീഹായ കിതാബെന്നു ബുഖാരിയെ വിശേഷിപ്പിക്കുന്നതിന്റെ കാരണം ഇതാണ്‌.
    (Cont...)

    ReplyDelete
  14. Pilacherry Aboobacker: നമ്മള്‍ സാധാരണ കേള്ക്കു ന്ന تركت فيكم امرين لن تضلو ما تمسكتم بهما كتاب الله وسنة رسوله "രണ്ടു കാര്യങ്ങള്‍ നിങ്ങള്ക്ക്് ഞാന്‍ വിട്ടേച്ചു പോവുന്നു. അത് മുറുകെ പിടിച്ചാല്‍ നിങ്ങള്‍ പിഴച്ചു പോവില്ല" എന്ന ഹദീസ് കേള്ക്കാത്ത ഒരു മുജാഹിദും ഉണ്ടാവില്ല. പിഴവില്ലാത്ത രണ്ടു മാര്ഗ്ഗങങ്ങളാണ് ഖുര്ആൂനും ഹദീസും എന്നും ആ പിഴവില്ലാത്തതു സ്വീകരിച്ചാല്‍ നിങ്ങള്‍ പിഴച്ചു പോവില്ല എന്നുമല്ലേ അതിന്റെ അര്ഥം?

    Alikoya: ഈ ഹദീസ് കേള്‍ക്കാത്ത 'മുസ്‌ലിംകള്‍' അപൂര്‍വമായിരിക്കും. പക്ഷേ, ഖുര്‍ആന്‍ പോലെ അബദ്ധമുക്തമാണ്‌ ഹദീസ് എന്ന് ഇതിന്നര്‍ത്ഥമില്ല. ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ സൂക്തങ്ങള്‍ കുറ്റമറ്റ രീതിയില്‍ ശേഖരിക്കപ്പെട്ടവയാണ്‌. ആ 'ദറജ' ഹദീസ് ശേഖരണത്തിന്ന് അവകാശപ്പെടാനവില്ല.
    നമുക്ക് ഉലൂമുല്‍ ഖുര്‍ആനും ഉലൂമുല്‍ ഹദീസുമുണ്ട്.
    ഖുര്‍ആനിലെ ഏതെല്ലാം ആയത്ത് സ്വീകരിക്കാം ഏതെല്ലാം തള്ളിക്കളയണം എന്ന ചര്‍ച്ച
    ഉലൂമുല്‍ ഖുര്‍ആനില്‍ ഇല്ല. എന്നാല്‍ ഉലൂമുല്‍ ഹദീസില്‍ അതുണ്ട്.
    ഖുര്‍ആനില്‍ സ്വീകാര്യമായ ആയത്ത്, അല്ലാത്ത ആയത്ത് എന്ന വിഭജനമില്ല; എല്ലാം സ്വീകാര്യം മാത്രം.
    എന്നാല്‍ ഉലൂമുല്‍ ഹദീസിന്ന് ആ ജോലി കൂടി ചെയ്യാനുണ്ട്. സ്വീകാര്യമയ ഹദീസും അല്ലാത്ത ഹദീസും വേര്‍തിരിക്കുന്ന ജോലി. എന്തുകൊണ്ട് ഇതുണ്ടായി എന്ന് ആലോചിക്കുക. ഈ പരിശോധനക്ക് ബുഖാരിയും മുസ്‌ലിമും അതീതമാണെന്ന വാദം അസ്വീകാര്യമാണ്‌. ബുഖാരിയിലെ പല ഹദീസുകളും അതിന്ന് തെളിവാണ്‌. നബിയുടേതാണെന്ന് ഉറപ്പുള്ള ഹദീസുകളാണ്‌ പിന്പറ്റേണ്ടത്. അപ്പോള്‍ വഴിപിഴക്കുകയില്ല. എല്ലാ ഹദീസുകള്‍ക്കും ഈ ഗ്യാരണ്ടിയില്ല.
    (Cont....)

    ReplyDelete
  15. Pilacherry Aboobacker: പിന്നെന്തിനു നാം ബുഖാരിയിലും മുസ്ലിമിലുമുള്ള ഹദീസുകളില്‍ പിഴവുകളുണ്ട് എന്ന് പറയുന്നു? വിമര്ശനന വിധേയമാണ് എന്ന് പറയുന്നു?

    Alikoya: ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകള്‍ വിമര്‍ശനവിധേയമാണെന്ന് പറയുന്നത് എന്തിനാണെന്ന് താങ്കള്‍ക്കിതുവരെ മനസ്സിലായിട്ടില്ല അല്ലേ? അവയിലെ ചില ഹദീസുകളെ പല ഹദീസ് പണ്ഡിതന്മാരും വിമര്‍ശിച്ചിട്ടുണ്ട് എന്നാണ്‌ ഇതിന്നര്‍ത്ഥം. അത് താങ്കള്‍ നിഷേധിക്കുമോ? ഇല്ലെങ്കില്‍ വിമര്‍ശിക്കാനുള്ള കാരണമാണ്‌ മറ്റേത്. ചില ഹദീസുകളില്‍ പിഴവുണ്ട്. അതുകൊണ്ടാണവയെ വിമര്‍ശിക്കുന്നത്. അവ പരിശോധിച്ച് ബോദ്ധ്യപ്പെടാന്‍ ശ്രമിക്കുക. അല്ലാതെ കുറെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവുമില്ല.
    (Cont....)

    ReplyDelete
  16. Pilacherry Aboobacker: ഉസൂലുല്‍ ഹദീസിന്റെ നിയമങ്ങള്‍ അനുസരിച്ചു ക്രോഡീകരിച്ച ഹദീസുകളെ അതെ ഉസൂലുല്‍ ഹദീസിന്റെ നിയമങ്ങളെടുത്തു നാം വ്യാഖ്യാനിക്കാതിരിക്കുക.

    Alikoya: ഇതൊരു വങ്കത്തമാണ്‌. ഉസൂലുല്‍ ഹദീസിന്റെ നിയമങ്ങള്‍ ഉണ്ടാക്കീയത് ക്രോഡീകരിക്കപ്പെട്ട ഹദീസുകള്‍ പരിശോധിക്കാന്‍ വേണ്ടിയാണ്‌. ആ ഗ്രന്ഥങ്ങള്‍ അട്ടത്തു വെക്കണമെന്നാണോ താങ്കള്‍ പറയുന്നത്? ഇപ്പോള്‍ ഉസൂലുല്‍ ഹദീസ്ന്റെ കൃതികള്‍ പഠിക്കുന്നത് ബുദ്ധിപരമായ വ്യായാമത്തിനാണോ? അല്ലെങ്കില്‍ അതിന്റെ പ്രയോജനമെന്താണ്‌?
    (Cont...)

    ReplyDelete
  17. Pilacherry Aboobacker: മുന്കഴിഞ്ഞു പോയ പിഴച്ച കക്ഷികള്ക്ക് സംഭവിച്ചതും അതാണ്‌. ഇന്ന് നിലവിലുള്ള ഖുര്ആന്‍ മാത്രമാണ് പ്രമാണം എന്ന് പറയുന്നവര്ക്ക് സംഭവിച്ചതും അതാണെന്ന് നാം ഓര്ക്കുക. ഹിദായത്തില്‍ ഉറച്ചു നില്ക്കാന്‍ الله നമുക്ക് തൌഫീക്ക് നല്കട്ടെ - ആമീന്‍

    Alikoya: പിഴച്ച കക്ഷികളില്‍ പലതരക്കാരുണ്ടായിരിക്കും. ഹദീസ് നിഷേധികള്‍ പിഴച്ചവരാണ്‌. സംശയമില്ല. സ്വീകാര്യമായ ഹദീസ് തള്ളുന്നതും വഴിപിഴക്കാന്‍ ഇടവരുത്തും. സംശയമില്ല. അതുപോലെ അടിസ്ഥാനരഹിതമായ ഹദീസുകള്‍ അവലംബിക്കുന്നതും വഴിപിഴപ്പിക്കുന്നത് തന്നെ. സൂക്ഷിക്കുക.
    (The End)

    ReplyDelete
  18. From FACEBOOK
    ഖുര്‍ആനും ഹദീസും രണ്ടും വഹ്‌യാണെന്നാണല്ലോ പിലാച്ചേരിയുടെ വാദം. ഈ വാദം ഞാന്‍ നിഷേധിക്കുകയും തെളിവ് ചോദിക്കുകയും ചെയ്തിരുന്നു. 'സ്വന്തം ഇച്ഛയ്ക്കൊത്ത് അദ്ദേഹം സംസാരിക്കുകയില്ല. അത് വഹ്‌യ് തന്നെയാകുന്നു' എന്ന ഖുര്‍ആന്‍ വാക്യമാണ്‌ അദ്ദേഹം തെളിവായി ഉദ്ധരിച്ചിട്ടുള്ളത്. ഈ ആയത്തിന്റെ അര്‍ത്ഥം നബി സംസാരിക്കുന്ന എല്ലാ വാക്കുകളും വഹ്‌യാണെന്നാണെന്ന് എങ്ങനെയാണ്‌ അദ്ദേഹം മനസ്സിലാക്കുന്നതെന്നറിയില്ല. വിശദീകരിച്ചാല്‍ കൊള്ളാം. ഏറ്റവും ചുരുങ്ങിയത് എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയെങ്കിലും ചെയ്യണം.

    1. നബി മക്കയല്‍ നിന്ന് മദീനയിലേക്ക് താമസം മാറ്റിയല്ലോ. അതിനു ശേഷമാണ്‌ ഈത്തപ്പനക്കൃഷിയുമായി അടുത്ത് ബന്ധപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെന്നു തോന്നുന്നു. അതുകൊണ്ടാവാം, ഈത്തപ്പനയ്ക്ക് പരാഗണം നടത്തേണ്ടതില്ലെന്നും അങ്ങനെ ചെയ്തില്ലെങ്കിലും വിളവ് ലഭിക്കുമെന്നും നബി സഹാബികളെ ഉപദേശിച്ചു. അവര്‍ അനുസരിക്കുകയും ചെയ്തു. എന്നാല്‍ ഈ അനുസരണം വിളവ് മോശമകാന്‍ ഇടയാക്കി. അപ്പോള്‍ അവര്‍ നബിയോട് പരാതി പറഞ്ഞു. 'നിങ്ങളുടെ ദുനിയാവിന്റെ കാര്യം കൂടുതലറിയുക നിങ്ങള്‍ക്കു തന്നെയാണ്‌' എന്നായിരുന്നു നബിയുടെ മറുപട്. പിലാച്ചേരിയുടെ വാദമനുസരിച്ച് നബിയുടെ, മേല് പറഞ്ഞ, രണ്ടു പ്രസ്താവനകള്‍ രണ്ടും വഹ്‌യ് അനുസരിച്ചുള്ളതാണോ? അപ്പോള്‍ അല്ലാഹു നബിയെ കളിയാക്കാന്‍ (نعوذ باالله) വേണ്ടിയാണോ ഒന്നാമത്തെ 'വഹ്‌യ്' നല്‍കിയത്? (തുടരും)

    ReplyDelete
  19. From FACEBOOK
    2. ബദ്‌ര്‍ യുദ്ധവേളയില്‍ ഒരു ജലാശായ്ത്തിനടുത്ത് കാമ്പ് ചെയ്യാന്‍ നബി തീരുമാനിച്ചു. അപ്പോള്‍ ഹുബാബ് ചോദിച്ചു: 'നമുക്ക് ഒരു മാറ്റവും വരുത്താന്‍ കഴിയാത്ത വിധം ഈ സ്ഥലം അല്ലാഹു നിര്‍ദ്ദേശിച്ചതാണോ?'
    നബി: അല്ല; ഞാന്‍ സ്വയം തെരഞ്ഞെടുത്തതാണ്‌.'
    ഹുബാബ്: 'എങ്കില്‍ നമുക്ക് നല്ലത് ശത്രുപാളയത്തോട് ഏറ്റവും അടുത്ത് നില്ക്കുന്ന ജലാശയത്തിനടുത്താണ്‌ നാം ക്യാമ്പ് ചെയ്യേണ്ടത്.'
    നബി അത് അംഗീകരിച്ചു; താവളം മാറ്റി.

    നബിയുടെ വാക്കുകള്‍ക്ക് മാത്രമാണോ വഹ്‌യിന്റെ ഗ്യാരണ്ടിയുള്ളത്? പ്രവൃത്തികള്‍ക്ക് അതില്ലേ? എന്താണ്‌ ഈ വിവേചനത്തിനു കാരണം?
    അപ്പോള്‍ ഹദീസുകളില്‍ കാണപ്പെടുന്ന നബിയുടെ പ്രവൃത്തികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് ആധികാരികത അകല്‍പ്പിക്കരുതെന്ന് താങ്കള്‍ വാദിക്കുമോ? ക്യാമ്പ് ചെയ്യുന്ന സ്ഥലം മാറ്റുന്നതിനെക്കുറിച്ച്, പ്രത്യക്ഷത്തില്‍, ഹുബാബാണല്ലോ അബിയോട് സംസാരിച്ചത്. അത് ഹുബാബ് തന്നെയായിരുന്നുവോ? അല്ലെങ്കില്‍ വഹ്‌യുമായി ജിബ്‌രീല്‍ ഹുബാബിന്റെരൂപത്തില്‍ വന്നതായിരുന്നോ? ഹുബാബിന്റെ ചോദ്യങ്ങള്‍ക്ക് നബി നല്കിയ മറുപടിയും വഹ്‌യിന്റെ അടിസ്ഥനത്തിലുള്ളതായിരുന്നുവോ?

    3. ശത്രുക്കള്‍ നബിയോട് ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം നല്കാമെന്ന് നബി മറുപടി നല്‍കിയത് ഹദീസുകളില്‍ കാണാം. പിന്നീട് വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മറുപടി നല്കിയതായും കാണുന്നു. നബി പറയുന്ന എല്ലാ വാക്കുകളും വഹ്‌യിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 'പിന്നീട് മറുപടി നല്‍ക്കാം' എന്ന് പറഞ്ഞതും വഹ്‌യ് തന്നെ ആയിരുന്നുവോ? എങ്കില്‍ എന്തായിരുന്നു അതിന്റെ ആവശ്യം?

    4. തന്റെ പ്രവാചകത്തിന്റെ ആദ്യഘട്ടത്തില്‍ വഹ്‌യ് ലഭിക്കാതിരുന്ന ഒരു ഇടവേളയുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അന്ന് നബി മൌനവ്രതം ആചരിക്കുകയായിരുന്നുവോ? അല്ലെങ്കില്‍ അന്ന് സംസാരിച്ചതൊന്നും ഹദീസ് ആയി പരിഗണിക്കരുതെന്നാണോ പിലാച്ചേരി പറയുന്നത്?

    5. ഒരു പ്രത്യേക ഘട്ടത്തില്‍, 'മേലില്‍ തേന്‍കഴിക്കുകയില്ലെ'ന്ന് നബി ശപഥം ചെയ്തിരുന്നുവല്ലോ. പിന്നീട് ആ തീരുമാനത്തെ ഖുര്‍ആന്‍ അപലപിക്കുന്നുമുണ്ട്. 'ഭാര്യമാരുടെ തൃപ്തി മോഹിച്ചുകൊണ്ട് അല്ലഹു അനുവദിച്ചത് നീ നിഷിദ്ധമാക്കുകയാണോ?' എന്നായിരുന്നു അല്ലാഹു ചോദിച്ചത്. ഇത് ഖുര്‍ആനിലുള്ളതാണ്‌ വഹ്‌യാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. 'മേലില്‍ തേന്‍കഴിക്കുകയില്ലെ'ന്ന് പറഞ്ഞതും വഹ്‌യ് തന്നെയായിരുന്നുവോ? സ്വന്തം പത്നിമാര്‍ക്കീടയില്‍ നബിയെ ഇകഴ്‌ത്തിക്കാണിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെന്നാണോ (نعوذ بالله) നാം മനസ്സിലാക്കേണ്ടത്?

    ReplyDelete
  20. Pilacherry Aboobacker: ഹദീസ് നമ്പര്‍ 2858 ഒരു കുഴപ്പവുമില്ല എന്ന് പറയുന്നത് അഹ്ലുല്‍ ഹദീസിലെ പ്രഗല്‍ഭരായ താഴെ പറയുന്നവരാണ്. കാണുക അവര്‍ ആരൊക്കെയാണെന്ന്: ഇമാം മാലിക്, ഇമാം അഹമദ്, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം നസാഇ, ഇമാം ബുഖാരി ഇവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ പോയാല്‍ ഈ ഹദീസിനെ സ്വഹീഹാക്കിയതായി കാണാം. ഒരു ഹദീസ് സ്വഹീഹാനെന്നു കണ്ടാല്‍ പിന്നെ നമ്മുടെ യുക്തി കൊണ്ട് അതിനെ വിമര്‍ശിക്കാന്‍ നമുക്ക് അര്‍ഹതയില്ല. ഈ ഹദീസ് കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് ജാഹിലിയ്യ കാലത്ത് ജനങ്ങളിലുണ്ടായ ഒരു അന്ധ വിശ്വാസത്തെ നബി (സ) പറയുന്നതാണ്.അല്ലാതെ ഈ പറയുന്ന മൂന്നു വിഭാഗത്തില്‍ ദുശ്ശകുനം ഉണ്ട് എന്ന് സ്ഥാപിക്കാനല്ല. ഹദീസിനെ അതിന്റെ ആശയം മനസ്സിലാക്കാത്തതാണ് നിങ്ങളുടെ കുഴപ്പം. \

    Alikoya: ഈ കമന്റില്‍ പിലാച്ചേരി നല്ല മെയ്‌വഴക്കം കാണിച്ചിരിക്കുന്നു. ഞാന്‍ വിമര്‍ശിച്ച ഹദീസികളിലുള്ളത് ''സ്ത്രീ, കുതിര/മൃഗം, വീട്; ഈ മൂന്നെണ്ണത്തില്‍ ദുശ്ശകുനമുണ്ട്'' എന്നു തന്നെയാണ്‌. അല്ലാതെ ഇവയില്‍ ദുശ്ശകുനമുണ്ടെന്നത് ജാഹിലിയ്യാ വാദമാണെന്നല്ല. അങ്ങനെയാണ്‌ നബി പറഞ്ഞതെന്ന് ബുഖാരിയിലോ മുസ്‌ലിമിലോ പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഈ ഹദീസ് ഞാന്‍ വിമര്‍ശനവിധേയമാക്കുമായിരുന്നില്ല.

    ശകുന വിഷയത്തില്‍ തനി ജാഹിലിയ്യാ വിശ്വാസം, നബി (സ) പറഞ്ഞതിന്ന് നേര്‍ വിപരീതാശയം പ്രചരിപ്പിക്കുന്ന ഹദീസുകളാണ്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നബി പറയാത്തത് പറഞ്ഞുവെന്ന റിപ്പോര്‍ട്ടാണിത്. അതാണ്‌ ഏറ്റവും ഗൌരവമുള്ള കാര്യം. ഇത് ജാഹിലിയ്യാ സങ്കല്‍പ്പമാണെന്നാണ്‌ നബി പറഞ്ഞതെന്ന് ആയിശ (റ) തിരുത്തുന്ന ഹദീസുകളും കാണാം. പക്ഷേ, ഏറ്റവും സഹീഹായ ബുഖാരിയിലോ അതിനടുത്ത സഹീഹായ മുസ്‌ലിമിലോ അത് കാണുകയില്ല. അപ്പോള്‍ പിലാച്ചേരി തന്നെ സമ്മതിക്കുന്നു ഈ വാദം ജാഹിലിയ്യത്താണെന്ന്. അതോടൊപ്പം അത് നബി പറഞ്ഞെതാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് സഹീഹാണെന്ന് വാദിക്കുകയും ചെയ്യുന്നു. പിലാച്ചേരിക്ക് ലജ്ജയില്ലേ?

    ബുഖാരിയും മുസ്‌ലിമും മുഴുവനും സഹീഹാണെന്ന് വാദിച്ചാല്‍ ഇത്തരം വൈരുദ്ധ്യങ്ങളിലാണ്‌ എത്തിച്ചേരുക എന്ന് തിരിച്ചറിയുക.

    ReplyDelete
  21. "ഒരു ഹദീസ് സ്വഹീഹാനെന്നു കണ്ടാല്‍ പിന്നെ നമ്മുടെ യുക്തി കൊണ്ട് അതിനെ വിമര്‍ശിക്കാന്‍ നമുക്ക് അര്‍ഹതയില്ല. ഈ ഹദീസ് കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് ജാഹിലിയ്യ കാലത്ത് ജനങ്ങളിലുണ്ടായ ഒരു അന്ധ വിശ്വാസത്തെ നബി (സ) പറയുന്നതാണ്.അല്ലാതെ ഈ പറയുന്ന മൂന്നു വിഭാഗത്തില്‍ ദുശ്ശകുനം ഉണ്ട് എന്ന് സ്ഥാപിക്കാനല്ല. ഹദീസിനെ അതിന്റെ ആശയം മനസ്സിലാക്കാത്തതാണ് നിങ്ങളുടെ കുഴപ്പം."

    = പിലാച്ചേരിയുടെ വാക്കുകളാണിത്. ഈ മൂന്നിലും ദുശ്ശകുനമുണ്ടെന്നത് ജാഹിലിയ്യാവാദമാണെന്ന് ബുഖാരിയിലോ മുസ്‌ലിമിലോ എവിടെയാണ്‌ പറഞ്ഞത്? കാണിക്കാമോ?

    ReplyDelete
  22. Ali Koya: ‎26787 - حَدَّثَنَا عَبْدُ اللَّهِ حَدَّثَنِى أَبِى حَدَّثَنَا يَزِيدُ قَالَ أَخْبَرَنَا هَمَّامُ بْنُ يَحْيَى عَنْ قَتَادَةَ عَنْ أَبِى حَسَّانَ قَالَ دَخَلَ رَجُلاَنِ مِنْ بَنِى عَامِرٍ عَلَى عَائِشَةَ فَأَخْبَرَاهَا أَنَّ أَبَا هُرَيْرَةَ يُحَدِّثُ عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ قَالَ « الطِّيَرَةُ مِنَ الدَّارِ وَالْمَرْأَةِ وَالْفَرَسِ » . فَغَضِبَتْ فَطَارَتْ شِقَّةٌ مِنْهَا فِى السَّمَاءِ وَشِقَّةٌ فِى الأَرْضِ وَقَالَتْ وَالَّذِى أَنْزَلَ الْفُرْقَانَ عَلَى مُحَمَّدٍ مَا قَالَهَا رَسُولُ اللَّهِ صلى الله عليه وسلم قَطُّ إِنَّمَا قَالَ « كَانَ أَهْلُ الْجَاهِلِيَّةِ يَتَطَيَّرُونَ مِنْ ذَلِكَ » . معتلى 12193 (أحمد)

    ആമിര്‍ ഗോത്രത്തിലെ രണ്ടുപേര്‍ ആയിശയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു: വീട്, സ്ത്രീ, കുതിര എന്നിവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന് അബൂഹുറയ്‌റ പറഞ്ഞിരിക്കുന്നു

    ഇത് കേട്ടപ്പോള്‍ ആയിശ കോപം കൊണ്ട് പൊട്ടിത്തെറിച്ചു. എന്നിട്ട് പറഞ്ഞു: മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത അല്ലാഹുവാണ; നബി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് അവയില്‍ ദുശ്ശകുനമുണ്ടെന്ന് ജാഹിലിയ്യത്തിന്റെ ആളുകള്‍ പറയാറുണ്ടായിരുന്നുവെന്ന് മാത്രമാണ്‌. (അഹ്‌മദ്)

    ബുഖാരിക്ക് മാത്രമല്ല തെറ്റ് പറ്റിയത്. ദുശ്ശകുനഹദീസ് നിവേദനം ചെയ്ത സഹാബികള്‍ക്കു തന്നെ തെറ്റുപറ്റിയെന്നാണ്‌ ആയിശ പറയുന്നത്. എന്നിട്ടും പിലാച്ചേരി പറയുന്നു ദുശ്ശകുന ഹദീസ് സഹീഹാണെന്ന്. കഷ്ടം!.

    ReplyDelete
  23. Pilacherry Aboobacker:
    Ivide hadeesinella kuzhappam. Aysha (r) parancha marupadiyaanu naam shraddikkendathu. Enthaanathu?كان أهل الجاهلية يتطيرون ithaanu Abu Huraira parancha hadeesine ee hadeesumaayi جمع cheyyuka ennu parayunnathu. Ithanu أهل الحديث nte ijmaaum.aysha (r) yodu randu aalukal parayunna kaaryam athinte nijasthithi ariyatheyanu Ayisha (r) kopishtayaayathu. Hadees swaheehaanennu kandaal pinne naam cheyyendathu أصول الحديث niyama prakaram athine جمع cheyyalaanu.churukkathil Abu huraira paranchathum ayisha kopishtayaayathum randum randu thalathilaanu. Allaathe bukhaarikku thettu pattiyathalla. Nchaan nyaayeekarichathumalla. Ente maathram veekshanavumalla.

    ReplyDelete
  24. Pilacherry Aboobacker:
    നോക്കൂ ആദ്യത്തെ ഹദീസില്‍ എന്താണ് അല്ലാന്റെ റസൂല്‍ പറഞ്ഞതെന്ന്: قَالَ ذَكَرُوا الشُّؤْمَ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم إِنْ كَانَ الشُّؤْمُ فِي شَيْءٍ فَفِي الدَّارِ وَالْمَرْأَةِ وَالْفَرَسِ.
    (البخاري، 18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.)നബി (സ) യുടെ അടുക്കല്‍ വെച്ച് ദുശ്ശകുനത്തെ കുറിച്ച് സംസാരിച്ചു അപ്പോള്‍ നബി പറഞ്ഞു: കാര്യം ദുശ്ശകുനം ചില കാര്യങ്ങളില്‍ ഉണ്ടായിരുന്നു: വീട്, സ്ത്രീ, കുതിര എന്നിവയില്‍ ഉണ്ടായിരുന്നു എന്നാണു പറഞ്ഞത്, അല്ലാതെ നബി ആ, ദുശ്ശകുനം ഉണ്ട് എന്നെല്ല പറഞ്ഞത്. അതായത് ജാഹിലിയ്യാ കാലത്ത് ഉണ്ടായിരിന്നു, അഥവാ അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നു എന്ന് മാത്രമായിരുന്നു നബി പറഞ്ഞത്. പിന്നെ ആയിഷ (ര) യോട് രണ്ടു പേര്‍ വന്നു അബൂ ഹുറൈറ പറഞ്ഞതിനെ തെറ്റിദ്ധരിച്ചു അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചപ്പോഴാണ് കൊപിഷ്ടയായത്. അല്ലാതെ ഹദീസില്‍ ദുശ്ശകുനമെന്ന അന്ധവിശ്വാസം അബൂ ഹുറയിറയോ നബിയോ പ്രചരിപ്പിച്ചതല്ല. ഹദീസിന്നു ഒരു കുഴപ്പവുമില്ല എന്ന് ചുരുക്കം.

    ReplyDelete
  25. Ali Koya:
    പിലാച്ചേരി ബുഖാരിയുടെ ആരാധകന്‍ തന്നെ. ബുഖാരിയിലെ ഒരു റിപ്പോര്‍ട്ട് തെറ്റാണെന്ന് സമ്മതിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. തന്റെ 'ഉരുളല്‍' വായനക്കാര്‍ക്ക് മനസ്സിലാവുന്നുണ്ടെന്ന കാര്യം പോലും അദ്ദേഹം ആലോചിക്കുന്നില്ല.
    ബുഖാരിയെ ന്യായീകരിക്കാന്‍ വേണ്ടി ഹദീസിന്റെ വിവര്‍ത്തനം വികലമാക്കാനും അദ്ദേഹം തയ്യാറായിരിക്കുന്നു. ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്; ഒരു കള്ളം പറഞ്ഞാല്‍ പിന്നെ പിടിച്ചുനില്ക്കാന് വേണ്ടി ഒരു പാട് കള്ളങ്ങള്‍ പറയ്യേണ്ടി വരുമെന്ന്.

    ഈ ഹദീസിന്ന് പിലാച്ചേരി കൊടുത്ത വികട വിവര്‍ത്തനം കാണുക: "നബി (സ) യുടെ അടുക്കല്‍ വെച്ച് ദുശ്ശകുനത്തെ കുറിച്ച് സംസാരിച്ചു അപ്പോള്‍ നബി പറഞ്ഞു: കാര്യം ദുശ്ശകുനം ചില കാര്യങ്ങളില്‍ ഉണ്ടായിരുന്നു: വീട്, സ്ത്രീ, കുതിര എന്നിവയില്‍ ഉണ്ടായിരുന്നു എന്നാണു പറഞ്ഞത്,"

    ഇനി ഇതിന്റെ ശരിയായ വിവര്‍ത്തനം കാണുക: 'ചിലര്‍ നബിയുടെ അടുത്തു വെച്ച് ദുശ്ശകുനത്തെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് വീടിലും സ്ത്രീയിലും കുതിരയിലുമാകുന്നു.'

    إِنْ كَانَ الشُّؤْمُ فِي شَيْءٍ
    എന്നതിന്റെ അര്‍ത്ഥം 'കാര്യം ദുശ്ശകുനം ചില കാര്യങ്ങളില്‍ ഉണ്ടായിരുന്നു' എന്നല്ല. ഇത് അറബി ഭാഷയെ വ്യഭിചരിക്കുന്നതിന്ന് തുല്യമായ വിവര്‍ത്തനമാണ്‌. 'വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍' എന്നാണിത് വിവര്‍ത്തനം ചെയ്യേണ്ടത്.
    ഈ വിവര്‍ത്തനം പിലാച്ചേരിക്ക് മനസ്സിലാകുന്നില്ലെങ്കില്‍ ബുഖരിയുടെ മറ്റൊരു ഹദീസ് കാണട്ടെ:
    « الشُّؤْمُ فِى الْمَرْأَةِ وَالدَّارِ وَالْفَرَسِ »
    'ദുശ്ശകുനം സ്ത്രീയിലും വീടിലും കുതിരയിലുമാകുന്നു.'
    എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ ബുഖരിയുടെ മറ്റൊരു ഹദീസ് കാണട്ടെ:
    « إِنَّمَا الشُّؤْمُ فِى ثَلاَثَةٍ فِى الْفَرَسِ وَالْمَرْأَةِ وَالدَّارِ »
    'മൂന്നെണ്ണത്തില്‍ മാത്രമാകുന്നു ദുശ്ശകുനമുള്ളത്; കുതിരയിലും സ്ത്രീയിലും വീട്ടിലും.'

    ഈ വിഷയത്തില്‍ ആയിശയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ്‌ നാം സത്യം കാണുന്നത്: ഇവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞിട്ടില്ലെന്നും ജാഹിലിയ്യത്തിന്റെ ആളുകള്‍ പറയാറുണ്ടായിരുന്നുവെന്നാണ്‌ നബി പറഞ്ഞതെന്നും.
    എന്നാലോ, ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസ് മാത്രം വായിക്കുന്ന ഒരാള്‍ കരുതുന്നതെന്തായിരിക്കും? ഇവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്നു തന്നെ.

    ഇനി ഈ ഹദീസുകളുള്ള അദ്ധ്യായങ്ങള്‍ക്ക് ബുഖാരി നല്കിയ പേരുകള്‍ കാണുക:
    47- باب مَا يُذْكَرُ مِنْ شُؤْمِ الْفَرَسِ.
    കുതിരയിലെ ദുശ്ശകുനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം.
    18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.
    സ്ത്രീയുടെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം.
    43- باب الطيرة.
    ശകുനം നോക്കല്‍.

    മേല്‍ പറഞ്ഞ മൂന്നിലും ദുശ്ശകനമുണ്ടെന്നാണോ ഇല്ലെന്നാണോ ബുഖാരി മനസ്സിലാക്കിയതെന്ന് ഈ അദ്ധ്യായനാമങ്ങളില്‍ നിന്ന് മനസ്സിലാക്കാമല്ലോ.
    ഇവയില്‍ ദുശ്ശകുനമുണ്ടെന്നത് നബിയുടെ അഭിപ്രായമല്ലെന്നും ജാഹിലിയ്യാ ജല്പനമാണെന്നാണ്‌ നബി പറഞ്ഞതെന്നും തെളിയിക്കുന്നത് ബുഖാരിയുടെ ഏത് ഹദീസാണ്‌? അല്ലെങ്കില്‍ ബുഖാരിയുടെ ഏത് അദ്ധ്യായനാമമാണ്‌?

    ReplyDelete
  26. Ali Koya:
    ഒരിടത്ത് അലസനായ ഒരദ്ധ്യാപകനുണ്ടായിരുന്നു. മുന്‍കൂട്ടി പാഠപുസ്തകം ഒന്ന് വായിച്ചു നോക്കുന്ന പതിവ് പോലും ഇയാള്‍ക്കില്ലായിരുന്നു. ക്ലാസില്‍ ചെന്ന് പുസ്തകം കയ്യിലെടുത്ത് വായിക്കുകയും അപ്പപ്പോള്‍ തോന്നുന്ന വിശദീകരണം നല്കുകയുമായിരുന്നു പതിവ്.
    അയാള്‍ പുസ്തകം നോക്കി വായിച്ചു. 'അരണ കടിച്ചാല്‍ ഉടനെ മരണം'.
    എന്നിട്ട് വിശദീകരണമാരംഭിച്ചു: 'അരണ കൊടും വിഷമുള്ള ജീവിയാണ്‌. അതിനെ വളരെ സൂക്ഷിക്കണം. കടിച്ചാല്‍ പിന്നെ രക്ഷപ്പെടുകയില്ല. ....' അങ്ങനെ അയാള്‍ പരമാവധി കാടുകയറി. അപ്പോഴേക്ക് സമയം തീരുകയും ബെല്ലടിക്കുകയും ചെയ്തു.
    അരണയ്ക്കു മേല്‍ അദ്ധ്യാപകന്‍ 'ഭീകരത' ആരോപിച്ച കാര്യം ചില കുട്ടികള്‍ വീട്ടില്‍ പറയുകയും രക്ഷിതാക്കള്‍ അത് പുച്ഛിച്ചു തള്ളുകയും ചെയ്തു.
    പിറ്റേന്ന് അദ്ധ്യാപകന്‍ ക്ലാസിലെത്തി. പതിവുപോലെ പുസ്തക വായന തുടങ്ങി. തലേന്ന് വായിച്ചതിന്റെ ബാക്കി ഇങ്ങനെ വായിച്ചു: 'എന്നത് വെറുമൊരു പഴഞ്ചൊല്ലാണ്‌. അതില്‍ ഒട്ടും കഴമ്പില്ല. അരണ ഒരു പാവം ജീവിയാണ്‌......'

    ദുശ്ശകുനത്തെക്കുറിച്ചുള്ള ബുഖാരിയുടെ ഹദീസ് കണ്ടപ്പോള്‍, അതിലേറെ പിലാച്ചേരിയുടെ ന്യായീകരണം കണ്ടപ്പോള്‍ ഈ കഥ ഓര്‍ത്തുപോയി. ക്ഷമിക്കണം.

    ReplyDelete
  27. Pilacherry Aboobacker:
    Ningal aake thettiddhaaranayilaanullathu. Idakkidakku puttinu thengayidunnathu pole "Pilacherry Kalavu" ennum paranchu kondirikkunnu. Ithu kondu kaaryam vyakthamaavumo? Ningal nissaramaaya oru kaaryathe kooduthal sankeernnathayilekku kondu povukayaanu. Nchan parancha udaharanam polum manassilaakkaano athu ulkkollaanulla manasthithiyo ningalkkilla. Nchaan jinnine parayanalla aa udaharanam paranchathu. Marichu thettiddhaaranayude purathu sambhavikkunna oru varthaanatheyaanu (varthaanam enna arthathil hadees ennum parayaam) athu soochippikkunnathu. Thankal thanne kodutha hadeesilullathu aaro randu per vannu Ayisha (R) yodu vannu parayunnu Abu Huraira ingine paranchirikkunnu ennu. Dr. Zakariya Swalahi jinninodu prarthikkaamennu paranchirikkunnu ennu oru madavooriyum oru moudoodiyum vannu Koya Sahibinodu parayumpole. Appol udane Koya kopathode parayunnu angane allante Rasool oaranchittilla ennu. Ayishayum parayunnu angane allante rasool paranchittilla ennu. Appol hadeesilullatho? Athu jaahiliya kalathulla viswasam nabi paranchathine Abu Huraira edutthuddharichathaanu. Ivide Bukharikkum, Ayishakkum, Abu Hurairakkum thettu sambhavichittilla ennu valare vyakthamaayi nchaan paranchu. Angane aa hadeesukal uddharicha Imaamukal aarum paranchittumilla. Veruthe Koyaakka Bukhaariye tharam thaazhthaan oronnu menanchundaakkukayaanu. Nchaan ivide parayunnathu onnum ente swantha ishta prakaaram parayunnathalla. Mumpu nchaan parancha Imaamukalude kithaabukal parishodhichaal ee paranchathokke bodhyamaavum. Koya Sahibinodu oru apeksha: ningal ivide kondu varunna hadees charcha valiya valiya pandithanmaar samsaarikkenda vishayamaanu. Athu nchan ente cheriya vivaram kondu paranchaal evideyum ethukayilla.

    ReplyDelete
  28. Ali Koya:
    എനിക്ക് ഒരു തെറ്റിദ്ധാരണയുമില്ല. ഉണ്ടെങ്കില്‍, എന്റെ ധാരണകളില്‍ ഏതാണ്‌ തെറ്റെന്ന് പിലാച്ചേരി പറയണം.
    1. സ്ത്രീ, കുതിര, വീട്- ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന് അബൂഹുറയ്‌റ പറഞ്ഞു.
    2. ഇത് അതേപടി നബി പറഞ്ഞതായിട്ടു തന്നെ ബുഖാരി റിപ്പോര്‍ട്ട് ചെയ്തു.
    3. അബൂഹുറയ്‌റ ഇങ്ങനെ പറഞ്ഞതായി ആയിശ കേള്‍ക്കാനിടയായി.
    4. അവര്‍ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു സംഭവിച്ച അബദ്ധം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
    5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയില്ല. അദ്ദേഹത്തിനത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
    6. അതുകൊണ്ട് നബി പറഞ്ഞുവെന്ന് അബൂഹുറയ്‌റ പറഞ്ഞത് ശരിയാണെന്ന് ബുഖാരിയും തെറ്റിദ്ധരിച്ചു.
    7. എന്നിട്ട് ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ തന്റെ സഹീഹില്‍ ബുഖാരി നല്കുകയും ചെയ്തു.

    ഇത്രയുമാണല്ലോ ഈ വിഷയത്തില്‍ മുഖ്യമായും ഞാന്‍ അപ്റഞ്ഞത്. ഇവയില്‍ ഏതാണ്‌ തെറ്റ്?
    1. അബൂഹുറയ്‌റ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    2. ഈ വാക്ക് അതേ പടി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    3. അബൂഹുറയ്‌റ പറഞ്ഞത് ആയിശ കേള്‍ക്കാനിടയായെന്നത് താങ്കള്‍ നിഷേധിക്കുന്നുണ്ടോ?
    4. ആയിശ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു പറ്റിയ തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടില്ലെന്ന് താങ്കള്‍ വാദിക്കുന്നുണ്ടോ?
    5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയിട്ടുണ്ടെന്ന് തങ്കള്‍ക്ക് തെളിയിക്കാമോ?
    6. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്തത് നബി പറഞ്ഞതു തന്നെയാണെന്ന് ബുഖാരി തെറ്റിദ്ധരിച്ചിട്ടില്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാമോ?
    7. എങ്കില്‍ ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ അദ്ദേഹം നല്‍കിയതെന്തിനാണ്‌?

    # ആയിശയെ രണ്ടു പേര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന പ്രസ്താവനയും താങ്കള്‍ തെളിയിക്കേണ്ടതുണ്ട്.
    # ഞാന്‍ തെറ്റിദ്ധരിച്ചുവെന്ന് പറയുന്ന താങ്കള്‍ക്ക് അത് തെളിയിക്കാനുള്ള ബാദ്ധ്യതയുണ്ട്.

    ReplyDelete
  29. 3849 - حَدَّثَنَا نُعَيْمُ بْنُ حَمَّادٍ حَدَّثَنَا هُشَيْمٌ عَنْ حُصَيْنٍ عَنْ عَمْرِو بْنِ مَيْمُونٍ قَالَ رَأَيْتُ فِى الْجَاهِلِيَّةِ قِرْدَةً اجْتَمَعَ عَلَيْهَا قِرَدَةٌ قَدْ زَنَتْ ، فَرَجَمُوهَا فَرَجَمْتُهَا مَعَهُمْ .

    അംറ്‌ ബിന്‍ മൈമൂന്‍ പറഞ്ഞു: അജ്ഞാനകാലത്ത് ഞാന്‍ ഒരു പെണ്‍കുരങ്ങിനെ കണ്ടു. അത് വ്യഭിചരിച്ചിരുന്നു. മറ്റു കുരങ്ങുകള്‍ ഒരുമിച്ചുകൂടി അതിനെ എറിഞ്ഞു കൊന്നു; അവയോടൊപ്പം ഞാനും അവളെ കല്ലെറിഞ്ഞു. (ബുഖാരി 3849)

    ഈ ഹദീസിനെക്കുറിച്ച് എന്ത് പറയുന്നു

    ReplyDelete
  30. ഖുര്‍ആന്‍ നബിയുടെ കാലത്ത് ഒറ്റ ഗ്രന്‍ഥമായി ശേഖരിച്ചുവെച്ചിട്ടില്ല. എന്നുവെച്ച് ഖുര്‍ആന്‍ നബിയുടെ കാലശേഷം എഴുതിയുണ്ടാക്കിയതാണെന്ന് പറയുന്നത് ശരിയാവില്ലല്ലോ. ഹദീസിനും ഒരു പരിധി വരെ ഇതിനോട് സാദൃശ്യമുണ്ട്. നബിയുടെ കാലത്തു തന്നെ ഹദീസ് ഉണ്ടായിരുന്നു. സ്വീകാരമായ ഹദീസുകളത്രയും നബിയുടെ കാലത്ത് തന്നെ ഉള്ളവയാണ്‌. എന്നാല്‍ അവ ഗ്രന്‍ഥമാക്കിയിരുന്നില്ല. വാമൊഴിയായി കൈമാറപ്പെടുകയായിരുന്നു ചെയ്തത്. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഹദീസുകള്‍ ശേഖരിക്കുകയാണ്‌ ഹദീസിന്റെ ഇമാമുകള്‍ ചെയ്തത്. ഇവയൊന്നും തന്നെ ഇമാമുകളുടെ രചനകളല്ല. കള്ള ഹദീസുകള്‍ പോലും ഇമാമുകള്‍ രചിച്ചവയല്ല; അവര്‍ കേട്ടെഴുതുകയാണ്‌ ചെയ്തിരുന്നത്. അതായത് പില്‍ക്കാലത്ത് ചിലര്‍ എഴുതിയുണ്ടാക്കിയതാണ്‌ ഹദീസുകള്‍ എന്ന വാദം വസ്‌തുതാവിരുദ്ധമാണ്‌. ഹദീസുകള്‍ പ്രവാചകചര്യയുടെ ചരിത്രരേഖയാണെന്നും എന്നാല്‍ എഴുതപ്പെട്ട എല്ലാ ഹദീസുകളും സ്വീകാര്യമാണെന്ന് പറയാവതല്ലെന്നും മേല്‍ പറഞ്ഞതില്‍ നിന്നു വ്യക്തമാണല്ലോ.

    ReplyDelete
  31. നബി മക്കയല്‍ നിന്ന് മദീനയിലേക്ക് താമസം മാറ്റിയല്ലോ. അതിനു ശേഷമാണ്‌ ഈത്തപ്പനക്കൃഷിയുമായി അടുത്ത് ബന്ധപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെന്നു തോന്നുന്നു. അതുകൊണ്ടാവാം, ഈത്തപ്പനയ്ക്ക് പരാഗണം നടത്തേണ്ടതില്ലെന്നും അങ്ങനെ ചെയ്തില്ലെങ്കിലും വിളവ് ലഭിക്കുമെന്നും നബി സഹാബികളെ ഉപദേശിച്ചു. അവര്‍ അനുസരിക്കുകയും ചെയ്തു. എന്നാല്‍ ഈ അനുസരണം വിളവ് മോശമകാന്‍ ഇടയാക്കി. അപ്പോള്‍ അവര്‍ നബിയോട് പരാതി പറഞ്ഞു. 'നിങ്ങളുടെ ദുനിയാവിന്റെ കാര്യം കൂടുതലറിയുക നിങ്ങള്‍ക്കു തന്നെയാണ്‌' എന്നായിരുന്നു നബിയുടെ മറുപട്. പിലാച്ചേരിയുടെ വാദമനുസരിച്ച് നബിയുടെ, മേല് പറഞ്ഞ, രണ്ടു പ്രസ്താവനകള്‍ രണ്ടും വഹ്‌യ് അനുസരിച്ചുള്ളതാണോ? അപ്പോള്‍ അല്ലാഹു നബിയെ കളിയാക്കാന്‍ (نعوذ باالله) വേണ്ടിയാണോ ഒന്നാമത്തെ 'വഹ്‌യ്' നല്‍കിയത്?

    ReplyDelete
  32. ബദ്‌ര്‍ യുദ്ധവേളയില്‍ ഒരു ജലാശായ്ത്തിനടുത്ത് കാമ്പ് ചെയ്യാന്‍ നബി തീരുമാനിച്ചു. അപ്പോള്‍ ഹുബാബ് ചോദിച്ചു: 'നമുക്ക് ഒരു മാറ്റവും വരുത്താന്‍ കഴിയാത്ത വിധം ഈ സ്ഥലം അല്ലാഹു നിര്‍ദ്ദേശിച്ചതാണോ?'
    നബി: അല്ല; ഞാന്‍ സ്വയം തെരഞ്ഞെടുത്തതാണ്‌.'
    ഹുബാബ്: 'എങ്കില്‍ നമുക്ക് നല്ലത് ശത്രുപാളയത്തോട് ഏറ്റവും അടുത്ത് നില്ക്കുന്ന ജലാശയത്തിനടുത്താണ്‌ നാം ക്യാമ്പ് ചെയ്യേണ്ടത്.'
    നബി അത് അംഗീകരിച്ചു; താവളം മാറ്റി.

    നബിയുടെ വാക്കുകള്‍ക്ക് മാത്രമാണോ വഹ്‌യിന്റെ ഗ്യാരണ്ടിയുള്ളത്? പ്രവൃത്തികള്‍ക്ക് അതില്ലേ? എന്താണ്‌ ഈ വിവേചനത്തിനു കാരണം?
    അപ്പോള്‍ ഹദീസുകളില്‍ കാണപ്പെടുന്ന നബിയുടെ പ്രവൃത്തികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് ആധികാരികത അകല്‍പ്പിക്കരുതെന്ന് താങ്കള്‍ വാദിക്കുമോ? ക്യാമ്പ് ചെയ്യുന്ന സ്ഥലം മാറ്റുന്നതിനെക്കുറിച്ച്, പ്രത്യക്ഷത്തില്‍, ഹുബാബാണല്ലോ അബിയോട് സംസാരിച്ചത്. അത് ഹുബാബ് തന്നെയായിരുന്നുവോ? അല്ലെങ്കില്‍ വഹ്‌യുമായി ജിബ്‌രീല്‍ ഹുബാബിന്റെരൂപത്തില്‍ വന്നതായിരുന്നോ? ഹുബാബിന്റെ ചോദ്യങ്ങള്‍ക്ക് നബി നല്കിയ മറുപടിയും വഹ്‌യിന്റെ അടിസ്ഥനത്തിലുള്ളതായിരുന്നുവോ?

    ReplyDelete
  33. ശത്രുക്കള്‍ നബിയോട് ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം നല്കാമെന്ന് നബി മറുപടി നല്‍കിയത് ഹദീസുകളില്‍ കാണാം. പിന്നീട് വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മറുപടി നല്കിയതായും കാണുന്നു. നബി പറയുന്ന എല്ലാ വാക്കുകളും വഹ്‌യിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 'പിന്നീട് മറുപടി നല്‍ക്കാം' എന്ന് പറഞ്ഞതും വഹ്‌യ് തന്നെ ആയിരുന്നുവോ? എങ്കില്‍ എന്തായിരുന്നു അതിന്റെ ആവശ്യം?

    ReplyDelete
  34. തന്റെ പ്രവാചകത്തിന്റെ ആദ്യഘട്ടത്തില്‍ വഹ്‌യ് ലഭിക്കാതിരുന്ന ഒരു ഇടവേളയുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അന്ന് നബി മൌനവ്രതം ആചരിക്കുകയായിരുന്നുവോ? അല്ലെങ്കില്‍ അന്ന് സംസാരിച്ചതൊന്നും ഹദീസ് ആയി പരിഗണിക്കരുതെന്നാണോ പിലാച്ചേരി പറയുന്നത്?

    ReplyDelete
  35. ഒരു പ്രത്യേക ഘട്ടത്തില്‍, 'മേലില്‍ തേന്‍കഴിക്കുകയില്ലെ'ന്ന് നബി ശപഥം ചെയ്തിരുന്നുവല്ലോ. പിന്നീട് ആ തീരുമാനത്തെ ഖുര്‍ആന്‍ അപലപിക്കുന്നുമുണ്ട്. 'ഭാര്യമാരുടെ തൃപ്തി മോഹിച്ചുകൊണ്ട് അല്ലഹു അനുവദിച്ചത് നീ നിഷിദ്ധമാക്കുകയാണോ?' എന്നായിരുന്നു അല്ലാഹു ചോദിച്ചത്. ഇത് ഖുര്‍ആനിലുള്ളതാണ്‌ വഹ്‌യാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. 'മേലില്‍ തേന്‍കഴിക്കുകയില്ലെ'ന്ന് പറഞ്ഞതും വഹ്‌യ് തന്നെയായിരുന്നുവോ? സ്വന്തം പത്നിമാര്‍ക്കീടയില്‍ നബിയെ ഇകഴ്‌ത്തിക്കാണിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെന്നാണോ (نعوذ بالله) നാം മനസ്സിലാക്കേണ്ടത്?

    ReplyDelete
  36. Ali Koya ‎'വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ നബി സംസാരിക്കുകയില്ല' എന്ന് ഖുര്‍ആനിലുണ്ട്. നബിയുടെ ഹദീസുകള്‍ വഹ്‌യാണെന്നതിന്ന് പിലാച്ചേരി നല്‍കിയ തെളിവ് ഈ ആയത്താണ്‌. ഈ ആയത്ത് ഇങ്ങനെ വ്യാഖ്യാനിച്ച പരിഗണാര്‍ഹരായ വല്ല പണ്ഡിതന്മാരുടെയും പേര്‌ പറായാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. മറുപടി കിട്ടിയിട്ടില്ല.
    അതുപോലെ, നബിയുടെ ചില വാക്കുകള്‍ ഉദ്ധരിച്ചിട്ട് ഇതും വഹ്‌യാണോ എന്ന് ഞാന്‍ ചോദിച്ചതിന്ന് അത് വഹ്‌യാണെന്ന് വെളിവാക്കപ്പെട്ടിട്ടില്ലെന്നാണ്‌ പിലാച്ചേരി മറുപടി നല്‍ക്കിയത്. അപ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു. മറ്റുള്ള വാക്കുകള്‍ വഹ്‌യാണെന്നതിന്ന് എന്ത് തെളിവാണുള്ളതെന്ന്. മറുപടി കിട്ടിയിട്ടില്ല. നബിയുടെ വാക്കുകളില്‍ ചിലത് വഹ്‌യാണ്‌ മറ്റു ചിലത് വഹ്‌യല്ല എന്നു പറയാന്‍ എന്ത് തെളിവാണുള്ളതെന്ന് ചോദിച്ചിരുന്നു. അതിന്നും മറുപടി കിട്ടിയിട്ടില്ല. രണ്ടിനങ്ങള്‍ എങ്ങനെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയുമെന്ന് ചോദിച്ചതിന്നും മറുപടി കിട്ടിയിട്ടില്ല.
    June 23 at 9:06am

    ReplyDelete
  37. Pilacherry Aboobacker ബുഖാരിയില്‍ ഹദീസു കളായിവന്നത് മുഴുവനും ശുദ്ദമാണ്. അല്ല എന്ന് തെളിയിക്കാന്‍ വസ്തു നിഷ്ടമായി തെളിയിക്കാന്‍ ലോകത്ത് ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബുഖാരിയില്‍ ഒരു ഹദീസെങ്കിലും ശുദ്ധമല്ല എന്ന് വന്നാല്‍ പിന്നെ ആ ബുഖാരി സ്വീകരിക്കാന്‍ പാടില്ല എന്നാണു വരിക. കളവു പറയുന്ന ഒരാളുടെ കിത്താബു നാം എങ്ങിനെ സ്വീകരിക്കും?

    Alikoya: * പിലാച്ചേരിയുടെ വീക്ഷണത്തില്‍ ബുഖാരി (വേണമെങ്കില്‍ മുസ്‌ലിമും) ഒഴികെയുള്ള ഹദീസ് ഗ്രന്‍ഥങ്ങളില്‍ ശുദ്ധമല്ലാത്ത ഹദീസുകളുണ്ടോ?
    * ഉദാഹരണമായി, അബൂദാവൂദ്, അഹ്‌മദ്, നസാഈ, ഇബ്‌നു മാജ, തിര്‍മിദീ, അബൂ യ'അ്‌ലാ, ബൈഹഖീ, ദാറഖുത്‌നീ, ദാരിമീ മുതലായവയില്‍ ശൂദ്ധമല്ലാത്ത/ അസ്വീകാര്യമായ ഹദീസുകള്‍ ഉണ്ടോ?
    * ഉണ്ടെന്ന് പിലാച്ചേരിയും സമ്മതിക്കുമെന്നാണ്‌ തോന്നുന്നത്. അതോടെ അദ്ദേഹം ഒരു വന്‍ കെണിയില്‍ വീഴുകയും ചെയ്യും.
    * ഒരു ഹദീസ് ഗ്രന്‍ഥത്തില്‍ ദഈഫായ ഒരു ഹദീസെങ്കിലും ഉണ്ടെന്നു വന്നാല്‍ അതിന്നര്‍ത്ഥം ആ ഇമാം കളവ് പറയുന്നവനാണ്‌ എന്നാണല്ലൊ അദ്ദേഹം വാദിക്കുന്നത്. അപ്പോള്‍ ഹദീസിന്റെ ഇമാമുകളില്‍ ബുഖാരി (മുസ്‌ലിമും) ഒഴികെയുള്ളവരെല്ലാം കള്ളം പറയുന്നവരാണെന്നല്ലേ ഇതിന്നര്‍ത്ഥം? എന്തൊരു അപരാധമാണിത്?
    * തീവ്രവാദികള്‍ നശിച്ചിരിക്കുന്നു എന്ന് പ്രവാചകന്‍ പറഞ്ഞത് എത്രമാത്രം ശരിയാണ്‌?
    * ഹദീസിന്ന് ഹദീസിന്റേതല്ലാത്ത സ്ഥാനം, ഖുര്‍ആ‌നിനൊപ്പമുള്ള സ്ഥാനം, നല്‍കുകയെന്ന തീവ്രതയാണ്‌ അദ്ദേഹം ആദ്യം കാണിച്ചത്. ഹദീസ് വഹ്‌യാണെന്ന വാദം അതിന്റെ ഭാഗമാണല്ലോ. അതിന്റെ അനന്തരഫലമാകട്ടെ, ഹദീസ് ഗ്രന്‍ഥങ്ങള്‍ മൊത്തം തള്ളിക്കളയാനുള്ള വഴിയൊരുങ്ങുകയായിരുന്നു.
    * ഹദീസ് നിദാനശാസ്ത്രത്തിന്റെ ഏത് ഗ്രന്‍ഥത്തിലാണ്‌, അദ്ദേഹമുന്നയിച്ച ഈ കടുംവാദമുള്ളത്?
    * അദ്ദേഹത്തിന്റെ ഈ വാദമനുസരിച്ച് ഹദീസിന്റെ ഇമാമുമാരില്‍ മിക്കവരും (എന്നല്ല എല്ലാവരും) കള്ളം പറയുന്നവരാണെന്ന് പറയേണ്ടി വരുകയില്ലേ?
    * അതോടൊപ്പം ആ ഗ്രന്‍ഥങ്ങളിലെ ഒരു ഹദീസും സ്വീകരിക്കാന്‍ പാടില്ലെന്നും വരില്ലേ?
    * അങ്ങനെ വരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണോ പിലാച്ചേരി കരുതുന്നത്?
    * ഒരു ഹദീസ് ഗ്രന്‍ഥത്തിലെ ഒരു ഹദീസെങ്കിലും ദുര്‍ബലമാണെന്ന് വന്നാല്‍ പിന്നെ ആ ഗ്രന്‍ഥത്തിലെ ഒരു ഹദീസും സ്വീകരിക്കാന്‍ പറ്റുകയില്ലെന്ന്, പിലാച്ചേരിക്കു മുമ്പ്, വെളിവുള്ള വല്ലവരും പറഞ്ഞിട്ടുണ്ടോ?
    * മേല്‍ പറഞ്ഞ ഗ്രന്‍ഥങ്ങളിലുള്ള മുഴുവന്‍ ഹദീസും പിലാച്ചേരി തള്ളിക്കളയുന്നുണ്ടോ?
    * ഇങ്ങനെ തള്ളുന്ന ഒരു ഇമാമിനെയെങ്കിലും കാണിക്കാമോ?
    * ഇല്ലെങ്കില്‍ ഈ വാദം പിലാച്ചേരിയുടെ സ്വന്തം വാദമാണോ?
    * ഇനി, ചില ദഈഫുകള്‍ ഉള്ളതോടൊപ്പം തന്നെ മറ്റു ഗ്രന്‍ഥങ്ങളിലെ നല്ല ഹദീസുകള്‍ സ്വീകരിക്കാമെന്നാണ്‌ പിലാച്ചേരിയുടെ വീക്ഷണമെങ്കില്‍, ബുഖാരിയില്‍ ദഈഫുകളുണ്ടാകുന്നതിന്ന് എന്താണ്‌ കുഴപ്പം? അക്കാരണത്താല്‍ അത് തള്ളിക്കളയേണ്ടിവരുമെന്ന് വാദിക്കുന്നതെന്തിനാണ്‌?
    * യഥാര്‍ത്ഥത്തില്‍ ഇത് സാക്ഷാല്‍ ഹദീസ് നിഷേധികളുടെ വാദമല്ലേ?
    * പിലാച്ചേരി ഒരു പ്രച്ഛന്ന ഹദീസ് നിഷേധിയാണോ?

    (കൂട്ടത്തില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. പിലാച്ചേരി കണ്ണടച്ചിരുട്ടാക്കുകയാണ്‌ ചെയ്യുന്നത്. ബുഖാരിയിലെ അസ്വീകാര്യമായ ചില ഹദീസുകളെക്കുറിച്ച് ഇതിനു മുമ്പ് ഞാന്‍ ചോദിച്ചിട്ട് അദ്ദേഹം വ്യക്തമായ ഒരു മറുപടിയും നല്‍കിയിട്ടില്ല. അവ കമന്റുകളില്‍ നല്‍കാം.)
    June 24 at 10:31am

    ReplyDelete
  38. Kottayil Shamsudheen: ഒരിക്കല്‍ ഒരു ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഒരു എക്സ് മൊല്ലാക്ക എന്നോട് പറഞ്ഞു, ഈ ഖുറാന്‍ പരിഭാഷ വന്നതാണ് എല്ലാ കുഴപ്പത്തിനും കാരണം എന്ന്, ഇല്ലാ എങ്കില്‍ പുള്ളി ഇങ്ങിനെ കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടി വരില്ലായിരുന്നു, ഒരു പാട് മോല്ലാക്കമാരുടെ കാര്യം അവതാളത്തില്‍ ആയത് ഖുറാന്‍ പരിപാഷ വന്നതാണ് ഇല്ലാ എങ്കില്‍ അവരുടെ കൊയ്ത്തുകാലം ഇപ്പോഴും തുടരുമായിരുന്നു, ഇപ്പോള്‍ വയള് പരിപാടിയൊന്നും നടക്കുന്നില്ലല്ലോ, മാസത്തില്‍ രണ്ടു വയളും ഒരു കുത്താറാത്തീബും നേര്‍ച്ചയും, എല്ലാം കൂടി ഒരു ലക്ഷത്തില്‍ പരം വരുമാനം ആയി കുശാല്‍ ആയി ജീവിക്കാം ആയിരുന്നു ഈ ഖുറാന്‍ പരിപാഷ ഇല്ലായിരുന്നെങ്കില്‍, അധ്വാനിച്ചു കുടുംബം പുലര്‍ത്തുക വലിയ പ്രയാസം തന്നെയാണ്.

    Ali Koya: മാസത്തില്‍ ഒരു ലക്ഷം വരുമാനമുള്ള മൊല്ലാക്ക എന്നത് അതിശയോക്തിപരമാണ്‌. മൊല്ലമാരുടെ ജീവിതം നേരില്‍ കാണുന്നവരാണല്ലോ നമ്മളെല്ലാവരും. ഇത് ചൂണ്ടിക്കാണിക്കുന്നത് ശംസുദ്ദീന്‍ സാഹിബിന്റെ മിക്കവാറും വാക്കുകള്‍ ഈ സ്വഭാവത്തിലുള്ളതാണെന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്‌.

    ഇനി നമ്മുടെ നാട്ടിലെ മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ആലോചിക്കാം. ഖുര്‍ആന്‍ പരിഭാഷകള്‍ മാത്രമല്ല കാരണം. അതോടൊപ്പം ഹദീസ് പരിഭാഷകള്‍, ഖുര്‍ആന്‍ ക്ലാസുകള്‍, ഹദീസ് ക്ലാസുകള്‍, പലതരം ഗ്രന്‍ഥങ്ങള്‍, ആനുകാലികങ്ങള്‍, പ്രസംഗങ്ങള്‍, സ്റ്റഡീക്ലാസുകള്‍, ലഘുലേഖകള്‍, വ്യക്തി സംഭാഷണങ്ങള്‍ ഇങ്ങനെ പലതും ചേര്‍ന്നതാണ്‌. അവയത്രയും നടത്തിയതാകട്ടെ, ഖുര്‍ആനും ഹദീസും പ്രമാണമാണെന്ന് വാദിക്കന്നവരാണു താനും. അപ്പോഴും ക്രഡിറ്റ് ഹദീസ് നിഷേധികള്‍ക്ക് കിട്ടുകയില്ല. ഖുര്‍ആന്‍ മാത്രം മതി പ്രമാണമായിട്ട് എന്ന് വാദിക്കുന്നവര്‍ ഇറക്കിയ ഖുര്‍ആന്‍ മലയാളം പരിഭാഷ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
    June 24 at 11:37am · Like

    ReplyDelete
  39. ഇനി നമ്മുടെ നാട്ടിലെ മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ആലോചിക്കാം. ഖുര്‍ആന്‍ പരിഭാഷകള്‍ മാത്രമല്ല കാരണം. അതോടൊപ്പം ഹദീസ് പരിഭാഷകള്‍, ഖുര്‍ആന്‍ ക്ലാസുകള്‍, ഹദീസ് ക്ലാസുകള്‍, പലതരം ഗ്രന്‍ഥങ്ങള്‍, ആനുകാലികങ്ങള്‍, പ്രസംഗങ്ങള്‍, സ്റ്റഡീക്ലാസുകള്‍, ലഘുലേഖകള്‍, വ്യക്തി സംഭാഷണങ്ങള്‍ ഇങ്ങനെ പലതും ചേര്‍ന്നതാണ്‌. അവയത്രയും നടത്തിയതാകട്ടെ, ഖുര്‍ആനും ഹദീസും പ്രമാണമാണെന്ന് വാദിക്കന്നവരാണു താനും. അപ്പോഴും ക്രഡിറ്റ് ഹദീസ് നിഷേധികള്‍ക്ക് കിട്ടുകയില്ല. ഖുര്‍ആന്‍ മാത്രം മതി പ്രമാണമായിട്ട് എന്ന് വാദിക്കുന്നവര്‍ ഇറക്കിയ ഖുര്‍ആന്‍ മലയാളം പരിഭാഷ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

    ReplyDelete
  40. Kottayil Shamsudheen: നമസ്ക്കരിക്കുന്നവന് നാശം എന്ന് അല്ലാഹു പറഞ്ഞു, എന്നാല്‍ നമസ്ക്കരിക്കുന്നവന് പ്രതിഫലം എന്ന് അല്ലാഹു എവിടെയും പറഞ്ഞുമില്ല, എന്തായിരിക്കും അതിനു കാരണം?

    Ali Koya: നമസ്‌ക്കരിക്കുന്നവര്‍ക്ക് പ്രതിഫലമുണ്ടെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നാണല്ലോ ഒരാരോപണം. ഉദാഹരണത്തിന്‌ ചില ഖുര്‍ആന്‍ വാക്യങ്ങള്‍ വായിച്ചുനോക്കാം:
    1) Quran 2/277- "സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല." >> ഈ സൂക്തത്തില്‍ നമസ്‌കരിക്കുന്നവര്‍ക്ക് പ്രതിഫലമുണ്ടെന്ന് പറഞ്ഞിരിക്കുന്നു.

    2) Quran 4/162- 'എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും.' >> ഇവിടെയും കാണുന്നു നമസ്‌ക്കരിക്കുന്നവന്ന് പ്രതിഫലമുണ്ടെന്ന്.

    3) Quran 8/3, 4- അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും. അവരാണ് യഥാര്‍ഥ വിശ്വാസികള്‍. അവര്‍ക്ക് തങ്ങളുടെ നാഥന്റെയടുത്ത് ഉന്നത സ്ഥാനമുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.>> ഇതാ വീണ്ടും പറയുന്നു. നമസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഉന്നതസ്ഥാനത്തെയും ഉദാരമായ ഉപജീവനത്തെയും സംബന്ധിച്ച്.

    4) Quran 74/ 42- 47: "നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”
    അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.
    "അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.
    "പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.
    "പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.
    "മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”>> നമസ്‌ക്കരിക്കാതിരുന്നാല്‍ നരകത്തില്‍ പോകുമെന്നാണല്ലോ ഇവിടെ പറഞ്ഞിട്ടുള്ളത്.
    ...................................
    NB: Kottayil Shamsudheen എന്ന ഹദീസ് നിഷേധി എത്തിച്ചേര്‍ന്ന പടുകുഴിയുടെ പാരമ്യം ഇവിടെ വ്യക്തമാകുന്നുണ്ട്. ഇയാള്‍ ഹദീസ് നിഷേധി മാത്രമല്ല; ഖുര്‍ആന്‍ നിഷേധികൂടിയാണ്‌. അതുകൊണ്ടാണല്ലോ ഖുര്‍ആനിലുള്ളതും കൂടി നിഷേധിച്ചിരിക്കുന്നത്. നമസ്‌ക്കരിക്കുന്നത് സ്വര്‍ഗത്തില്‍ പോകുന്നവരുടെ പ്രവൃത്തിയാണെന്നും നമസ്‌ക്കാരം ഉപേക്ഷിക്കുന്നവര്‍ നരകാവകാശികളാകുമെന്നുമുള്ള ഖുര്‍ആനികാദ്ധ്യാപനങ്ങളെ നിഷേധിക്കുന്ന ഇയാള്‍ ഒന്നാം തരം ഖുര്‍ആന്‍ നിഷേധി തന്നെ.
    .............................................
    നമസ്‌ക്കരിക്കുന്നവര്‍ക്ക് നാശം എന്ന് പറഞ്ഞ സൂക്തമുള്‍ക്കൊള്ളുന്ന അദ്ധ്യായം മുഴുവനും കാണുക:
    Quran: 107/ 1-7: മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?
    അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.
    അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
    അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!
    അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്.
    അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.
    നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.
    ..............................................
    ഇങ്ങനെയാണെങ്കില്‍ മുസ്‌ലിംകളുടെ വിശ്വാസം 'ലാ ഇലാഹ' എന്നാണെന്നും ഇയാള്‍ പറഞ്ഞുകളയുമല്ലോ.

    ReplyDelete
  41. Kottayil Shamsudheen: തീര്‍ച്ചയായും ഇന്ന് മുസ്ലീങ്ങള്‍ എന്ന് പറയുന്നവര്‍ അനുഷ്ട്ടിക്കുന്ന നമസ്ക്കാരം ഖുറാനില്‍ നിന്ന് കിട്ടില്ല,അതുകൊണ്ട് ഖുര്‍ആനില്‍ നിന്ന് നമസ്കാരത്തിന്റെ രൂപം വിവരിക്കാമോ?' എന്ന പേടിപ്പിക്കുന്ന ചോദ്യത്തിനു മുമ്പില്‍ ചൂളാത്ത ഒരു ഹദീസ് നിഷേധിയെയും ഇന്നുവരെ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല, അത് ഞാനും സമ്മതിക്കുന്നു, പക്ഷെ ഈ നമസ്ക്കാരം ഇല്ലാത്ത ഖുറാന്‍ നിങ്ങള്‍ എന്തിനു കൈവശം വെക്കുന്നു? ഹതീസ്‌ നിഷേതികള്‍ ആയ ഞങ്ങള്‍ക്ക് തന്നുകൂടെ ? ഞങ്ങള്‍ക്ക് ഖുറാന്‍ മതി ഹതീസിനെ ഞങ്ങള്‍ പൂര്‍ന്നമായി നിഷേതിക്കുന്നു, ഖുറാനില്‍ ഉള്ള ആരാതന കര്മങ്ങലുമായി ഞങ്ങള്‍ കഴിഞ്ഞു കൂടാം, നിങ്ങള്‍ അനുഷ്ട്ടിക്കുന്ന ഒരു ആരാഥനാ രൂബവും ഖുറാനില്‍ ഇല്ല എങ്കില്‍ പിന്നെ എന്തിനു നിങ്ങള്‍ക്ക് ഖുറാന്‍?

    Ali Koya: മുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന നമസ്‌ക്കാരം ഖുര്‍ആനില്‍ ഇല്ലെന്നാര്‌ പറഞ്ഞു? നമസ്‌ക്കാരം ഖുര്‍ആനില്‍ ഉണ്ട്; സൂക്‌ഷ്‌മരൂപത്തിലാണുള്ളത്. അത് സ്‌ഥൂലരൂപത്തില്‍ കാണിച്ചു തന്നത് നബിയാണ്‌. അതുകൊണ്ടാണ്‌ ഖുര്‍ആനിലെ നമസ്കാരം മനസ്സിലാക്കാന്‍ ഹദീസിന്റെ സഹായം കൂടി വേണമെന്ന് പറയുന്നത്. നമസ്‌ക്കാരം തന്നെ വേണ്ടെന്ന് വയ്ക്കുന്നവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ലല്ലോ.

    ReplyDelete
  42. حَدَّثَنَا أَبُو الْيَمَانِ ، أَخْبَرَنَا شُعَيْبٌ ، عَنِ الزُّهْرِيِّ ، قَالَ : أَخْبَرَنِي سَالِمُ بْنُ عَبْدِ اللهِ أَنَّ عَبْدَ اللهِ بْنَ عُمَرَ ، رَضِيَ اللَّهُ عَنْهُمَا ، قَالَ : سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ إِنَّمَا الشُّؤْمُ فِي ثَلاَثَةٍ فِي الْفَرَسِ وَالْمَرْأَةِ وَالدَّار.
    (46- باب اسم الفرس والحمار. البخاري)

    ‎5093- حَدَّثَنَا إِسْمَاعِيلُ ، قَالَ : حَدَّثَنِي مَالِكٌ ، عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَيْ عَبْدِ اللهِ بْنِ عُمَرَ ، عَنْ عَبْدِ اللهِ بْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : الشُّؤْمُ فِي الْمَرْأَةِ وَالدَّارِ وَالْفَرَسِ.

    5094- حَدَّثَنَا مُحَمَّدُ بْنُ مِنْهَالٍ ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ ، حَدَّثَنَا عُمَرُ بْنُ مُحَمَّدٍ الْعَسْقَلاَنِيُّ ، عَنْ أَبِيهِ ، عَنِ ابْنِ عُمَرَ قَالَ ذَكَرُوا الشُّؤْمَ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم إِنْ كَانَ الشُّؤْمُ فِي شَيْءٍ فَفِي الدَّارِ وَالْمَرْأَةِ وَالْفَرَسِ.
    (البخاري، 18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.)

    ‎43- باب الطيرة.
    5753- حَدَّثَنِي عَبْدُ اللهِ بْنُ مُحَمَّدٍ ، حَدَّثَنَا عُثْمَانُ بْنُ عُمَرَ ، حَدَّثَنَا يُونُسُ ، عَنِ الزُّهْرِيِّ ، عَنْ سَالِمٍ ، عَنِ ابْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : لاََ عَدْوَى ، وَلاَ طِيَرَةَ وَالشُّؤْمُ فِي ثَلاَثٍ فِي الْمَرْأَةِ وَالدَّارِ وَالدَّابَّةِ.
    (البخاري)

    - باب الطِّيَرَةِ وَالْفَأْلِ وَمَا يَكُونُ فِيهِ الشُّؤْمُ. (19)
    5937 - وَحَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ بْنِ قَعْنَبٍ حَدَّثَنَا مَالِكُ بْنُ أَنَسٍ ح وَحَدَّثَنَا يَحْيَى بْنُ يَحْيَى قَالَ قَرَأْتُ عَلَى مَالِكٍ عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَىْ عَبْدِ اللَّهِ بْنِ عُمَرَ عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ « الشُّؤْمُ فِى الدَّارِ وَالْمَرْأَةِ وَالْفَرَسِ ». (مسلم)

    ‎5938 - وَحَدَّثَنَا أَبُو الطَّاهِرِ وَحَرْمَلَةُ بْنُ يَحْيَى قَالاَ أَخْبَرَنَا ابْنُ وَهْبٍ أَخْبَرَنِى يُونُسُ عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَىْ عَبْدِ اللَّهِ بْنِ عُمَرَ عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ « لاَ عَدْوَى وَلاَ طِيَرَةَ وَإِنَّمَا الشُّؤْمُ فِى ثَلاَثَةٍ الْمَرْأَةِ وَالْفَرَسِ وَالدَّارِ ».(مسلم)

    ReplyDelete
  43. Pilacherry Aboobacker ഹദീസ് നമ്പര്‍ 2858 ഒരു കുഴപ്പവുമില്ല എന്ന് പറയുന്നത് അഹ്ലുല്‍ ഹദീസിലെ പ്രഗല്‍ഭരായ താഴെ പറയുന്നവരാണ്. കാണുക അവര്‍ ആരൊക്കെയാണെന്ന്: ഇമാം മാലിക്, ഇമാം അഹമദ്, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം നസാഇ, ഇമാം ബുഖാരി ഇവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ പോയാല്‍ ഈ ഹദീസിനെ സ്വഹീഹാക്കിയതായി കാണാം. ഒരു ഹദീസ് സ്വഹീഹാനെന്നു കണ്ടാല്‍ പിന്നെ നമ്മുടെ യുക്തി കൊണ്ട് അതിനെ വിമര്‍ശിക്കാന്‍ നമുക്ക് അര്‍ഹതയില്ല. ഈ ഹദീസ് കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് ജാഹിലിയ്യ കാലത്ത് ജനങ്ങളിലുണ്ടായ ഒരു അന്ധ വിശ്വാസത്തെ നബി (സ) പറയുന്നതാണ്.അല്ലാതെ ഈ പറയുന്ന മൂന്നു വിഭാഗത്തില്‍ ദുശ്ശകുനം ഉണ്ട് എന്ന് സ്ഥാപിക്കാനല്ല. ഹദീസിനെ അതിന്റെ ആശയം മനസ്സിലാക്കാത്തതാണ് നിങ്ങളുടെ കുഴപ്പം. \

    Ali Koya: .....

    ഈ കമന്റില്‍ പിലാച്ചേരി നല്ല മെയ്‌വഴക്കം കാണിച്ചിരിക്കുന്നു. ഞാന്‍ വിമര്‍ശിച്ച ഹദീസികളിലുള്ളത് ''സ്ത്രീ, കുതിര/മൃഗം, വീട്; ഈ മൂന്നെണ്ണത്തില്‍ ദുശ്ശകുനമുണ്ട്'' എന്നു തന്നെയാണ്‌. അല്ലാതെ ഇവയില്‍ ദുശ്ശകുനമുണ്ടെന്നത് ജാഹിലിയ്യാ വാദമാണെന്നല്ല. അങ്ങനെയാണ്‌ നബി പറഞ്ഞതെന്ന് ബുഖാരിയിലോ മുസ്‌ലിമിലോ പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഈ ഹദീസ് ഞാന്‍ വിമര്‍ശനവിധേയമാക്കുമായിരുന്നില്ല.

    ശകുന വിഷയത്തില്‍ തനി ജാഹിലിയ്യാ വിശ്വാസം, നബി (സ) പറഞ്ഞതിന്ന് നേര്‍ വിപരീതാശയം പ്രചരിപ്പിക്കുന്ന ഹദീസുകളാണ്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നബി പറയാത്തത് പറഞ്ഞുവെന്ന റിപ്പോര്‍ട്ടാണിത്. അതാണ്‌ ഏറ്റവും ഗൌരവമുള്ള കാര്യം. ഇത് ജാഹിലിയ്യാ സങ്കല്‍പ്പമാണെന്നാണ്‌ നബി പറഞ്ഞതെന്ന് ആയിശ (റ) തിരുത്തുന്ന ഹദീസുകളും കാണാം. പക്ഷേ, ഏറ്റവും സഹീഹായ ബുഖാരിയിലോ അതിനടുത്ത സഹീഹായ മുസ്‌ലിമിലോ അത് കാണുകയില്ല. അപ്പോള്‍ പിലാച്ചേരി തന്നെ സമ്മതിക്കുന്നു ഈ വാദം ജാഹിലിയ്യത്താണെന്ന്. അതോടൊപ്പം അത് നബി പറഞ്ഞെതാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് സഹീഹാണെന്ന് വാദിക്കുകയും ചെയ്യുന്നു. പിലാച്ചേരിക്ക് ലജ്ജയില്ലേ?

    ബുഖാരിയും മുസ്‌ലിമും മുഴുവനും സഹീഹാണെന്ന് വാദിച്ചാല്‍ ഇത്തരം വൈരുദ്ധ്യങ്ങളിലാണ്‌ എത്തിച്ചേരുക എന്ന് തിരിച്ചറിയുക.

    ReplyDelete
  44. ‎"ഒരു ഹദീസ് സ്വഹീഹാനെന്നു കണ്ടാല്‍ പിന്നെ നമ്മുടെ യുക്തി കൊണ്ട് അതിനെ വിമര്‍ശിക്കാന്‍ നമുക്ക് അര്‍ഹതയില്ല. ഈ ഹദീസ് കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് ജാഹിലിയ്യ കാലത്ത് ജനങ്ങളിലുണ്ടായ ഒരു അന്ധ വിശ്വാസത്തെ നബി (സ) പറയുന്നതാണ്.അല്ലാതെ ഈ പറയുന്ന മൂന്നു വിഭാഗത്തില്‍ ദുശ്ശകുനം ഉണ്ട് എന്ന് സ്ഥാപിക്കാനല്ല. ഹദീസിനെ അതിന്റെ ആശയം മനസ്സിലാക്കാത്തതാണ് നിങ്ങളുടെ കുഴപ്പം."

    = പിലാച്ചേരിയുടെ വാക്കുകളാണിത്. ഈ മൂന്നിലും ദുശ്ശകുനമുണ്ടെന്നത് ജാഹിലിയ്യാവാദമാണെന്ന് ബുഖാരിയിലോ മുസ്‌ലിമിലോ എവിടെയാണ്‌ പറഞ്ഞത്? കാണിക്കാമോ?

    ReplyDelete
  45. ‎26787 - حَدَّثَنَا عَبْدُ اللَّهِ حَدَّثَنِى أَبِى حَدَّثَنَا يَزِيدُ قَالَ أَخْبَرَنَا هَمَّامُ بْنُ يَحْيَى عَنْ قَتَادَةَ عَنْ أَبِى حَسَّانَ قَالَ دَخَلَ رَجُلاَنِ مِنْ بَنِى عَامِرٍ عَلَى عَائِشَةَ فَأَخْبَرَاهَا أَنَّ أَبَا هُرَيْرَةَ يُحَدِّثُ عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ قَالَ « الطِّيَرَةُ مِنَ الدَّارِ وَالْمَرْأَةِ وَالْفَرَسِ » . فَغَضِبَتْ فَطَارَتْ شِقَّةٌ مِنْهَا فِى السَّمَاءِ وَشِقَّةٌ فِى الأَرْضِ وَقَالَتْ وَالَّذِى أَنْزَلَ الْفُرْقَانَ عَلَى مُحَمَّدٍ مَا قَالَهَا رَسُولُ اللَّهِ صلى الله عليه وسلم قَطُّ إِنَّمَا قَالَ « كَانَ أَهْلُ الْجَاهِلِيَّةِ يَتَطَيَّرُونَ مِنْ ذَلِكَ » . معتلى 12193 (أحمد)
    July 6 at 11:27pm · Like

    ReplyDelete
  46. ആമിര്‍ ഗോത്രത്തിലെ രണ്ടുപേര്‍ ആയിശയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു: വീട്, സ്ത്രീ, കുതിര എന്നിവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന് അബൂഹുറയ്‌റ പറഞ്ഞിരിക്കുന്നു

    ഇത് കേട്ടപ്പോള്‍ ആയിശ കോപം കൊണ്ട് പൊട്ടിത്തെറിച്ചു. എന്നിട്ട് പറഞ്ഞു: മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത അല്ലാഹുവാണ; നബി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് അവയില്‍ ദുശ്ശകുനമുണ്ടെന്ന് ജാഹിലിയ്യത്തിന്റെ ആളുകള്‍ പറയാറുണ്ടായിരുന്നുവെന്ന് മാത്രമാണ്‌. (അഹ്‌മദ്)

    ബുഖാരിക്ക് മാത്രമല്ല തെറ്റ് പറ്റിയത്. ദുശ്ശകുനഹദീസ് നിവേദനം ചെയ്ത സഹാബികള്‍ക്കു തന്നെ തെറ്റുപറ്റിയെന്നാണ്‌ ആയിശ പറയുന്നത്. എന്നിട്ടും പിലാച്ചേരി പറയുന്നു ദുശ്ശകുന ഹദീസ് സഹീഹാണെന്ന്. കഷ്ടം!.

    ReplyDelete
  47. Pilacherry Aboobacker നോക്കൂ ആദ്യത്തെ ഹദീസില്‍ എന്താണ് അല്ലാന്റെ റസൂല്‍ പറഞ്ഞതെന്ന്: قَالَ ذَكَرُوا الشُّؤْمَ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم إِنْ كَانَ الشُّؤْمُ فِي شَيْءٍ فَفِي الدَّارِ وَالْمَرْأَةِ وَالْفَرَسِ.
    (البخاري، 18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.)നബി (സ) യുടെ അടുക്കല്‍ വെച്ച് ദുശ്ശകുനത്തെ കുറിച്ച് സംസാരിച്ചു അപ്പോള്‍ നബി പറഞ്ഞു: കാര്യം ദുശ്ശകുനം ചില കാര്യങ്ങളില്‍ ഉണ്ടായിരുന്നു: വീട്, സ്ത്രീ, കുതിര എന്നിവയില്‍ ഉണ്ടായിരുന്നു എന്നാണു പറഞ്ഞത്, അല്ലാതെ നബി ആ, ദുശ്ശകുനം ഉണ്ട് എന്നെല്ല പറഞ്ഞത്. അതായത് ജാഹിലിയ്യാ കാലത്ത് ഉണ്ടായിരിന്നു, അഥവാ അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നു എന്ന് മാത്രമായിരുന്നു നബി പറഞ്ഞത്. പിന്നെ ആയിഷ (ര) യോട് രണ്ടു പേര്‍ വന്നു അബൂ ഹുറൈറ പറഞ്ഞതിനെ തെറ്റിദ്ധരിച്ചു അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചപ്പോഴാണ് കൊപിഷ്ടയായത്. അല്ലാതെ ഹദീസില്‍ ദുശ്ശകുനമെന്ന അന്ധവിശ്വാസം അബൂ ഹുറയിറയോ നബിയോ പ്രചരിപ്പിച്ചതല്ല. ഹദീസിന്നു ഒരു കുഴപ്പവുമില്ല എന്ന് ചുരുക്കം.

    ReplyDelete
  48. പിലാച്ചേരി ബുഖാരിയുടെ ആരാധകന്‍ തന്നെ. ബുഖാരിയിലെ ഒരു റിപ്പോര്‍ട്ട് തെറ്റാണെന്ന് സമ്മതിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. തന്റെ 'ഉരുളല്‍' വായനക്കാര്‍ക്ക് മനസ്സിലാവുന്നുണ്ടെന്ന കാര്യം പോലും അദ്ദേഹം ആലോചിക്കുന്നില്ല.
    ബുഖാരിയെ ന്യായീകരിക്കാന്‍ വേണ്ടി ഹദീസിന്റെ വിവര്‍ത്തനം വികലമാക്കാനും അദ്ദേഹം തയ്യാറായിരിക്കുന്നു. ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്; ഒരു കള്ളം പറഞ്ഞാല്‍ പിന്നെ പിടിച്ചുനില്ക്കാന് വേണ്ടി ഒരു പാട് കള്ളങ്ങള്‍ പറയ്യേണ്ടി വരുമെന്ന്.

    ഈ ഹദീസിന്ന് പിലാച്ചേരി കൊടുത്ത വികട വിവര്‍ത്തനം കാണുക: "നബി (സ) യുടെ അടുക്കല്‍ വെച്ച് ദുശ്ശകുനത്തെ കുറിച്ച് സംസാരിച്ചു അപ്പോള്‍ നബി പറഞ്ഞു: കാര്യം ദുശ്ശകുനം ചില കാര്യങ്ങളില്‍ ഉണ്ടായിരുന്നു: വീട്, സ്ത്രീ, കുതിര എന്നിവയില്‍ ഉണ്ടായിരുന്നു എന്നാണു പറഞ്ഞത്,"

    ഇനി ഇതിന്റെ ശരിയായ വിവര്‍ത്തനം കാണുക: 'ചിലര്‍ നബിയുടെ അടുത്തു വെച്ച് ദുശ്ശകുനത്തെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് വീടിലും സ്ത്രീയിലും കുതിരയിലുമാകുന്നു.'

    إِنْ كَانَ الشُّؤْمُ فِي شَيْءٍ
    എന്നതിന്റെ അര്‍ത്ഥം 'കാര്യം ദുശ്ശകുനം ചില കാര്യങ്ങളില്‍ ഉണ്ടായിരുന്നു' എന്നല്ല. ഇത് അറബി ഭാഷയെ വ്യഭിചരിക്കുന്നതിന്ന് തുല്യമായ വിവര്‍ത്തനമാണ്‌. 'വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍' എന്നാണിത് വിവര്‍ത്തനം ചെയ്യേണ്ടത്.
    ഈ വിവര്‍ത്തനം പിലാച്ചേരിക്ക് മനസ്സിലാകുന്നില്ലെങ്കില്‍ ബുഖരിയുടെ മറ്റൊരു ഹദീസ് കാണട്ടെ:
    « الشُّؤْمُ فِى الْمَرْأَةِ وَالدَّارِ وَالْفَرَسِ »
    'ദുശ്ശകുനം സ്ത്രീയിലും വീടിലും കുതിരയിലുമാകുന്നു.'
    എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ ബുഖരിയുടെ മറ്റൊരു ഹദീസ് കാണട്ടെ:
    « إِنَّمَا الشُّؤْمُ فِى ثَلاَثَةٍ فِى الْفَرَسِ وَالْمَرْأَةِ وَالدَّارِ »
    'മൂന്നെണ്ണത്തില്‍ മാത്രമാകുന്നു ദുശ്ശകുനമുള്ളത്; കുതിരയിലും സ്ത്രീയിലും വീട്ടിലും.'

    ഈ വിഷയത്തില്‍ ആയിശയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ്‌ നാം സത്യം കാണുന്നത്: ഇവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞിട്ടില്ലെന്നും ജാഹിലിയ്യത്തിന്റെ ആളുകള്‍ പറയാറുണ്ടായിരുന്നുവെന്നാണ്‌ നബി പറഞ്ഞതെന്നും.
    എന്നാലോ, ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസ് മാത്രം വായിക്കുന്ന ഒരാള്‍ കരുതുന്നതെന്തായിരിക്കും? ഇവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്നു തന്നെ.

    ഇനി ഈ ഹദീസുകളുള്ള അദ്ധ്യായങ്ങള്‍ക്ക് ബുഖാരി നല്കിയ പേരുകള്‍ കാണുക:
    47- باب مَا يُذْكَرُ مِنْ شُؤْمِ الْفَرَسِ.
    കുതിരയിലെ ദുശ്ശകുനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം.
    18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.
    സ്ത്രീയുടെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം.
    43- باب الطيرة.
    ശകുനം നോക്കല്‍.

    മേല്‍ പറഞ്ഞ മൂന്നിലും ദുശ്ശകനമുണ്ടെന്നാണോ ഇല്ലെന്നാണോ ബുഖാരി മനസ്സിലാക്കിയതെന്ന് ഈ അദ്ധ്യായനാമങ്ങളില്‍ നിന്ന് മനസ്സിലാക്കാമല്ലോ.
    ഇവയില്‍ ദുശ്ശകുനമുണ്ടെന്നത് നബിയുടെ അഭിപ്രായമല്ലെന്നും ജാഹിലിയ്യാ ജല്പനമാണെന്നാണ്‌ നബി പറഞ്ഞതെന്നും തെളിയിക്കുന്നത് ബുഖാരിയുടെ ഏത് ഹദീസാണ്‌? അല്ലെങ്കില്‍ ബുഖാരിയുടെ ഏത് അദ്ധ്യായനാമമാണ്‌?

    ReplyDelete
  49. ഒരിടത്ത് അലസനായ ഒരദ്ധ്യാപകനുണ്ടായിരുന്നു. മുന്‍കൂട്ടി പാഠപുസ്തകം ഒന്ന് വായിച്ചു നോക്കുന്ന പതിവ് പോലും ഇയാള്‍ക്കില്ല. ക്ലാസില്‍ ചെന്ന് പുസ്തകം കയ്യിലെടുത്ത് വായിക്കുകയും അപ്പപ്പോള്‍ തോന്നുന്ന വിശദീകരണം നല്കുകയും ചെയ്യും; അതായിരുന്നു പതിവ്.
    അയാള്‍ പുസ്തകം നോക്കി വായിച്ചു. 'അരണ കടിച്ചാല്‍ ഉടനെ മരണം'.
    എന്നിട്ട് വിശദീകരണമാരംഭിച്ചു: 'അരണ കൊടും വിഷമുള്ള ജീവിയാണ്‌. അതിനെ വളരെ സൂക്ഷിക്കണം. കടിച്ചാല്‍ പിന്നെ രക്ഷപ്പെടുകയില്ല. ....' അങ്ങനെ അയാള്‍ പരമാവധി കാടുകയറി. അപ്പോഴേക്ക് സമയം തീരുകയും ബെല്ലടിക്കുകയും ചെയ്തു.
    അരണയ്ക്കു മേല്‍ അദ്ധ്യാപകന്‍ 'ഭീകരത' ആരോപിച്ച കാര്യം ചില കുട്ടികള്‍ വീട്ടില്‍ പറയുകയും രക്ഷിതാക്കള്‍ അത് പുച്ഛിച്ചു തള്ളുകയും ചെയ്തു.
    പിറ്റേന്ന് അദ്ധ്യാപകന്‍ ക്ലാസിലെത്തി. പതിവുപോലെ പുസ്തക വായന തുടങ്ങി. തലേന്ന് വായിച്ചതിന്റെ ബാക്കി ഇങ്ങനെ വായിച്ചു: 'എന്നത് വെറുമൊരു പഴഞ്ചൊല്ലാണ്‌. അതില്‍ ഒട്ടും കഴമ്പില്ല. അരണ ഒരു പാവം ജീവിയാണ്‌......'

    ദുശ്ശകുനത്തെക്കുറിച്ചുള്ള ബുഖാരിയുടെ ഹദീസ് കണ്ടപ്പോള്‍, അതിലേറെ പിലാച്ചേരിയുടെ ന്യായീകരണം കണ്ടപ്പോള്‍ ഈ കഥ ഓര്‍ത്തുപോയി. ക്ഷമിക്കണം.

    ReplyDelete
  50. Pilacherry Aboobacker കോയാ സാഹിബിന്നു മനസ്സിലാക്കാന്‍ ഞാന്‍ ഒരു ഉദാഹരണം പറയാം: Dr. Zakariya Swalahi ഒരു പ്രഭാഷണ സ്റ്റേജില്‍ വെച്ച് ജിന്നുകളുടെ കഴിവിനെ കുറിച്ചും, ജിന്നുകളുടെ അസ്തിത്വത്തെ കുറിച്ചും ഹദീസുകളിലെ പരാമര്‍ശത്തെ കുറിച്ചും, മടവൂരികളും മൌദൂദികളും, ചേകന്നൂരികളും ഹദീസില്‍ ജിന്നുകളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുന്നതിനെ കുറിച്ചും പ്രസംഗിക്കുന്നു. ആ പ്രസംഗത്തില്‍ വിജന പ്രദേശം വരുന്നു അല്ലാന്റെ പടപ്പുകളെ എനിക്ക് വഴി കാണിച്ചു തരണേ എന്ന് പറഞ്ഞാല്‍ അതില്‍ ജിന്നുകളളോടുള്ള പ്രാര്‍ത്ഥന ഇല്ലാ എന്നൊക്കെ പ്രസംഗിക്കുന്നു. അതിനടയില്‍ ഒരു വിരുതന്‍ കൊയാക്കാനോട് വന്നു പറയുന്നു, സ്വലാഹി ജിന്നുകളോട് പ്രാര്തിക്കാമെന്നു പറയുന്നു എന്ന്. അപ്പോള്‍ കൊയാക്കാന്റെ പ്രതികരണം എന്തായിരിക്കും? ഹെന്ത്? ജിന്നുകളോട് പ്രാര്‍ത്ഥന ചെയ്യാമെന്നോ? എന്ത് തോന്ന്യാസമാണ് അയാള്‍ പറയുന്നത്? അല്ലാന്റെ റസൂല്‍ ഒരിക്കലും ജിന്നുകളോട് പ്രാര്തിക്കാമെന്നു പറഞ്ഞിട്ടില്ല എന്നെല്ലേ താങ്കള്‍ കോപാകുലനായി പറയുക? അതെ, അത് മാത്രമാണ് പറയുക. അതാണ്‌ ഇവിടെ ആയിഷ (റ)ക്കും സംഭവിച്ചത്. ആരോ രണ്ടു പേര്‍ വന്നു ആയിഷ യെ തെറ്റിദ്ധരിപ്പിച്ചു ഉടനെ കോപാകുലയായി ആയിഷ പ്രതികരിച്ചു. അതാണ്‌ ഹദീസിലുള്ളത്. അല്ലാതെ അബൂ ഹുറൈറ ഈ രണ്ടു പേര്‍ ഉദ്ദേശിച്ച രൂപത്തില്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകളെ جمع ചെയ്യുമ്പോള്‍ ഇക്കാര്യം വളരെ വ്യക്തമാണ്. പിന്നെ, 'വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ എന്ന് അര്‍ഥം വരണമെങ്കില്‍ لو كان الشؤوم فى شيئ എന്ന് പറയണം എന്നാണു എനിക്ക് തോന്നുന്നത്. തെറ്റാണെങ്കില്‍ തിരുത്താം. ഇനി കോയാക്ക പറഞ്ഞത് തന്നെയാണ് ശരിയെങ്കില്‍ തന്നെ അബൂ ഹുറൈറയുടെ ഹദീസില്‍ നിന്ന് ദുശ്ശകുനം ശരിയാണെന്ന് കിട്ടുകയില്ല. സ്വഹീഹായി വന്ന ഹദീസിനെ തള്ളാനും സാധ്യമല്ല. ബുഖാരിയെ കോയാക്ക കൊച്ചാക്കാനും നോക്കേണ്ട.
    July 7 at 9:42am · Like

    ReplyDelete
  51. Ali Koya സകരിയാ സലാഹിയും ജിന്നും ജിന്നിനോടുള്ള പ്രാര്‍ത്ഥനയും മറ്റു അവിടെയിരിക്കട്ടെ. ആദ്യം നമുക്ക് ദുശ്ശകുനക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താം. 'സ്ത്രീ, വീട്, കുതിര ഈ മൂന്നിലും ദുശ്ശകുനമുണ്ടെ'ന്ന് നബി പറഞ്ഞെന്നാണ്‌ അബൂഹുറയ്‌റയും മറ്റും റിപ്പോര്‍ട്ട് ചെയ്തത്. അത് നബി പറഞ്ഞതിന്ന് കടകവിരുദ്ധമായ റിപ്പോര്‍ട്ടാണ്‌. അത് ആയിശ തിരുത്തിയതാണ്‌ ഞാനുദ്ധരിച്ച അഹ്‌മദിന്റെ ഹദീസിലുള്ളത്. ആയിശയുടെ റിപ്പോര്‍ട്ടനുസരിച്ച് അബൂഹുറയ്‌റ ഉള്‍പ്പെടെയുള്ളവര്‍ നബി പറഞ്ഞതിന്ന് വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്തെന്ന് മാത്രമല്ല; ബുഖാരിയെപ്പോലെ സഹീഹ് മാത്രം ശേഖരിക്കുന്ന ഒരു ഇമാം അത് ശേഖരിക്കുകയും ചെയ്തു. അതുകൊണ്ടും തീര്‍ന്നില്ല. ഇവയില്‍ ദുശ്ശകുനമുണ്ടെന്ന ദുസ്സൂചന നല്‍കുന്ന തരത്തിലുള്ള തലക്കെട്ടുകള്‍ ഹദീസുകള്‍ക്ക് നല്‍കുകയും ചെയ്തു. അതിനെയൊക്കെ ന്യായീകരിച്ച് പിലാച്ചേരി വെറുതെ വിയര്‍ക്കുന്നു. സഹതാപമുണ്ട്; കെട്ടോ.

    ഹദീസിന്റെ ഇമാമായ ബുഖാരി മ'അ്‌സൂമാണെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് അസ്വീകാര്യമായ ഒരു ഹദീസ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത സംഭവം -ഇതുപോലെ വേറെയുമുണ്ട്- എന്നെ തെല്ലും ആശ്ചര്യപ്പെടുത്തുന്നില്ല. പക്ഷേ, കള്ളം പറഞ്ഞും ദുര്‍വ്യാഖ്യാനം നടത്തിയും വീണേടത്ത് കിടന്നുരുണ്ടും പിലാച്ചേരി നടത്തുന്ന സര്‍ക്കസ് എന്നെ അല്‍ഭുതപ്പെടുത്തുന്നു. എനിക്കദ്ദേഹത്തോട് ഒന്നേ പറയാനുള്ളു: 'സത്യം പറയുക; അത് കൈപ്പാണെങ്കിലും.'
    July 7 at 11:58am · Like · 1

    ReplyDelete
  52. Ali Koya ‎Pilacherry Aboobacker: ആരോ രണ്ടു പേര്‍ വന്നു ആയിഷ യെ തെറ്റിദ്ധരിപ്പിച്ചു ഉടനെ കോപാകുലയായി ആയിഷ പ്രതികരിച്ചു. അതാണ്‌ ഹദീസിലുള്ളത്. അല്ലാതെ അബൂ ഹുറൈറ ഈ രണ്ടു പേര്‍ ഉദ്ദേശിച്ച രൂപത്തില്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകളെ جمع ചെയ്യുമ്പോള്‍ ഇക്കാര്യം വളരെ വ്യക്തമാണ്. പിന്നെ, 'വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ എന്ന് അര്‍ഥം വരണമെങ്കില്‍ لو كان الشؤوم فى شيئ എന്ന് പറയണം എന്നാണു എനിക്ക് തോന്നുന്നത്. തെറ്റാണെങ്കില്‍ തിരുത്താം. ഇനി കോയാക്ക പറഞ്ഞത് തന്നെയാണ് ശരിയെങ്കില്‍ തന്നെ അബൂ ഹുറൈറയുടെ ഹദീസില്‍ നിന്ന് ദുശ്ശകുനം ശരിയാണെന്ന് കിട്ടുകയില്ല. സ്വഹീഹായി വന്ന ഹദീസിനെ തള്ളാനും സാധ്യമല്ല. ബുഖാരിയെ കോയാക്ക കൊച്ചാക്കാനും നോക്കേണ്ട.

    = ആയിശയെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ല; ആയിശ തെറ്റിദ്ധരിച്ചിട്ടുമില്ല.
    ഉണ്ടെന്നാണ്‌ പിലാച്ചേരിയുടെ വാദമെകില്‍, ആയിശയുടെ തെറ്റിദ്ധാരണ എന്തായിരുന്നുവെന്ന് അദ്ദേഹം പറയണം.
    മാത്രമല്ല; ഈ വിഷയത്തില്‍ ശരിയായ ധാരണ എന്തെന്നും പറയണം. അത് അബൂഹുറയ്‌റയുടെ റിപ്പോര്‍ട്ട് ആയിരിക്കുമല്ലോ.

    സത്യം പറഞ്ഞാല്‍ നബിയുടെ ഒരു വചനം പലരും തെറ്റിദ്ധരിക്കുകയും തെറ്റായി നിവേദനം ചെയ്യുകയുമുണ്ടയി. അത് ആയിശ കേള്‍ക്കുകയും അവരുടെ തെറ്റ്
    ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ ചര്‍ച്ചയില്‍ പിലാച്ചേരി ഒരു കള്ളം കൂടി പറഞ്ഞിരിക്കുന്നു എന്നേ മേല്‍ പ്രസ്താവനയില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നുള്ളു. ഇത് ഞാന്‍ നേരത്തെ പറഞ്ഞതാണ്‌: ഈ ചര്‍ച്ച മുന്നേറുകയാണെങ്കില്‍ പിലാച്ചേരി ഇനിയും കള്ളം പരയേണ്ടിവരും. ചുരുക്കത്തില്‍ ദുശ്ശകുനം സംബന്ധിച്ചുള്ള ഈ റിപ്പോര്‍ട്ടില്‍ ആയിശ ഒന്നും തെറ്റിദ്ധരിച്ചിട്ടില്ല. (Cont...
    July 7 at 12:32pm · Like · 1

    ReplyDelete
  53. പിലാച്ചേരി പറയുന്നു: "ഇതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകളെ جمع ചെയ്യുമ്പോള്‍ ഇക്കാര്യം വളരെ വ്യക്തമാണ്."

    = ജംഅ്‌ ചെയ്ത് മനസ്സിലാക്കേണ്ട ഒരു സാഹചര്യം ഇവിടെയില്ല. ചിലര്‍ക്ക് ഒരു തെറ്റ് സംഭവിക്കുകയും മറ്റൊരാള്‍ അത് തിരുത്തുകയും ചെയ്താല്‍ അത് അങ്ങനെത്തന്നെ പറഞ്ഞാല്‍ മതിയല്ലോ. പിന്നെന്താണ്‌ ജംഅ്‌ ചെയ്യാനുള്ളത്? പരസ്പര പൂരകമായ രണ്ടു കാര്യങ്ങളാണ്‌ ജംഅ്‌ ചെയ്യേണ്ടത്; പരസ്പര വിരുദ്ധമായ രണ്ടു കാര്യങ്ങളല്ല.

    ReplyDelete
  54. പിലാച്ചേരി: 'പിന്നെ, 'വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ എന്ന് അര്‍ഥം വരണമെങ്കില്‍ لو كان الشؤوم فى شيئ എന്ന് പറയണം എന്നാണു എനിക്ക് തോന്നുന്നത്.'

    = അത് താങ്കളുടെ വെറും തോന്നല്‍ മാത്രമാണ്‌. 'വല്ലതിലും ദുശ്ശകുനം ഉണ്ടായിരുന്നുവെങ്കില്‍' എന്നാണ്‌ ഇതിന്നര്‍ത്ഥം. ഇതില്‍ 'ലൌ'-വിന്റെ സ്ഥാനത്ത് 'ഇന്‍' ഉപയോഗിച്ചാല്‍ 'വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍' എന്നര്‍ത്ഥം ലഭിക്കും. ഒരസത്യം പറയുകയും പിന്നെ അത് ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ ഇനിയും പലതും തോന്നേണ്ടി വരും; പല കള്ളങ്ങളും പറയേണ്ടിയും വരും.

    ReplyDelete
  55. ഒരിക്കല്‍ക്കൂടി പറയട്ടെ: അബൂഹുറയ്‌റയെയോ ബുഖാരിയെയോ ഞാന്‍ അവിശ്വസിക്കുന്നില്ല; അവര്‍ക്കും അബദ്ധം സംഭവിക്കാമെന്ന് കരുതുന്നതിനാലാണ്‌ അവരെ അവിശ്വസിക്കാത്തത്. അങ്ങനെ കരുതാന്‍ പിലാച്ചേരിക്ക് കഴിയുന്നില്ല. അതാണ്‌ കുഴപ്പം. ബുഖാരിയില്‍ ഒരു ഹദീസെങ്കിലും വിശ്വസിക്കാന്‍ പറ്റാത്തതുണ്ടെങ്കില്‍ ബുഖാരി മുഴുവന്‍ തള്ളേണ്ടി വരില്ലേ എന്ന് പിലാച്ചേരി നേരത്തെ ചോദിച്ചത് അതുകൊണ്ടാണ്‌. അപ്പോള്‍ ബുഖാരി (മുസ്‌ലിമും) അല്ലാത്ത എല്ലാ കൃതികളിലെയും എല്ലാ ഹദീസുകളും സ്വീകാര്യമാണോ? അവയില്‍ ചില ഹദീസുകളെങ്കിലും അസ്വീകാര്യമായി ഉണ്ടെന്ന് പിലാച്ചേരി കരുതുന്നുണ്ടോ? എന്നിട്ടും ആ ഗ്രന്‍ഥങ്ങള്‍ സ്വീകരിക്കുന്നുമുണ്ടോ? എങ്കില്‍ ചില അസ്വീകാര്യ ഹദീസുകള്‍ ഉള്ളതോടൊപ്പം ബുഖാരിയും സ്വീകരിക്കാവുന്നതല്ലേയുള്ളൂ. ഇരട്ടത്താപ്പ് നയം കാണിക്കുന്നതെന്തിനാണ്‌?

    ReplyDelete
  56. എനിക്ക് ഒരു തെറ്റിദ്ധാരണയുമില്ല. ഉണ്ടെങ്കില്‍, എന്റെ ധാരണകളില്‍ ഏതാണ്‌ തെറ്റെന്ന് പിലാച്ചേരി പറയണം.
    1. സ്ത്രീ, കുതിര, വീട്- ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന് അബൂഹുറയ്‌റ പറഞ്ഞു.
    2. ഇത് അതേപടി നബി പറഞ്ഞതായിട്ടു തന്നെ ബുഖാരി റിപ്പോര്‍ട്ട് ചെയ്തു.
    3. അബൂഹുറയ്‌റ ഇങ്ങനെ പറഞ്ഞതായി ആയിശ കേള്‍ക്കാനിടയായി.
    4. അവര്‍ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു സംഭവിച്ച അബദ്ധം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
    5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയില്ല. അദ്ദേഹത്തിനത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
    6. അതുകൊണ്ട് നബി പറഞ്ഞുവെന്ന് അബൂഹുറയ്‌റ പറഞ്ഞത് ശരിയാണെന്ന് ബുഖാരിയും തെറ്റിദ്ധരിച്ചു.
    7. എന്നിട്ട് ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ തന്റെ സഹീഹില്‍ ബുഖാരി നല്കുകയും ചെയ്തു.

    ഇത്രയുമാണല്ലോ ഈ വിഷയത്തില്‍ മുഖ്യമായും ഞാന്‍ അപ്റഞ്ഞത്. ഇവയില്‍ ഏതാണ്‌ തെറ്റ്?
    1. അബൂഹുറയ്‌റ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    2. ഈ വാക്ക് അതേ പടി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    3. അബൂഹുറയ്‌റ പറഞ്ഞത് ആയിശ കേള്‍ക്കാനിടയായെന്നത് താങ്കള്‍ നിഷേധിക്കുന്നുണ്ടോ?
    4. ആയിശ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു പറ്റിയ തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടില്ലെന്ന് താങ്കള്‍ വാദിക്കുന്നുണ്ടോ?
    5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയിട്ടുണ്ടെന്ന് തങ്കള്‍ക്ക് തെളിയിക്കാമോ?
    6. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്തത് നബി പറഞ്ഞതു തന്നെയാണെന്ന് ബുഖാരി തെറ്റിദ്ധരിച്ചിട്ടില്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാമോ?
    7. എങ്കില്‍ ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ അദ്ദേഹം നല്‍കിയതെന്തിനാണ്‌?

    # ആയിശയെ രണ്ടു പേര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന പ്രസ്താവനയും താങ്കള്‍ തെളിയിക്കേണ്ടതുണ്ട്.
    # ഞാന്‍ തെറ്റിദ്ധരിച്ചുവെന്ന് പറയുന്ന താങ്കള്‍ക്ക് അത് തെളിയിക്കാനുള്ള ബാദ്ധ്യതയുണ്ട്.

    ReplyDelete
  57. ‎Pilacherry Aboobacker: നോക്കൂ ആദ്യത്തെ ഹദീസില്‍ എന്താണ് പറഞ്ഞതെന്ന്: قَالَ ذَكَرُوا الشُّؤْمَ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم إِنْ كَانَ الشُّؤْمُ فِي شَيْءٍ فَفِي الدَّارِ وَالْمَرْأَةِ وَالْفَرَسِ.
    (البخاري، 18- باب م...َا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.)നബി (സ) യുടെ അടുക്കല്‍ വെച്ച് ദുശ്ശകുനത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അപ്പോഴാണ് നബി ഇത് പറയുന്നത്. ഈ ഹദീസിന്നു കോയാ സാഹിബു പറഞ്ഞ അര്‍ഥം തന്നെ നമുക്ക് വെക്കാം. എന്താണ് ആ അര്‍ഥം? വല്ല കാര്യത്തിലും ദുശ്ശകുനം ഉണ്ടാകുമായിരുന്നെങ്കില്‍ അത് വീട്, കുതിര, സ്ത്രീ എന്നിവയിലായിരിക്കുമെന്നു. എന്നിട്ട് ഇമാം ബുഖാരി ഇവിടെ ഈ ഹദീസിനെ കൊണ്ട് വരുന്നത് باب ما يتقي من شؤم المرأة എന്ന് പറഞ്ഞു കൊണ്ടാണ്. അതായത് സ്ത്രീ ദുശ്ശകുനമാണ് എന്നതിനെ സൂക്ഷിക്കണമെന്ന അദ്ധ്യായം എന്ന് പറഞ്ഞു കൊണ്ടാണ് ഇമാം ബുഖാരി ഇത് പറയുന്നത്. ഇതിലൂടെ നമുക്ക് മനസ്സിലാവുക ദുശ്ശകുനം അനുകൂലിച്ചു എന്നോ പ്രതികൂലിച്ചു എന്നോ?

    Ali Koya: ഞാനുമായി ചര്‍ച്ച നടത്തുമ്പോള്‍, ഞാന്‍ പറഞ്ഞ അര്‍ത്ഥമെന്ന് പറഞ്ഞുകൊണ്ട്, ഞാന്‍ പറഞ്ഞതല്ലാത്തത് എന്റെ പേരില്‍ കെട്ടിവെക്കാന്‍ ഈ പിലാച്ചേരിക്ക് മടിയില്ലെങ്കില്‍ നാം ഇയാളെക്കുറിച്ച് എന്താണ്‌ മനസ്സിലാക്കേണ്ടത്?

    ഞാന്‍ പറഞ്ഞ അര്‍ത്ഥമിതാണ്‌: "വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് സ്ത്രീ, വീട്, കുതിര എന്നിവയിലാകുന്നു."

    ഇനി കൃത്രിമം കാണിക്കാതെ ഈ ഹദീസ് വിലയിരുത്തുക.

    അദ്ധ്യായ നാമത്തിന്റെ വിവര്‍ത്തനത്തിലും കൃത്രിമം കാണിച്ചിരിക്കുന്നു: "സ്ത്രീ ദുശ്ശകുനമാണ് എന്നതിനെ സൂക്ഷിക്കണമെന്ന അദ്ധ്യായം" ഈ വിവര്‍ത്തനം അറബി ഭാഷയെ വ്യഭിചരിക്കുന്നതിന്ന് തുല്യമാണ്‌. 'സ്ത്രീയിലെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം' എന്നാണ്‌ ഇതിന്റെ അര്‍ത്ഥം.

    ഒരു കള്ളം പറഞ്ഞാല്‍ അതിനെ ന്യായീകരിക്കുന്നതിന്നു വേണ്ടി ഒരുപാട് കള്ളങ്ങള്‍ പറയേണ്ടി വരും. ഈ വാദം എത്രകാലം തുടരുന്നുവോ അത്രയും കാലം പിലാച്ചേരി കള്ളം പറഞ്ഞുകൊണ്ടേയിരിക്കും. ഏതെല്ലാം മേഖലയിലേക്ക് ഈ ചര്‍ച്ച നീങ്ങുന്നുവോ ആ മേഖലയിലെല്ലാം പിലാച്ചേരിക്ക് കള്ളം പറയേണ്ടി വരും.
    July 14 at 5:10pm · Like

    ReplyDelete
  58. Pilacherry Aboobacker: ഒരു കാര്യം ഞാന്‍ പറയട്ടെ ? ഞാന്‍ ഇമാം ബുഖാരിയുടെ ആരാധകനല്ല, അല്ലാഹുവിന്റെ ആരാധകനാണ്. ഇമാം ബുഖാരിയില്‍ വന്ന ഹദീസുകള്‍ നിങ്ങള്‍ തള്ളിക്കളയുന്നതിലോ, അല്ലെങ്കില്‍ ഇമാം ബുഖാരിയെ ഞാന്‍ നന്നാക്കി പറഞ്ഞത് കൊണ്ടോ എനിക്കൊന്നും നേടാനില്ല. പിന്നെ എന്തി...നാണ് ഞാന്‍ നിങ്ങള്‍ പറയുന്നതിനെ ഖണ്ടിക്കുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്: നാളിതു വരെ ആരും ശൈഖാനി കൊണ്ട് വന്ന ഹദീസുകളില്‍ തെറ്റുന്ടെന്നോ, സ്വീകരിക്കാന്‍ പറ്റാത്തതുന്ടെന്നോ ആരും പറഞ്ഞിട്ടില്ല, നാളിതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല, എന്ന് മാത്രമല്ല അഹ്ലുസ്സുന്നത്തിന്റെ, പണ്ഡിതന്മാര്‍ എല്ലാവരും ഐക്യ കണ്ടമായി അംഗീകരിച്ചു കൊണ്ട്, എല്ലാ പിഴവുകളും എല്ലാ ന്യൂനതകളും പരിഹരിച്ചു കൊണ്ടാണ്, ഉസൂലുല്‍ ഹദീസിന്റെ എല്ലാ നിയമങ്ങളും അനുസരിച്ച് കൊണ്ടാണ്, ശൈഖാനി എല്ലാ ഹദീസുകളും അതില്‍ ക്രോഡീകരിച്ചതു. അതിനു ശേഷം നിങ്ങള്‍ കുറച്ചു ആള്‍ക്കാര്‍ മുഅതസിലിയാക്കളുടെയും ഷിയാ വിഭാഗത്തിന്റെയും വാദങ്ങള്‍ പേറി നടന്നു അവരുടെ വാദങ്ങള്‍ അംഗീകരിച്ചു നിങ്ങളുടെ സ്വയം യുക്തിക്കനുസരിച്ച് ബുഖാരിയെ വിമര്‍ശിക്കുന്നത് കൊണ്ടാണ് എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ നിങ്ങള്‍ ഈ പറയുന്നതിനെ ഖണ്ടിക്കുന്നത്. നിങ്ങള്‍ ഈ പറയുന്ന ഈ മൂന്നു ഹദീസുകളും ബുഖാരിയില്‍ ഇത്ര കാലം ബുഖാരിയില്‍ ഉണ്ടായിട്ടും ആരും ഇതിനെ വിമര്‍ശിച്ചിട്ടില്ല, മാത്രമല്ല ബുഖാരിക്ക് തെറ്റ് പറ്റി എന്ന് ആരും വാദിച്ചിട്ടില്ല.

    Ali Koya: ‎ പച്ചക്കള്ളം വീണ്ടും എഴുന്നള്ളിക്കുന്നു. ബുഖാരിയുടെ ഹദീസില്‍ തെറ്റുണ്ടെന്നതിന്ന് ഈ ചര്‍ച്ച തന്നെ മതിയായ തെളിവാണ്‌. പിന്നെ താന്‍ ബുഖാരിയുടെ ആരാധകനല്ല അല്ലാഹുവിന്റെ മാത്രം ആരാധകനാണ്‌ എന്ന് പിലാച്ചേരി പറഞ്ഞത് മലയാള ഭാഷ വശമില്ലാത്തതുകൊണ്ടായിരിക്കും. ബുഖാരിയുടെ ആരാധകന്‍ എന്നതിന്ന് ബുഖാരിക്ക് ഇബാദത്ത് ചെയ്യുന്നവന്‍ എന്നര്‍ത്ഥമില്ലെന്നറിയുക.
    ശരിയാണെന്ന വിശ്വാസത്തില്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസ്, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിശ തള്ളിയ ഹദീസാണ്‌. ആയിശ തള്ളിയ ഹദീസ് സഹീഹാണെന്നാണ്‌ ബുഖാരി എഴുതിയത്. എന്നിട്ട് ആയിശക്ക് തെറ്റിയെന്നും ബുഖാരിയാണ്‌ ശരിയെന്നും പിലാച്ചേരി പറയുന്നു. ഉരുണ്ടുകളി കാണാന്‍ നല്ല രസമുണ്ട്.

    ReplyDelete
  59. Pilacherry Aboobacker: വിവര്‍ത്തനം ഷോര്‍ട്ട് ആക്കി എഴുതിയതാണ് . സ്ത്രീയിലെ ദുശ്ശകുനം എന്നതും സ്ത്രീ ദുശ്ശകുനം എന്നതും ഏതാണ്ട് ഒരേ അര്‍ഥം തന്നെയാണ്. സ്ത്രീ എന്നതില്‍ "സ്ത്രീയിലെ" എന്ന് മാത്രം ചേര്‍ത്തിയാല്‍ മതി.

    Ali Koya: രണ്ടു വിവര്‍ത്തനത്തെറ്റ് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒന്നാമത്തേത് പിലാച്ചേരി പറ്റെ വിട്ടു. എന്നിട്ട് രണ്ടാമത്തേതില്‍ കിടന്നുരുളുന്നു.
    ഒന്ന്: എന്റെ വിവര്‍ത്തനമെന്ന് വ്യാജേന പിലാച്ചേരി അവതരിപ്പിച്ചത്: 'വല്ല കാര്യത്തിലും ദുശ്ശകുനം ഉണ്ടാകുമായിരുന്നെങ്കില്‍ അത് വീട്, കുതിര, സ്ത്രീ എന്നിവയിലായിരിക്കുമെന്നു.'

    ഞാന്‍ തിരുത്തിയത്: "വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് സ്ത്രീ, വീട്, കുതിര എന്നിവയിലാകുന്നു."

    രണ്ടും തമ്മിലുള്ള അന്തരം ശ്രദ്ധിക്കുക.

    രണ്ട്: അദ്ധ്യായനാമത്തിന്‌ പിലാച്ചേരി സ്വന്തം നിലയില്‍ നല്‌കിയ വിവര്‍ത്തനം: "സ്ത്രീ ദുശ്ശകുനമാണ് എന്നതിനെ സൂക്ഷിക്കണമെന്ന അദ്ധ്യായം"

    ഞാന്‍ തിരുത്തിയത്: 'സ്ത്രീയിലെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം'

    ഇവിടെയും രണ്ടിലെയും വ്യത്യാസം തിരിച്ചറിയുക.

    മേല്‍ കൊടുത്ത പ്രകാരം തെറ്റായ അര്‍ത്ഥം കൊടുത്തിട്ട് പിലാച്ചേരി ചോദിക്കുന്നു: "ഇതിലൂടെ നമുക്ക് മനസ്സിലാവുക ദുശ്ശകുനം അനുകൂലിച്ചു എന്നോ പ്രതികൂലിച്ചു എന്നോ?" ശരിയായ അര്‍ത്ഥമാണ്‌ വാക്കുകള്‍ക്ക് നല്‌കുന്നതെങ്കില്‍ ദുശ്ശകുനത്തെ ബുഖാരി അനുകൂലിച്ചെന്ന് മനസ്സിലാകും. പിലാച്ചേരി നല്‌കിയ തെറ്റായ അര്‍ത്ഥമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ദുശ്ശകുനത്തെ ബുഖാരി പ്രതികൂലിച്ചെന്നും മനസ്സിലാകും.
    എങ്ങനെയുണ്ട് നവയാഥാസ്ഥികന്റെ തട്ടിപ്പ്?

    ReplyDelete
  60. Pilacherry Aboobacker: പിന്നെ കോയാ സാഹിബ് എന്താണ് ഈ പറയുന്നത്? നാളിതുവരെ ഈ ഹദീസുകളെ കുറിച്ചു ആരും ആരോപണം ഉന്നയിക്കാത്ത ഈ ഹദീസുകളെ അതില്‍ ദുശ്ശകുനം എന്ന് പറഞ്ഞിരിക്കുന്നു എന്നത് കൊണ്ട് തള്ളിക്കളയണമെന്നോ? നിങ്ങളുടെ താല്‍ക്കാലിക നിഗമനം വെച്ച് ഹദീസുകളെ തള്ളാന്‍ പാടുണ്ടോ? അതില്‍ വൈരുധ്യം ഒന്നും ഇല്ല എന്നും, ആയിഷ പ്രതികരിച്ചത് ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് എന്നും ഞാന്‍ വളരെ വ്യക്തമായി അവതരിപ്പിച്ചു.

    Ali Koya: * മൂന്നെണ്ണത്തില്‍ ദുശ്ശകുനമുണ്ടെന്ന ഹദീസ് നാളിതുവരെ ആരും തള്ളിയിട്ടില്ലെന്ന് പിലാച്ചേരി പറയുന്നു. ഇത് പച്ചക്കള്ളമാണ്‌. ഈ ഹദീസ് തള്ളിയത് മറ്റാരുമല്ല; പ്രവാചകപത്നി ആയിശ തന്നെയാണ്‌.
    * ആയിശ ഇത് തള്ളിയിട്ടുണ്ടെന്ന കാര്യം ബുഖാരി അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന ഹദീസ് മാത്രമേ ബുഖാരിയിലുള്ളു. മാത്രമല്ല; ദുശ്ശകുനമുണ്ടെന്ന് വ്യക്തമായി പ്രസ്താവിക്കുന്ന് അതലക്കെട്ടുകള്‍ അദ്ദേഹം നല്‌കുകയും ചെയ്തു.
    * ആയിശ ഈ ഹദീസിനെ വിമര്‍ശിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന പിലാച്ചേരിയുടെ വാദം മറ്റൊരു കള്ളമാണ്‌. സ്ത്രീയിലും വീടിലും കുതിരയിലും ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന അബൂഹുറയ്‌റയുടെ അബദ്ധ റിപ്പോര്‍ട്ട് കണ്ടുപിടിക്കുകയും അത് തിരുത്തുകയും ചെയ്തത് ആയിശയാണ്‌. തെറ്റിദ്ധാരണയുള്ളത് ആയിശക്കല്ല. ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കാണ്‌.
    * ഇവിടെ ആയിശക്ക് തെറ്റു പറ്റിയെന്ന് വാദിക്കുന്ന പിലാച്ചേരി എന്താണ്‌ ചെയ്യുന്നത്? ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് സ്ഥാപിക്കുന്നുണ്ടോ? ഇല്ല. ആയിശ അബൂ ഹുറയ്‌റയെ വിമര്‍ശിച്ചത് തെറ്റിദ്ധാരണ മൂലമാണെങ്കില്‍ ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന അബൂഹുറയ്‌റയുടെ റിപ്പോര്‍ട്ട് പിലാച്ചേരി അംഗീകരിക്കണം. അവയ്ക്ക് ബുഖാരി നല്‌കിയ തലക്കെട്ടും അംഗീകരിക്കണം. എന്നിട്ട് പറയണം: ഇവ മൂന്നിലു ദുശ്ശകുനമുണ്ടെന്നത് ഇസ്‌ലാമിക സങ്കല്‌പമാണെന്ന്. പറ്റുമോ പിലാച്ചേരീ? പറ്റുകയില്ല; അല്ലേ?
    * ഇപ്പോള്‍ പിലാച്ചേരി ചെയ്യുന്നതെന്താണ്‌?
    1. ആയിശയ്ക്ക് തെറ്റുപറ്റിയെന്ന് പറയുക; അതോടൊപ്പം ആയിശ പറഞ്ഞത് ഏറ്റു പറയുക.
    2. അബൂഹുറയ്‌റ പറഞ്ഞതും ബുഖാരി റിപ്പോര്‍ട്ട് ചെയ്തതും ശരിയാണെന്ന് വാദിക്കുക; അതേസമയം അവ രണ്ടിന്റെയും ആശയം തള്ളിക്കളയുക.
    ഇതെന്തൊരു രോഗമാണ്‌, റബ്ബേ? ഈ രോഗം നീ ഭേദമാക്കിക്കൊടുക്കണേ നാഥാ.

    ReplyDelete
  61. ഈ ചര്‍ച്ച തുടരാന്‍ പിലാച്ചേരിക്ക് താല്‍പര്യമുണ്ടെങ്കില്‍ താഴെ കൊടുത്ത ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുക:

    എനിക്ക് ഒരു തെറ്റിദ്ധാരണയുമില്ല. ഉണ്ടെങ്കില്‍, എന്റെ ധാരണകളില്‍ ഏതാണ്‌ തെറ്റെന്ന് പിലാച്ചേരി പറയണം.
    1. സ്ത്രീ, കുതിര, വീട്- ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന് അബൂഹുറയ്‌റ പറഞ്ഞു.
    2. ഇത് അതേപടി നബി പറഞ്ഞതായിട്ടു തന്നെ ബുഖാരി റിപ...്പോര്‍ട്ട് ചെയ്തു.
    3. അബൂഹുറയ്‌റ ഇങ്ങനെ പറഞ്ഞതായി ആയിശ കേള്‍ക്കാനിടയായി.
    4. അവര്‍ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു സംഭവിച്ച അബദ്ധം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
    5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയില്ല. അദ്ദേഹത്തിനത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
    6. അതുകൊണ്ട് നബി പറഞ്ഞുവെന്ന് അബൂഹുറയ്‌റ പറഞ്ഞത് ശരിയാണെന്ന് ബുഖാരിയും തെറ്റിദ്ധരിച്ചു.
    7. എന്നിട്ട് ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ തന്റെ സഹീഹില്‍ ബുഖാരി നല്കുകയും ചെയ്തു.

    ഇത്രയുമാണല്ലോ ഈ വിഷയത്തില്‍ മുഖ്യമായും ഞാന്‍ അപ്റഞ്ഞത്. ഇവയില്‍ ഏതാണ്‌ തെറ്റ്?
    1. അബൂഹുറയ്‌റ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    2. ഈ വാക്ക് അതേ പടി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    3. അബൂഹുറയ്‌റ പറഞ്ഞത് ആയിശ കേള്‍ക്കാനിടയായെന്നത് താങ്കള്‍ നിഷേധിക്കുന്നുണ്ടോ?
    4. ആയിശ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു പറ്റിയ തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടില്ലെന്ന് താങ്കള്‍ വാദിക്കുന്നുണ്ടോ?
    5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയിട്ടുണ്ടെന്ന് തങ്കള്‍ക്ക് തെളിയിക്കാമോ?
    6. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്തത് നബി പറഞ്ഞതു തന്നെയാണെന്ന് ബുഖാരി തെറ്റിദ്ധരിച്ചിട്ടില്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാമോ?
    7. എങ്കില്‍ ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ അദ്ദേഹം നല്‍കിയതെന്തിനാണ്‌?

    # ഞാന്‍ തെറ്റിദ്ധരിച്ചുവെന്ന് പറയുന്ന താങ്കള്‍ക്ക് അത് തെളിയിക്കാനുള്ള ബാദ്ധ്യതയുണ്ട്.
    # ആയിശയെ രണ്ടു പേര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന പ്രസ്താവനയും താങ്കള്‍ തെളിയിക്കേണ്ടതുണ്ട്.

    ###### തെറ്റിദ്ധരിച്ചത് ആയിശയല്ല; അബൂഹുറയ്‌റയും ബുഖാരിയുമാണ്‌.
    July 15 at 6:18am ·

    ReplyDelete
  62. Pilacherry Aboobacker ഇപ്പോള്‍ എന്റെ വിവര്തനത്തിലാണ് പിടികൂടിയിരിക്കുന്നത്? എന്തൊരു കഷ്ടം? ഒരാള്‍ വിവര്‍ത്തനം ചെയ്‌താല്‍ അത് പോലെ തന്നെ എല്ലാവരും അര്‍ഥം പറയണം എന്ന് വാശി പിടിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാവുന്നില്ല? വിവര്‍ത്തനം പറയുമ്പോള്‍ ആശയം മാറിയിട്ടുണ്ടോ എന്ന് നോക്കിയാല്‍ പോരെ? എന്റെ രണ്ടു വിവര്‍ത്തനത്തിലും ആശയം മാറിയിട്ടില്ല. ശ്രദ്ധിക്കുക: (1) " 'വല്ല കാര്യത്തിലും ദുശ്ശകുനം ഉണ്ടാകുമായിരുന്നെങ്കില്‍... " ഇതിനു കോയാ സാഹിബു കൊടുത്ത അര്‍ഥം: "വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍" ഇതില്‍ എന്താണ് ഗുരുതരമായ തെറ്റുള്ളത്? (2) "സ്ത്രീ ദുശ്ശകുനമാണ് എന്നതിനെ സൂക്ഷിക്കണമെന്ന അദ്ധ്യായം"
    ഇതിനു ദുബായ് സലഫിയും കോയാ സാഹിബും പറയുന്ന അര്‍ഥം: 'സ്ത്രീയിലെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം' ഇതിലും ഗുരുതരമായ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. അല്‍പ്പം ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ. അത് വലിയ ഒരു തെറ്റൊന്നുമല്ല. ആശയത്തില്‍ മാറ്റം സംഭവിച്ചിട്ടില്ല.

    Ali Koya: വിവര്‍ത്തനത്തിലെ തെറ്റ് ഗുരുതരം തന്നെയാണ്‌. ബുഖാരിയുടെ ഹദീസിന്‌ ഞാന്‍ നല്‌കിയ വിവര്‍ത്തനമനുസരിച്ച് ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് വരും. പിലാച്ചേരി നല്‌ക്കിയ വിവര്‍ത്തനമനുസരിച്ച് മൂന്നിലും ദുശ്ശകുനമില്ലെന്നും വരും. എന്നിട്ട് പറയുന്നത് കണ്ടില്ലേ? വിവര്‍ത്തനത്തില്‍ ഒരു കുഴപ്പവുമില്ലെന്ന്?
    ഇനി ഈ ഹദീസിന്‌ ബുഖാരി നല്‌കിയ തലക്കെട്ടിന്‌ ഞാന്‍ നല്‌കിയ വിവര്‍ത്തനമനുസരിച്ച്, സ്ത്രീയില്‍ ദുശ്ശകുനമുണ്ടെന്ന് ബുഖാരി സമ്മതിക്കുന്നു എന്ന് വരും. പിലാച്ചേരിയുടെ വികല വിവര്‍ത്തനമനുസരിച്ച് സ്ത്രീയില്‍ ദുശ്ശകുനമുണ്ടെന്ന വാദത്തെ സൂക്ഷിക്കണം; അഥവാ സ്ത്രീയില്‍ ദുശ്ശകുനമില്ലെന്ന് വരും. അങ്ങനെയാണ്‌ ബുഖാരി റിപ്പോര്‍ട്ട് ചെയ്തതെന്ന് വരുത്തിത്തിര്‍ക്കാന്‍ വേണ്ടിയാണ്‌ പിലാച്ചേരി വിഡ്ഢിവേഷം കെട്ടുന്നത്. എന്നിട്ടെങ്കിലും ബുഖാരിയുടെ തെറ്റായ റിപ്പോര്‍ട്ട് ശരിയാക്കാനുള്ള വ്യഗ്രത തന്നെ. ഒരാരാധകന്റെ ബാദ്ധ്യത!!
    July 15 at 6:30am

    ReplyDelete
  63. Pilacherry Aboobacker അലി കോയ: സ്ത്രീ, കുതിര, വീട്- ഇവ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന് അബൂഹുറയ്‌റ പറഞ്ഞു.
    അലി കോയയുടെ ചോദ്യം: 1. അബൂഹുറയ്‌റ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    പിലാച്ചേരി മറുപടി: അബൂ ഹുറൈറ അങ്ങനെ പറഞ്ഞിട്ടുണ്ട്. ഹദീസ് സ്വഹീഹാണ്. സ്ത്രീ, കുതിര, വീട് ഈ മൂന്നിലും ദുശ്ശകുനമുന്ടെന്ന ജാഹിലിയാ കാലത്തെ വിശ്വാസം നബി (സ) എടുത്തു പറഞ്ഞതാണ്. നബി (സ) യുടെ സാന്നിധ്യത്തില്‍ ദുശ്ശകുനത്തെ കുറിച്ച് സംസാരമുണ്ടായപ്പോള്‍ നടന്ന സംഭവമായത് കൊണ്ട് അങ്ങനെയാണ് കരുതേണ്ടത്. ദുശ്ശകുനം ഇസ്ലാമിലുണ്ട് എന്ന് പറയാനല്ല, നബി (സ) ഇത് പറഞ്ഞത്. മറിച്ച്, അങ്ങനെ ഒരു വിശ്വാസം മുമ്പ് ഉണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് നബി (സ) ഇത് പറഞ്ഞത്. കഴിഞ്ഞു പോയതും, ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ഒരൊറ്റ ഹദീസ് പണ്ഡിതനും ഈ ഹദീസ് കൊണ്ട് ദുശ്ശകുനം സ്ഥാപിക്കാനാണ് അബൂ ഹുറൈറ ഇത് പറഞ്ഞത് എന്ന് പറഞ്ഞിട്ടില്ല. ഹദീസുകളുടെ വ്യാഖ്യാനം ശ്രദ്ധിക്കാത്ത മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കാത്ത അലി കോയയെ പോലുള്ള വക്ര ചിന്താഗതിക്കാര്‍ മാത്രമേ ഇങ്ങിനെ പറയുകയുള്ളൂ.

    ReplyDelete
  64. Pilacherry Aboobacker അലി കോയ: 2. ഇത് അതേപടി നബി പറഞ്ഞതായിട്ടു തന്നെ ബുഖാരി റിപ...്പോര്‍ട്ട് ചെയ്തു.
    അലി കോയയുടെ ചോദ്യം: 2. ഈ വാക്ക് അതേ പടി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
    പിലാച്ചേരിയുടെ മറുപടി: (2 ) അതെ, അതെ പടി തന്നെ ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അത് കൊണ്ട് എന്താണ് പ്രശ്നം? നിങ്ങള്‍ ഈ ഹദീസ് കാണുമ്പോഴേക്കും ദുശ്ശകുനം ഇസ്ലാമിലുണ്ട് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് നിങ്ങള്ക്ക് ഇമാം ബുഖാരിയെ കുറിച്ച് അങ്ങനെ തോന്നുന്നത്. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കിയേ, ദുശ്ശകുനം ഇസ്ലാമികമല്ല എന്ന് നബി (സ) പറഞ്ഞ മറ്റനവധി ഹദീസുകള്‍ അബൂ ഹുറൈറ അടക്കം നിവേദനം ചെയ്തിട്ടില്ലേ ? അത് നിങ്ങള്‍ കണ്ടിട്ടില്ലേ? അപ്പോള്‍ അവിടെയൊക്കെ ദുശ്ശകുനം ഇല്ലാ എന്ന് പറയുകയും ഇവിടെ മാത്രം ദുശ്ശകുനം ഉണ്ട് എന്നും ബുഖാരി പറയുമോ? ഒന്ന് ചിന്തിച്ചു കൂടെ? ബുഖാരിയില്‍ ഒരു അദ്ധ്യായം കൊടുക്കുമ്പോഴേക്കും അത് അതിനെ അനുകൂലിക്കാന്‍ വേണ്ടിയാണെന്ന് ആരും പറയില്ല. അങ്ങിനെയാണെങ്കില്‍ ശിര്‍ക്കിന്റെ അദ്ധ്യായം എന്ന് പറഞ്ഞു കൊണ്ട് ഇമാം ബുഖാരി ഹദീസ് പറഞ്ഞാല്‍ അതും ശിര്‍ക്കിനെ അനുകൂലിക്കാന്‍ വേണ്ടി എന്ന് നിങ്ങള്‍ പറയുമോ?

    ReplyDelete
  65. Pilacherry Aboobacker അലി കോയ: 3. അബൂഹുറയ്‌റ ഇങ്ങനെ പറഞ്ഞതായി ആയിശ കേള്‍ക്കാനിടയായി.
    അലി കോയയുടെ ചോദ്യം: 3. അബൂഹുറയ്‌റ പറഞ്ഞത് ആയിശ കേള്‍ക്കാനിടയായെന്നത് താങ്കള്‍ നിഷേധിക്കുന്നുണ്ടോ?
    പിലാച്ചേരിയുടെ മറുപടി: അബൂ ഹുറൈറ ഇങ്ങിനെ നേരിട്ട് വന്നു ആയിഷ (റ) യോട് പറഞ്ഞിട്ടില്ലല്ലോ ? രണ്ടു പേര്‍ വന്നു ആയിഷ (റ) യെ തെറ്റിദ്ധരിപ്പിക്കുകയല്ലേ ഉണ്ടായത്? . അപ്പോള്‍ എങ്ങിനെ ആയിഷ അത് കേള്‍ക്കും? ഞാന്‍ അതിന്നു ഉദാഹരണം പറഞ്ഞത് നിങ്ങള്‍ ശ്രദ്ധിച്ചില്ലേ? ഒരു മടവൂരിയും ഒരു മൌദൂദിയും വന്നു അലി കോയയോട് ഡോക്ടര്‍ സകരിയ്യാ സ്വലാഹി ജിന്നിനോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു അലി കോയയെ തെറ്റിദ്ധരിപ്പിക്കുകയും നിങ്ങള്‍ ما قالها رسول الله صلعم قط എന്ന് കോപാകുലനായി പറഞ്ഞതും ഉദാഹരണമായി ഞാന്‍ പറഞ്ഞത് നിങ്ങള്‍ തീരെ ശ്രദ്ധിച്ചില്ലേ? പിന്നെ എന്തിനീ ഈ ചോദ്യം വീണ്ടും? ആ ഉദാഹരണം വായിക്കുന്നവര്‍ക്ക് എളുപ്പം കാര്യം മനസ്സിലാക്കുവാന്‍ കഴിയും.

    ReplyDelete
  66. Pilacherry Aboobacker അലി കോയ: 4. അവര്‍ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു സംഭവിച്ച അബദ്ധം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
    അലി കോയയുടെ ചോദ്യം: 4. ആയിശ അബൂഹുറയ്‌റയോട് കോപിക്കുകയും അദ്ദേഹത്തിനു പറ്റിയ തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടില്ലെന്ന് താങ്കള്‍ വാദിക്കുന്നുണ്ടോ?
    പിലാച്ചേരിയുടെ മറുപടി: (4) അബൂ ഹുറൈറയോട് ആ സമയത്ത് കോപിച്ചിട്ടുണ്ട്. ആരായാലും അങ്ങിനെ കോപിക്കുക തന്നെ ചെയ്യും. കാരണം നബി (സ) പഠിപ്പിച്ചതിനു വിരുദ്ധമാണ് ഈ രണ്ടു പേരും വന്നു ആയിശയോട് വന്നു പറയുന്നത്. സത്യാവസ്ഥ അബൂ ഹുറൈറയോട് ആയിഷ ചോദിച്ചിട്ടില്ല. കേട്ട ഉടനെ കൊപിക്കുകയാണ് ഉണ്ടായത് . ഡോക്ടര്‍ സകരിയ്യാ സ്വലാഹി ജിന്നിനോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാല്‍ ആരാണ് കോപിക്കാതിരിക്കുക?

    ReplyDelete
  67. Pilacherry Aboobacker അലി കോയ: 5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയില്ല. അദ്ദേഹത്തിനത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
    അലി കോയയുടെ ചോദ്യം: 5. ആയിശയുടെ തിരുത്ത് ബുഖാരിക്ക് കിട്ടിയിട്ടുണ്ടെന്ന് തങ്കള്‍ക്ക് തെളിയിക്കാമോ?
    പിലാച്ചേരിയുടെ മറുപടി: (5 ) ഇമാം ബുഖാരിക്ക് കിട്ടിയിട്ടുണ്ടായിരിക്കാം, ഒരു പാട് ഹദീസുകള്‍ ഇമാം ബുഖാരി മാറ്റി വെച്ചിടുണ്ടായിരുന്നു എന്നത് എല്ലാവര്ക്കും അറിയുന്ന ഒരു വസ്തുതയല്ലേ. ചിലപ്പോള്‍ ആ മാറ്റി വെച്ച ഹദീസുകളില്‍ ഇതും പെട്ടിട്ടുണ്ടാകാം. ബുഖാരിയില്‍ കാണാത്തത് കൊണ്ട് ഇല്ലാ എന്ന് പറയാന്‍ സാധ്യമല്ല, ബുഖാരിയില്‍ ആകെ എഴായിരത്തില്‍ പരം ഹദീസുകള്‍ മാത്രമല്ലേ ഉള്ളൂ. ബാക്കി ഹദീസുകള്‍ സൂക്ഷ്മതക്ക് വേണ്ടി അദ്ദേഹം മാറ്റി വെക്കുകയല്ലേ ചെയ്തത്. ബുഖാരി അത് കൊടുക്കാത്തത് കൊണ്ട് ഇല്ലാ എന്നൊന്നും പറയാന്‍ കഴിയില്ല.

    ReplyDelete
  68. Pilacherry Aboobacker അലി കോയ: 6. അതുകൊണ്ട് നബി പറഞ്ഞുവെന്ന് അബൂഹുറയ്‌റ പറഞ്ഞത് ശരിയാണെന്ന് ബുഖാരിയും തെറ്റിദ്ധരിച്ചു.
    അലി കോയയുടെ ചോദ്യം: 6. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്തത് നബി പറഞ്ഞതു തന്നെയാണെന്ന് ബുഖാരി തെറ്റിദ്ധരിച്ചിട്ടില്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാമോ?
    പിലാച്ചേരിയുടെ മറുപടി (6 ) എന്തിനാണ് തെളിയിക്കുന്നത്? ഇമാം ബുഖാരി ഹദീസുകള്‍ എല്ലാം ബുഖാരിയില്‍ കൊടുത്തിട്ടില്ല. മാറ്റി വെച്ച കൂട്ടത്തില്‍ ഇതും ഉണ്ടാകാം.

    ReplyDelete
  69. Pilacherry Aboobacker അലി കോയ: 7. എന്നിട്ട് ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ തന്റെ സഹീഹില്‍ ബുഖാരി നല്കുകയും ചെയ്തു.
    അലി കോയയുടെ ചോദ്യം: 7. എങ്കില്‍ ദുശ്ശകുനത്തെ ന്യായീകരിക്കുന്ന തലക്കെട്ടുകള്‍ അദ്ദേഹം നല്‍കിയതെന്തിനാണ്‌?
    പിലാച്ചേരിയുടെ മറുപടി: ഇമാം ബുഖാരി ദുശ്ശകുനത്തെ ന്യായീകരിച്ചിട്ടില്ല. ഒരു അദ്ധ്യായം കൊടുക്കുമ്പോഴേക്കും അത് ന്യായീകരിക്കല്‍ അല്ല. ശിര്‍ക്കിന്റെ അദ്ധ്യായം കൊടുത്താല്‍ അത് ശിര്‍ക്കിനെ ന്യായീകരിക്കല്‍ അല്ല എന്നത് പോലെ.

    ReplyDelete
  70. Pilacherry Aboobacker ഇങ്ങിനെ ഓരോ ആള്‍ക്കാരും തന്റെ കുറഞ്ഞ അറിവ് വെച്ച് ബുഖാരിയെയും മുസ്ലിമിനെയും വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഹദീസുകളെ കുറിച്ചുള്ള വിശ്വാസവും മതിപ്പും നഷ്ടപ്പെടുകയില്ലേ?

    Ali Koya: ബുഖാരിയെ ന്യായീകരിക്കാന്‍ വേണ്ടി പച്ചക്കള്ളം പറയുന്നത് കേട്ടാല്‍ സാധാരണ ജനത്തിന്‌ ഹദീസിലുള്ള വിശ്വാസം വര്‍ദ്ധിക്കുമോ?

    ReplyDelete
  71. Pilacherry Aboobacker ഒരു ഹദീസ് എവിടെ നിന്നെങ്കിലും തപ്പിയെടുത്തിട്ട് അത് നിങ്ങളുടെ തലമണ്ടയിലിട്ടു കറക്കിയിട്ട്‌ പറയും ഇത് ഖുര്‍ആനിക വിരുദ്ധം!! ഇത് കള്ള ഹദീസ്!!! ഇത് തള്ളിക്കളയണം!!!! എന്നൊക്കെ. അതിനു വ്യക്തമായി മറുപടി ആരെങ്കിലും തന്നാല്‍ പറയും പറയുന്ന ആള്‍ പച്ചക്കള്ളവും, ചുവന്ന കള്ളവുമെന്നു!!!!!

    Ali Koya: ദുശ്ശകുന ഹദീസ് ഖുര്‍ആന്‍ വിരുദ്ധമെന്ന് പറഞ്ഞത് ഞാനല്ല; പ്രവാചക പത്നി ആയിശയാണ്‌. ആ ഹദീസ് ആദ്യം തള്ളിയതും അവര്‍ തന്നെയാണ്‌.

    ReplyDelete
  72. Ali Koya ‎1641 - حدثنا أبو داود قال : حدثنا محمد بن راشد ، عن مكحول ، قيل لعائشة إن أبا هريرة ، يقول : قال رسول الله صلى الله عليه وسلم : « الشؤم في ثلاثة : في الدار والمرأة والفرس » فقالت عائشة : لم يحفظ أبو هريرة لأنه دخل ورسول الله صلى الله عليه وسلم ، يقول : « قاتل الله اليهود ، يقولون إن الشؤم في ثلاثة : في الدار والمرأة والفرس » فسمع آخر الحديث ولم يسمع أوله (مسند الطيالسي)

    قيل لعائشة إن أبا هريرة ، يقول : قال رسول الله صلى الله عليه وسلم الشؤم في ثلاثة : في الدار والمرأة والفرس
    ആയിശയോട് പറയപ്പെട്ടു: വീട്, സ്ത്രീ, കുതിര- ഈ മൂന്നിലും ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞതായി അബൂഹുറയ്‌റ പറയുന്നുണ്ടല്ലോ

    فقالت عائشة
    അപ്പോള്‍ ആയിശ പറഞ്ഞു

    لم يحفظ أبو هريرة
    അബൂഹുറയ്‌റ കേട്ട് മനസ്സിലാക്കിയില്ല

    لأنه دخل ورسول الله صلى الله عليه وسلم ، يقول :
    കാരണം, താഴെകൊടുത്തത് നബി പറഞ്ഞുകൊണ്ടിരിക്കെയാണ്‌ അബൂഹുറയ്‌റ കടന്നു വന്നത്

    قاتل الله اليهود
    "യഹൂദികളെ അല്ലാഹു ശപിക്കട്ടെ

    يقولون
    കാരണം, അവര്‍ പറയുന്നു

    إن الشؤم في ثلاثة : في الدار والمرأة والفرس
    വീട്, സ്ത്രീ, കുതിര- ഈ മൂന്നിലും ദുശ്ശകുനമുണ്ട്.

    فسمع آخر الحديث ولم يسمع أوله
    അങ്ങനെ ഹദീസിന്റെ അവസാനഭാഗം മാത്രമാണ്‌ അബൂഹുറയ്‌റ കേട്ടത്; ആദ്യഭാഗം അദ്ദേഹം കേട്ടില്ല
    (മുസ്‌നദ് ത്വയാലസി)

    ഇതാണ്‌ സംഭവിച്ചത്. എന്നീട്ടും പിലാച്ചേരി പറയുന്നു. ആയിശയാണ്‌ തെറ്റിദ്ധരിച്ചതെന്ന്. അബൂഹുറയ്‌റക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന്
    സൃഷ്ടികളില്‍ പെട്ട വല്ലതിനെയും ആരാധിക്കാന്‍ അല്ലാഹു അനുവദിച്ചിരുന്നുവെങ്കില്‍ പിലാച്ചേരിയുടെ തൊലിക്കട്ടിയെ ഞാന്‍ ആരാധിക്കുമായിരുന്നു

    പ്രവാചകവചനത്തിന്റെ അവസാനഭാഗം മാത്രമാണ്‌ അബൂഹുറയ്‌റക്ക് കേള്‍ക്കാന്‍ സാധിച്ചത്. എന്നിട്ട് അത് നബിയുടെ അഭിപ്രായമാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. അങ്ങനെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
    ഈ വിവരം ആയിശ അറിഞ്ഞു. അപ്പോള്‍ അവര്‍ അബൂഹുറയ്‌റക്ക് പറ്റിയ തെറ്റ് എന്താണെന്നും എന്തുകൊണ്ടാണത് പറ്റിയതെന്നും വിശദീകരിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടും പിലാച്ചേരി പറയുന്നു; ആയിശയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന്. അല്ലാഹു അനുഗ്രഹമായി നല്‍കിയ ബുദ്ധി നവയാഥാസ്ഥികതയുടെ ചാണകക്കുഴിയില്‍ പണയം വെച്ചിട്ടില്ലാത്തവര്‍ പറയട്ടെ; ആര്‍ക്കാണ്‌ അബദ്ധം സംഭവിച്ചത്? ആയിശക്കോ അബൂഹുറയ്‌റക്കോ?
    July 18 at 5:12pm · Like

    ReplyDelete
  73. Pilacherry Aboobacker ഇത് തന്നെയാണ് ഞാനും പറഞ്ഞത്. അബൂ ഹുറൈറ തെറ്റിദ്ധരിച്ചു അല്ലെങ്കില്‍ ആ രണ്ടു പേര്‍ തെറ്റിദ്ധരിച്ചു, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചു ആയിഷ (റ) യോട് പറഞ്ഞു അങ്ങനെ ആയിഷ കോപാകുലയായി പ്രതികരിച്ചു. ഇതാണ് ഇവിടെ സംഭവിച്ചത്. ഇത് കൊണ്ട് എങ്ങിനെ ആ ഹദീസില്‍ നിന്ന് ദുശ്ശകുനം ഈ മൂന്നിലും ഉണ്ടെന്നു അബൂ ഹുറൈറ വിശ്വസിക്കുന്നു എന്നും ഇമാം ബുഖാരിയും അങ്ങിനെയാണ് മനസ്സിലാക്കിയത് എന്ന് കിട്ടും? ഹദീസ് തള്ളിക്കളയണം എന്ന് എങ്ങിനെ പറയാന്‍ കഴിയും? ലോകത്തുള്ള അഹ്ലുസ്സുന്നത്തിന്റെ ഏതെങ്കിലും മുഹദ്ദിസുകള്‍ ഈ ഹദീസിനെ തള്ളിയിട്ടുണ്ടോ? നിങ്ങള്‍ ഈ പറയുന്ന അഭിപ്രായം ആരെങ്കിലും മുമ്പ് പറഞ്ഞിട്ടുണ്ടോ?

    ReplyDelete
  74. ഈ പോസ്റ്റിനുള്ള കമന്റുകളില്‍ ഞാന്‍ വിമര്‍ശിച്ച റിപ്പോര്‍ട്ടുകള്‍ പത്തെണ്ണമാണ്‌.

    1. ആയത്തുര്‍റജ്‌മ്‌ ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്നും അത് പിന്നീട് നഷ്ടപ്പെട്ടതാണെന്നും, ഉമര്‍ ഖുര്‍ആനില്‍ കൂട്ടിച്ചേര്‍ത്തുവെന്ന് ജനം പറയുമെന്ന് ആശങ്കിച്ചിട്ടാണ്‌ അല്ലെങ്കില്‍ താനത് ഖുര്‍ആനില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു എന്നും ഉമര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ട്
    2. തന്റെ ബന്ധുക്കള്‍ കരഞ്ഞാല്‍ അതുമൂലം മരണപ്പെട്ടയാള്‍ ശിക്ഷിക്കപ്പെടും എന്ന റിപ്പോര്‍ട്ട്
    3. ബദ്‌റില്‍ കൊല്ലപ്പെട്ടവര്‍ കേള്‍ക്കുമെന്ന് നബി പറഞ്ഞതായുള്ള റിപ്പോര്‍ട്ട്
    4. കുതിര, വീട്, സ്ത്രീ എന്നിവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന റിപ്പോര്‍ട്ട്
    5. നബി അല്ലാഹുവിനെ കണ്ടിട്ടുണ്ടെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞത്
    6. മുത്‌അഃ വിവാഹം അനുവദനീയമാണെന്ന് ഇബ്‌നു അബാസ് പറഞ്ഞത്
    7. ജാരസന്തതി ദുശിച്ചവനാണെന്ന ഹദീസ്
    8. അസ്‌തമിച്ച സൂര്യന്‍ അര്‍ശിനു മുമ്പില്‍ പോയി സുജൂദ് ചെയ്യുകയും അടുത്ത നാള്‍ ഉദിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്യുന്നു എന്ന് നബി പറഞ്ഞതായുള്ള റിപ്പോര്‍ട്ട്
    9. മസ്‌ജിദുല്‍ ഹറാമും അസ്‌ജിദുല്‍ അഖ്‌സയും തമ്മില്‍ 40 വര്‍ഷത്തെ വ്യത്യാസമാണുള്ളതെന്ന ഹദീസ്
    10. നബിക്ക് സിഹ്‌റ്‌ ബാധിച്ചുവെന്ന റിപ്പോര്‍ട്ട്

    ഇവ താങ്കള്‍ വിലയിരുത്തുമെന്ന് പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സമയം കിട്ടുമ്പോള്‍ വിലയിരുത്തുക.
    July 4 at 7:52am

    ReplyDelete
  75. Mammootty Tk in THE MESSAGE (Files)

    ഹദീസ്‌ വിഷയത്തില്‍ നാം ഇന്ന് ഒരു പ്രതിസന്ധിയെ നേരിടുന്നുണ്ട് , പലരും തങ്ങളുടെ ചില താല്‍പര്യങ്ങള്‍ക്ക്‌(സംഘടനാ താല്പര്യം എന്നതാവും ശരി ) വേണ്ടി ഹദീസുകളില്‍ സംശയം പ്രകടിപ്പിച്ച് സാധാരണക്കാരെ സംശയാലുക്കളാക്കുന്ന ഒരു പ്രവണത കണ്ടു വരുന്നു . മുന്‍ കാലങ്ങളില്‍ ഹദീസ്‌ നിര്‍മിക്കലായിരുന്നു സ്ഥാപിത താല്പര്യങ്ങളുള്ളവര്‍ ചെയ്യാറുണ്ടായിരുന്നത് . പിന്നീട് കാലം മാറുകയും പ്രാമാണികത സാധാരണക്കാര്‍ക്കിടയില്‍ വരെ ചര്‍ച്ചാ വിഷയമാവുകയും ചെയ്തപ്പോള്‍ ഈ പ്രവണത അവസാനിച്ചു .എന്നാല്‍ മുന്‍പ്‌ പറഞ്ഞ പുത്തന്‍ പ്രവണത ഈയിടെ വ്യാപകമായി

    ,ആദ്യം ഹദീസിന്‍റെ പ്രാമാണികതയിലോ ആശയത്തിലോ പിഴവുണ്ട് ‌ എന്ന് പറഞ്ഞു സാധാരണക്കാരനില്‍ സംശയം ജനിപ്പിക്കും . എന്നിട്ട് തങ്ങള്‍ പറയുന്ന ആശയങ്ങളോട് ഏതെങ്കിലും വിധത്തില്‍ എതിരാവുന്ന ഹദീസുകളെ വ്യാജമോ , അസ്വീകാര്യമോ ആക്കി തള്ളിക്കളയും. ഇതാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്

    കെട്ടിച്ചമച്ച ഹദീസുകളും മറ്റും പ്രാമാണികരായ ഹദീസ്‌ പണ്ഡിതന്‍മാര്‍ തിരിച്ചറിയുകയും ,അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. ഈ വ്യാജ ഹദീസുകള്‍ തിരിച്ചറിഞ്ഞത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നത് സത്യമാണ് .വിശ്വസ്തരായ ആരും നിവേദനം ചെയ്യാത്തതും വ്യാജം എന്ന് പ്രസിദ്ധരായ നിവേദകനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ,അല്ലെങ്കില്‍ താന്‍ വ്യാജം പറഞ്ഞതാണെന്ന് രചയിതാവ്‌ തന്നെ സമ്മതിച്ചതും ആയ ഹദീസുകള്‍ (അങ്ങനെ പറയപ്പെടുന്നവ )

    ,അല്ലെങ്കില്‍ നിവേദകന്‍ ഗുരുവിനെ കണ്ടിട്ടില്ലെന്നു തെളിയുകയോ ‍ വ്യാജം പറയുന്നത് മൂലം നിവേദകന് എന്തെങ്കിലും നേട്ടമുണ്ടാകുന്ന സാഹചര്യത്തിലുള്ള ആളാവുകയോ ചെയ്യുക ഇതാണ് പ്രധാനമായും പരമ്പരയുടെ മാനദണ്ഡം

    ....

    ഇനി ഹദീസിന്‍റെ പദ ഘടനയില്‍ നിന്നും വ്യാജ ഹദീസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . പദ ദൌര്‍ബല്യം അല്ലെങ്കില്‍ ആശയത്തിലെ കുഴപ്പം ഇവയാണ് അതില്‍ പ്രധാനമായും കണ്ടു വരുന്ന പ്രശ്നങ്ങള്‍

    , .

    ഇങ്ങനെ നിവേദകരെയും പരമ്പരകളെയും ഹദീസിന്‍റെ ആശയങ്ങളെയും അഗാതമായി പഠിച്ചു വിധി എഴുതിയവരാണ് പൂര്‍വ സൂരികളായ പണ്ഡിതന്മാര്‍. ഹദീസിന്‍റെ നിദാന ശാസ്ത്രം ഉപയോഗിച്ച് വ്യാജ ഹദീസുകളെ തിരിച്ചരിയാനാവുക ഈ മേഘലയില്‍ ആഘാത പാണ്ഡിത്യം ഉള്ളവര്‍ക്കാണ് അവര്‍ ആ കര്‍ത്തവ്യം നിറവേറ്റിയിടുമുണ്ട് ,വ്യാജ ഹദീസ്‌ രചനയില്‍ പ്രമുഖരായവര്‍ ആരൊക്കെ എന്നും അവര്‍

    മനസ്സിലാക്കിത്തന്നു , ഈ വിഷയത്തില്‍ ഇമാം സുയൂത്തി , മുല്ലാ അലിയ്യുല്‍ ഖാരി അല്ലാമ സര്‍കാശി , മഖ്‌ദസി സഖാവി തുടങ്ങിയവര്‍ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് .... ചുരുക്കത്തില്‍ ഈ വ്യാജ ഹദീസുകള്‍ എല്ലാം ഇസ്ലാമിക ലോകം തിരസ്കരിച്ചവയാണ് . അന്ന് തന്നെ



    ഹദീസിന്‍റെ പരമ്പരയും മത്നും വിശകലനം ചെയ് ഒരു നിദാന ശാസ്ത്ര പുസ്തകവും കയ്യിലെടുത്ത് സാധാരണക്കാരന് ഒരിക്കലും ഹദീസുകളുടെ വിവേചനം നടത്തുക സാധ്യമല്ല

    .ഉദാഹരണത്തിന് ഹദീസ് നിദാന ശാസ്ത്രത്തില്‍ മുന്‍ഗാമികള്‍ വെച്ച ഒരു മാനദണ്ഡം അനുഭവ

    വിരുധമാകാതിരിക്കുക എന്നതാണ് , ഇതിനെ നമ്മുടെ അനുഭവവുമായി തട്ടിച്ചു നോക്കരുത് , അപ്പോള്‍ അബദ്ധം പറ്റും,

    മറ്റൊരു ഉദാഹരണം

    വിഷയം ഒരു കുറിപ്പില്‍ ഹാരിസ്‌ ഭായ് പറഞ്ഞ കാര്യമാണ് അതായത് സാമാന്യ ബുദ്ധിക്ക് വിരുദ്ധമായ നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ എന്ന മാനദണ്ഡം . പക്ഷെ നമ്മുടെ സാമാന്യ ബുദ്ധിയുമായി ഹദീസിനെ വിവേചിക്കാന്‍ സമീപിച്ചാല്‍ അബദ്ധം പറ്റും . ആവശ്യമാണെങ്കില്‍ ഉദാഹരണങ്ങള്‍ നിരത്താം ... ചുരുക്കത്തില്‍ ഈ നിദാന ശാസ്ത്ര നിയമങ്ങള്‍ സാധാരണ ക്കാര്‍ക്ക്‌ വേണ്ടിയുള്ളതല്ല , ഹദീസ്‌ പണ്ഡിതര്‍ക്ക് വേണ്ടി മാത്രമുള്ളതാണ് ....

    ഈ പശ്നങ്ങളില്‍ നിന്നൊഴിഞ്ഞ വയെ ആണ് നാം ഇന്ന് ഹദീസ്‌ എന്ന് പറഞ്ഞു തരം തിരിക്കുന്നത് ഇവ മൂന്നു വിധമാണ് സ്വഹീഹു , ഹസന്‍ ,ദഈഫ്

    ReplyDelete
  76. Mammootty Tk ഖുര്‍ആനില്‍ മുമ്പ് കല്ലെറിഞ്ഞു കൊല്ലല്‍ വചനം ഉണ്ടായിരുന്നു എന്ന ഉമര്‍(റ) വിന്‍റെ പ്രസ്താവന വളരെ സ്വഹീഹായ രൂപത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഇന്ന് ആ കല്ലെറിയല്‍ വചനം ഖുര്‍ആനില്‍ ഇല്ല. അതെവിടെപ്പോയി...?. ഉമര്‍(റ)വിന്‍റെ പ്രസ്താവനയെ പറ്റിയുള്ള വാദങ്ങള്‍ ഇപ്രകാരമാണ്; "കല്ലെറിയല്‍ വചനം ഉണ്ടായിരുന്നത് ഖുര്‍ആനില്‍ അല്ലായിരുന്നു, അല്ലാഹു അവതരിപ്പിച്ച തൌറാത്തു പോലുള്ള മറ്റേതോ ഗ്രന്ഥത്തില്‍ ആയിരുന്നു, അതില്‍ നിന്നാണത് നഷ്ടമായത്‌". ഈ വാദം ശരിയല്ലെന്ന് 'ഉമര്‍(റ)വിന്‍റെ പ്രസ്താവന മനസിരുത്തി വായിക്കുന്നവര്‍ക്ക് മനസിലാക്കാം. മറ്റൊരു വാദം ഉമറിന്‍റെ പ്രസ്താവന സ്വഹീഹാണ്, പക്ഷെ ഉമറിനു തെറ്റു പറ്റി എന്ന രൂപത്തിലാണ്. ഈ വാദവും ശരിയല്ല. കാരണം ഖുര്‍ആനെ കുറിച്ച് ഉമര്‍(റ) ഇത്ര നിരുത്തരവാദപരവും ഗൌരവവുമുള്ള ഒരു പ്രസ്താവന നടത്തും എന്നു തോന്നുന്നില്ല. മറ്റൊരു വാദം ഉമറിന്‍റെ പ്രസ്താവന ബുഖാരിയിലാണെങ്കിലും മുസ്ലിമിലാണെങ്കിലും ശരി കണ്ണടച്ച് തള്ളണം എന്ന രൂപത്തിലാണ്. ഹദീസു നിഷേധത്തിന്‍റെ ചുവയുള്ള ഈ വാദം സ്വീകരിക്കാന്‍ മുസ്ലിമിന് സാധ്യമല്ല.
    June 30 at 11:27am

    ReplyDelete
  77. Mammootty Tk ‎"ഉമറു പറഞ്ഞത്‌ ശരി തന്നെ, അങ്ങനെ ഒരു വചനം ഖുര്‍ആനില്‍ ഉണ്ടായിരുന്നു, പക്ഷെ അതല്ലാഹു ഖുര്‍ആനില്‍ നിന്ന് പിന്‍വലിച്ചു" എന്നാണ് മറ്റൊരു വാദം. ഇതാണ് ശരിയായി തോന്നുന്നത്. ഈ വാദമാണ് പണ്ഡിതന്മാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളതും. കാരണം മുല കുടി ബന്ധമുള്ളവരുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വചനവും ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ആഇഷാ(റ )യുടെ പ്രസ്താവനയും ഹദീസിലുണ്ട്. അതും കല്ലെറിഞ്ഞു കൊല്ലല്‍ വചനം പോലെ പിന്‍വലിക്കപ്പെട്ടതായി മനസിലാക്കാം. വേറെയും ചില ഖുര്‍ആന്‍ ഭാഗങ്ങളെ പറ്റി മറ്റു ചില സ്വഹാബിമാരില്‍ നിന്നും ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇമാം സുയൂതി ഇത്കാനില്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നു.

    ReplyDelete
  78. Mammootty Tk അതിനാല്‍ ഉമറിന്‍റെ ഹദീസിനുള്ള നാലാമത്തെ വാദം അതായത്‌ അല്ലാഹു കല്ലെറിയല്‍ വചനം പിന്‍വലിച്ചു എന്ന വാദം ശരിയായി തോന്നുന്നു. അതിനു ഖുര്‍ആന്‍റെ പിന്‍ബലവും ഉണ്ട്. ഖുര്‍ആനില്‍ നിന്ന് അല്ലാഹു ഉദ്ദേശിച്ച ചില വചനങ്ങള്‍ പിന്‍വലിക്കുന്ന പരിപാടി അല്ലാഹുവിനുണ്ട് എന്ന് ഖുര്‍ആനില്‍ നിന്നു തന്നെ മനസിലാക്കാം.



    അല്ലാഹു പറയുന്നു: "ഒരു വചനത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വചനം നാം പകരം വെച്ചാല്‍ -അല്ലാഹു താന്‍ അവതരിപ്പിക്കുന്നതിനെ പറ്റി നല്ലവണ്ണം അറിയുന്നു-അവര്‍ (അവിശ്വാസികള്‍)പറയും നീ സ്വന്തമായി കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാണെന്ന്. അല്ല അവരില്‍ അധിക പേരും കാര്യം മനസിലാക്കുന്നില്ല".(ഖുര്‍ആന്‍16:101 )



    മേല്‍ വചനത്തില്‍ നിന്നും ചില വചനങ്ങള്‍ അല്ലാഹു പിന്‍വലിച്ചെന്നും പകരം മറ്റു ചിലത് ഇറക്കി എന്നും മനസിലാക്കാം. മാത്രമല്ല അക്കാര്യത്തെ അവിശ്വാസികള്‍ വിമര്‍ശിച്ചിരുന്നു എന്നും മനസിലാക്കാം. ഇനി മറ്റൊരു വചനം നോക്കാം.



    അല്ലാഹു പറയുന്നു. "ഓരോ കാലഘട്ടത്തിനും ഓരോ ഗ്രന്ഥമുണ്ട് . അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് മായ്ക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂല ഗ്രന്ഥം അവന്‍റെ പക്കലുണ്ട് (ഖുര്‍ആന്‍: 13:39)



    മേല്‍ വചനത്തില്‍ നിന്നും അല്ലാഹുവിന്‍റെ വചനം പിന്‍വലിക്കല്‍ സ്പഷ്ടമായി മനസിലാക്കാം. മറ്റൊരു വചനം;



    അല്ലാഹു പറയുന്നു: "വല്ല വചനവും നാം ഭേദഗതി വരുത്തുകയോ മറപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനു തുല്യമായതോ അതിനേക്കാള്‍ ഉത്തമമായതോ നാം പകരം കൊണ്ടു വരുന്നതാണ്. നിനക്കറിഞ്ഞു കൂടെ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന്.(ഖുര്‍ആന്‍: 2:106)



    കാര്യം വ്യക്തമാണല്ലോ. കല്ലെറിഞ്ഞു കൊല്ലല്‍ വചനം ഖുര്‍ആനില്‍ നിന്നും പിന്‍വലിക്കപ്പെട്ടു എന്നാണു നമുക്ക്‌ മനസിലാകുന്നത്. അല്ലാഹു അഅലം
    June 30 at 11:28am · Like · 1

    ReplyDelete
  79. Mammootty Tk ഇനി ഉമര്‍ (റ) ഖുര്‍ആനില്‍ എഴുതി ചേര്‍ക്കും എന്നല്ല . ഖുര്‍ആന്റെ ഓരത് വിശദീകരണമായി ചേര്‍ക്കും എന്നാണ് ഉദ്ദേശിച്ചത് എന്ന് മുഫസ്സിരീങ്ങള്‍ വിശദീകരിച്ചിട്ടുണ്ട് .

    ReplyDelete
  80. Ali Koya ഉമര്‍ പറഞ്ഞത്:
    1. ഖുര്‍ആനില്‍ നിന്ന് എറിഞ്ഞുകൊല്ലം സംബന്ധിച്ചുള്ള ആയത്ത് നഷ്ടപ്പെട്ടു പോയിരിക്കുന്നു.
    2. ജനങ്ങള്‍ തന്നെ തെറ്റിദ്ധരിക്കുമായിരുന്നില്ലെങ്കില്‍ ആ ആയത്ത് ഖുര്‍ആനില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു.

    താങ്കള്‍ ഉദ്ധരിച്ച ഖുര്‍ആന്‍ ആയത്തുകളുടെ പരിധിയില്‍ ഈ സംഭവം പെടുന്നുണ്ടോ എന്ന് ആലോചിക്കുക.
    ഒരു ആയത്ത് നഷ്ടപ്പെടുകയും നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍മ നിലനില്‍ക്കുകയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ച് ഖുര്‍ആനില്‍ വല്ല പരാമര്‍ശവുമുണ്ടോ? അല്ലാഹു മറപ്പിക്കും എന്നല്ലേ പറഞ്ഞത്? എന്നിട്ട് ഉമര്‍ മറന്നില്ലേ?

    ReplyDelete
  81. Ali Koya ഉമര്‍ പറഞ്ഞത്, ഖര്‍ആനില്‍ എഴുതിച്ചേര്‍ക്കും എന്ന് തന്നെയാണ്‌; വ്യാഖ്യാനം എഴുതിച്ചേര്‍ക്കുമെന്നല്ല. ആയിരുന്നുവെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതിനെ ഭയപ്പെടുന്നതെന്തിനാണ്‌?

    ReplyDelete
  82. Ali Koya ഹദീസിന്റെ പ്രാമാണികതയാണല്ലോ ചര്‍ച്ചാവിഷയം. ഇസ്‌ലാമിന്റെ രണ്ടാം
    പ്രമാണമായി ഹദീസ് ആവശ്യമുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഹദീസ്
    നിഷേധികളുമായുള്ള ചര്‍ച്ചകളില്‍ 'ദി മെസ്സേജി'ല്‍ പല തവണ ഞാനത് വ്യക്തമാക്കിയിട്ടുണ്ട്.
    ഹദീസ് വിഷയത്തില്‍ ഇന്നെന്തോ പ്രതിസന്ധിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല ആ
    മേഖലയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ നീങ്ങുകയും സുതാര്യത കൈവരുകയും
    ചെയ്തിരിക്കുകയാണ്‌. നേരത്തെ പണ്ഡിതന്മാര്‍ക്ക് മാത്രമാണ്‌ ഹദീസുകള്‍ വായിക്കാന്‍
    പോലും സാധിച്ചിരുന്നത്; അറബിയില്‍. ഇന്ന് സ്ഥിതി മാറി. ഹദീസ് വിവര്‍ത്തനങ്ങള്‍
    ഇങ്‌ഗ്ലീഷില്‍ ധാരാളമുണ്ട്. മലയാളത്തില്‍ മോശമാണെന്ന് പറഞ്ഞു കൂടാ.
    പിന്നെ കള്ള ഹദീസുകളെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ ചിന്താര്‍ഹമാണ്‌.
    മുന്‍ കാലങ്ങളില്‍ അവരവര്‍ക്കാവശ്യമുള്ള ഹദീസുകള്‍ നിര്‍മ്മിക്കുകയാണ്‌ ചെയ്തിരുന്നത്.
    ഹദീസ് ക്രോഡീകരണം പൂര്‍ത്തിയാകും വരെ ആ ശൈലി നീണ്ടു നിന്നു. എന്നാല്‍ ഇന്നും അത്
    അവസാനിച്ചെന്ന് പറഞ്ഞുകൂടാ. ഹദീസല്ലാത്ത പലതും ഹദീസാക്കി
    അവതരിപ്പിക്കുന്നതും ഹദീസാണെന്ന് ധ്വനിപ്പിക്കുന്നതും നേരത്തെ തന്നെ വ്യാജമെന്നോ
    കടുത്ത ന്യൂനതകളുണ്ടെന്നോ വിധിക്കപ്പെട്ടതുമായ ഹദീസുകളെ തെളിവിന്‌
    ഉപയോഗപ്പെടുത്തുന്നതും പഴയതിന്റെ പുതിയ പതിപ്പുകളാണ്‌. അതിനു പുറമെ നബിയെ
    സ്വപ്നത്തില്‍ കണ്ടെന്നും, സ്വപ്‌നത്തില്‍ നബി പറഞ്ഞെന്നും മറ്റുമുള്ള പ്രചരണങ്ങളുമുണ്ട്.
    ഹദീസ് നിദാനശാസ്ത്രം എന്ന ഒരു വിജ്ഞാനശാഖ തന്നെ ഇസ്‌ലാമിലുണ്ട്. ഹദീസുകളെ തരം
    തിരിക്കുക, സ്വീകാര്യവും അസ്വീകാര്യവും നിര്‍ണ്ണയിക്കുക ഇവയൊക്കെയാണ്‌
    ചുരുക്കിപ്പറഞ്ഞാല്‍ ഈ ശാഖയുടെ ദൌത്യം. അതിന്റെ മേഖല വളരെ വിശാലമാണ്‌;
    അഗാധവും. മമ്മൂട്ടി സൂചിപ്പിച്ചതുപോലെ എല്ലാവര്‍ക്കും ഇടപെടാന്‍ പറ്റിയതല്ല
    മേഖല. ഒരു ഹദീസ് മാറ്റിവെക്കുന്നതിനേക്കാള്‍ അപകടം പിടിച്ചതാണ്‌
    സ്വീകാര്യമല്ലാത്ത ഒരു ഹദീസ് സ്വീകരിക്കുന്നത്. ആ ഹദീസില്‍ ഒരു വിശ്വാസമോ കര്‍മ്മമോ സ്വഭാവമോ ധാരണയോ ചരിത്രറിപ്പോര്‍ട്ടോ ഒരായത്തിന്റെ
    വ്യാഖ്യാനമോ അദൃശ്യലോകത്തെക്കുറിച്ചുള്ള ഒരു വിവരമോ എന്തെങ്കിലുമൊന്ന്
    അടങ്ങിയിരിക്കുമല്ലോ. അപ്പോള്‍ വ്യാജഹദീസ് സ്വീകരിക്കുന്നതിലൂടെ തെറ്റായ ഒരാശയം ഇസ്‌ലാമില്‍
    കടന്നു കൂടുന്നു. ഇസ്‌ലാമിന്റെ തകര്‍ച്ച സംഭവിക്കുന്നതെങ്ങനെയെന്ന് ഉമര്‍ (റ)
    വ്യക്തമാക്കിയിട്ടുണ്ട്. ജാഹിലിയ്യത് എന്തെന്നറിയാത്തവര്‍ ഇസ്‌ലാമില്‍ വളര്‍ന്നു വരുമ്പോള്‍
    ഇസ്‌ലാം തകരുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്. ഇത്തരം ഹദീസുകള്‍ ഈ ദൌത്യ
    നിര്‍വഹിക്കുന്നവയായിരിക്കും. തനി വ്യാജമായ ഹദീസുകള്‍ ഒരു ഭാഗത്തുണ്ടാകാം.
    June 30 at 12:49pm · Like

    ReplyDelete
  83. Ali Koya അതേ പോലെ ത്തന്നെ തെറ്റിദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവയുമുണ്ടാകും. റിപ്പോര്‍ട്ടര്‍ ഒരു
    കുഴപ്പവുമില്ലാത്ത ആളായിരിക്കും. പൂര്‍ണ്ണമായി കേള്‍ക്കാത്തതുകൊണ്ടോ
    കേട്ടതിന്റെ ഉദ്ദേശ്യം തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ മറ്റോ ഇതു സംഭവിക്കാം.
    പ്രഗല്‍ഭരായ സ്വഹാബികള്‍ക്കു പോലും ഈ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നതിന്ന് ഹദീസ്
    ഗ്രന്‍ഥങ്ങളിലെ മറ്റു ചില റിപ്പോര്‍ട്ടുകള്‍ തന്നെ സാക്ഷിയായുണ്ട്. ഹദീസ് പരിശോധനയ്ക്ക്
    പണ്ഡിതന്മാര്‍ നിശ്ചയിച്ച മാനദണ്ഡം ഹദീസ് കൈകാര്യം ചെയ്യുന്നവര്‍
    ഉപയോഗപ്പെടുത്തണം. ഹദീസ് പരിശോധനയുടെ കാര്യത്തില്‍ പലര്‍ക്കും
    തെറ്റിദ്ധാരണകളുണ്ട്. സനദ് മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ്‌ ചിലരുടെ പക്ഷം.
    എന്നിട്ട് റ്റെക്സ്‌റ്റ് ഖുര്‍ആന്‍ വിരുദ്ധമായാല്‍ പോലും സ്വീകരിക്കണമെന്ന് വാദിക്കുന്നു.
    അസ്വീകാര്യമായ ഒരു ഹദീസിന്നനുകൂലമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ചൊപ്പിക്കുകയാണ്‌
    പിന്നിടാവരര്‍ ചെയ്യുക. ഖുര്‍ആന്‍ ഒന്നാം പ്രമാണവും ഹദീസ് രണ്ടാം
    പ്രമാണവുമാണെന്ന കാര്യമാണ്‌ ഇവര്‍ മറന്നുപോകുന്നത്. അതു മാത്രമല്ല ഒരു ഹദീസ്
    ഖുര്‍ആനിന്നെതിരായാല്‍ അത് സ്വീകരിക്കരുതെന്ന് ഒരു നിബന്ധന ഹദീസ്
    നിദാനശാസ്ത്രത്തിലുണ്ടെന്ന വസ്തുത മറച്ചുവെക്കാനാണ്‌ ചിലര്‍ക്കെങ്കിലും
    താല്പര്യം. വേറെ ചിലര്‍ പറയുന്നത് ഹദീസുകളുടെ പരിശോധനയൊക്കെ പണ്ടേ
    കഴിഞ്ഞതാണ്‌; ഇനിയാരും പരിശോധിക്കേണ്ടതില്ല എന്നാണ്‌. ഹദീസ്
    നിലനില്ക്കുന്നിടത്തോളം കാലം, അഥവാ ലോകാവസാനം വരെ, അതിന്റെ പരിശോധനയും
    തുടരണം. അല്ലാതെ നമുക്കു വേണ്ടി ചിന്തിക്കുവാനും പഠിക്കുവാനും മറ്റു ചിലരെ
    ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് മൂഢന്മാരാവുകയല്ല വേണ്ടത്.
    ചിന്തിക്കാനും ആലോചിക്കാനും ഉള്‍ക്കാഴ്ചയോടെ കാര്യങ്ങള്‍ മനസ്സിലാക്കാനും
    ഗവേഷണം നടത്താനും കണ്ടെത്തലുകള്‍ നടത്താനും മറ്റും പ്രോല്‍സാഹിപ്പിച്ച
    ഒരു മതമാണ്‌ ഇസ്‌ലാം. ബുദ്ധിക്ക് ഇസ്‌ലാം നല്‍കിയ അത്രയും സ്ഥാനം മറ്റാരും
    നല്‍കിയിട്ടുണ്ടാവില്ല. പക്ഷേ ആ ബുദ്ധി അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം
    സ്വീകരിക്കണമെന്നതും ഖുര്‍ആനിന്റെ നിര്‍ദ്ദേശം തന്നെ. ഖുര്‍ആന്‍ ഫുര്‍ഖാനാണ്‌;
    സത്യാസത്യ വിവേചകം. ആ ഉരകല്ലില്‍ ഉരച്ചുനോക്കിയിട്ടേ എന്തും
    സ്വീകരിച്ചുകൂടൂ. അല്ലാതിരുന്നാല്‍ നാം വഴിതെറ്റും. ഇത് കേള്‍ക്കുമ്പോള്‍
    വിറളിയെടുക്കുന്ന ചിലരുണ്ട്. ബുദ്ധി ഉപയോഗിക്കുകയോ? അത് യുക്തിവാദമല്ലേ?
    എന്നൊക്കെയാണവര്‍ ചോദിക്കുക. മനുഷ്യ ബുദ്ധിയെ തടവറയിലിടുന്ന ഇവരാണ്‌ ഏറ്റവം
    കൂടുതല്‍ യുക്തിവാദികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
    June 30 at 12:55pm · Like

    ReplyDelete
  84. Ali Koya പ്രവാചകത്വ പരമ്പര
    അവസാനിച്ചിരിക്കുന്നു. അല്ലാഹുവും റസൂലും വ്യക്തമാക്കിയിട്ടുണ്ട്; നമുക്കതറിയാം.
    അവസാനത്തെ റസൂലാണ്‌ മുഹമ്മദ് നബി (സ). അതേ പോലെ ഹദീസ് പരിശോധന
    അവസാനിപ്പിച്ചത് ആരാണ്‌? അവസാനത്തെ ഹദീസ് പരിശോധകന്‍ ആരാണ്‌? മമ്മൂട്ടി
    വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

    പ്രശ്‌നം അതൊന്നുമല്ല; ചിന്തയുടെയും
    പഠനത്തിന്റെയും ലോകത്തു നിന്ന് മനുഷ്യനെ അന്ധമായ അനുകരണത്തിന്റെ
    ലോകത്തേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണിതിലൂടെ നടക്കുന്നത്. നമ്മുടെ
    നാട്ടിലെ യാഥാസ്ഥികര്‍ നേരത്തെ ഉന്നയിച്ചിരുന്നതാണ്‌ ഈ വാദം. എന്നാല്‍ സഊദി
    സലഫികളില്‍ നിന്നാണ്‌ ഈ വാദം ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. അതിനെ കേരളത്തിലെ
    അനുകര്‍ത്താക്കളാണ്‌ ദി മെസ്സേജില്‍ കാണപ്പെടുന്ന ഈ വാദക്കാര്‍; എന്നാണ്‌ എന്റെ ഊഹം.
    June 30 at 12:59pm · Like

    ReplyDelete
  85. Ali Koya ഈ മൂഢ ധാരണകള്‍ സഊദി
    സലഫികളെ ഏത് ചെളിക്കുണ്ടിലാണ്‌ എത്തിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കണം. അതറിയാതെയാണ്‌ പലരും
    അവരെ ആദരിക്കുന്നത്. അവരുടെ പല അഭിപ്രായങ്ങളും
    കാണുമ്പോള്‍ തോന്നുക നമ്മുടെ നാട്ടിലെ യാഥാസ്ഥികരില്‍ പെട്ട വിവരം വളരെ കുറഞ്ഞ
    ആളുകള്‍ പോലും ഇവരേക്കാള്‍ എത്രയോ മെച്ചമാണെന്നാണ്‌. ജിന്ന് സിഹ്‌റ്‌ മുതലായവയുള്‍പ്പെടെ പല ഉദാഹരണങ്ങളും കാണാം. പരിശൂദ്ധ ഖുര്‍ആനാകുന്ന ഉരകല്ലില്‍ ഉരച്ചു നോക്കാതെ ഹദീസുകള്‍ സ്വീകരിച്ചതാണ്‌ കുഴപ്പത്തിനു കാരണം. ഖുര്‍ആനാകുന്ന ഉരകല്ലില്‍ ഉരച്ചു നോക്കി ഹദീസ് സ്വീകരിക്കുക എന്നതിന്നര്‍ത്ഥം ഓരോരുത്തരും അവരവര്‍ക്ക് തോന്നും വിധം ഹദീസ് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുക എന്നല്ല. മറിച്ച്, ഈ വാദം ഉന്നയിക്കുന്നവര്‍ മുമ്പോട്ട് വെക്കുന്നത് ഹദീസ് നിദാനശാസ്ത്രത്തിലെ ഒരു തത്വമാണ്‌. ആ തത്വം താന്തോന്നിത്തം കാണിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് ആവില്ലല്ലോ. പിന്നെന്തിനാണ്‌ താന്തോന്നിത്തം ആരോപിക്കുന്നത്? നബിക്ക് സിഹ്‌റ്‌ ബാധിച്ചുവെന്ന് ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള ഹദീസ് ഗ്രന്‍ഥങ്ങള്‍ പറയുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നബിക്ക് സിഹ്‌റ്‌ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളും വഴിപിഴച്ചവരുമാണെന്നാണ്‌. ഏതാണ്‌ സ്വീകരിക്കേണ്ടത്? (ഈ വിഷയത്തില്‍ എന്റെ ഒരു പോസ്റ്റ് ഉടനെയുണ്ടാകും. إن شاء الله)
    June 30 at 1:11pm · Like

    ReplyDelete
  86. Ali Koya ഹദീസ് നിദാനശാസ്ത്രം അഗാധപാണ്ഡിത്യമുള്ളവര്‍ക്ക് മാത്രമേ മനസ്സിലാകൂ എന്ന്
    മമ്മൂട്ടി ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്‌. ഹദീസ് ആരും
    തൊട്ടുപോകരുത്. 'ഹദീസെന്ന പേരില്‍ കാണുന്നതെന്തും സ്വീകരിച്ചു കൊള്ളണം' എന്ന്
    സാധാരണക്കാരനെ ഭീഷണിപ്പെടുത്തകയാണ്‌ അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

    ഖുര്‍ആന്‍
    വ്യാഖ്യാനത്തെക്കുറിച്ച് ഇബ്‌നു അബ്ബാസ് പറഞ്ഞ ഒരു വാക്കാണ്‌ എനിക്കോര്‍മ വരുന്നത്.
    ഖുര്‍ആനിന്റെ ചില ആശയങ്ങള്‍ ഏതൊരാള്‍ക്കും മനസ്സിലാകുമെങ്കില്‍ മറ്റു ചിലത് ഭാഷയില്‍
    പ്രാവീണ്യമുള്ളവര്‍ക്കാണ്‌ മനസ്സിലാവുക, വേറെ ചിലത് അഗാധപാണ്ഡിത്യമുള്ളവര്‍ക്ക്,
    ചിലത് റസൂലിന്‌ മാത്രം, അത് റസൂല്‍ വിശദീകരിച്ചു തരാതെ നമുക്ക്
    മനസ്സിലാക്കാനാവില്ല. ഇനിയും ചിലത് അല്ലാഹുവിന്‌ മാത്രം അറിയുന്നവ. (ഓര്‍മയില്‍ നിന്ന് എഴുതിയതാണ്‌.) ഹദീസുകള്‍
    മനസ്സിലാക്കുന്ന കാര്യവും വ്യാജ ഹദീസുകള്‍ തിരിച്ചറിയുന്ന കാര്യവും ഇതു
    പോലെയുള്ള പല തട്ടുകളിലായി വേര്‍തിരിക്കാന്‍, മമ്മൂട്ടിയെപ്പോലുള്ള, അഗാധ
    പാണ്ഡിത്യം കൊണ്ടനുഗൃഹീതരായവര്‍ക്ക് സാധിക്കുകയില്ലേ? അപ്പോള്‍ പിന്നെ നമുക്കൊക്കെ മനസ്സിലാക്കാനും വിലയിരുത്താനും പറ്റുന്ന ചില ഹദീസുകളെങ്കിലും ഉണ്ടാകുമായിരുന്നു. വെറുതെ ഒരു പൂതിക്ക് ഒന്ന് വിലയിരുത്തി നോക്കാമായിരുന്നു. അതിനുള്ള സാധ്യത പോലുമില്ലേ എന്നാണ്‌
    സാധാരണക്കാരുടെ പക്ഷത്തു നിന്നുകൊണ്ട് എനിക്ക് ചോദിക്കാനുള്ളത്. ഒരു ഹദീസ്
    സ്വീകരിക്കാന്‍ പാണ്ഡിത്യം വേണ്ടാ. ഹദീസ് നിരൂപണം നടത്തുകയോ അസ്വീകാര്യമെന്ന്
    വിധിക്കുകയോ ചെയ്യാനാണ്‌ അഗാധ പാണ്ഡിത്യം വേണ്ടതെന്ന മുറവിളി യുക്തിസഹമല്ല.
    കാരണം ഹദീസുകളില്‍ സ്വീകാര്യം അസ്വീകാര്യം എന്നിങ്ങനെ രണ്ടിനങ്ങളുണ്ടല്ലോ. അപ്പോള്‍
    പിന്നെ ഹദീസ് സ്വീകാര്യമാണെന്ന് വിധിക്കാനും ഇതേ അഗാധപാണ്ഡിത്യം വേണ്ടിവരുമല്ലോ. അല്ലാതിരുന്നാല്‍
    ഉദ്ധരിക്കുന്ന ഹദീസ് ഏതിനത്തില്‍ പെടുമെന്ന് എങ്ങനെ തീരുമാനിക്കും? അപ്പോള്‍ അഗാധ പാണ്ഡിത്യമില്ലാത്തവര്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ പോലും
    പാടില്ലെന്ന് പരയേണ്ടി വരില്ലേ?
    പക്ഷേ, അത്രയൊന്നും മമ്മൂട്ടി ഉദേശിച്ചിട്ടില്ലെന്ന് എനിക്കറിയാം. ഹദീസ്
    നിരൂപണം നടത്തുന്നവര്‍ക്കു നേരെ വാളോങ്ങാന്‍ മാത്രമേ അദ്ദേഹം
    ഉദ്ദേശിച്ചിട്ടുള്ളു. നവയാഥാസ്ഥികരുടെ ക്വട്ടേഷന്‍ സംഘാംഗങ്ങന്ളുടെ ശൈലിയിലാണ്‌
    ഇദ്ദേഹം സംസാരിക്കുന്നത്. എന്നിട്ട് സകല ഹദീസുകളും ഒരു നിരൂപണവും നടത്താതെ സ്വീകരിച്ചുകൊള്ളണമെന്ന് തിട്ടൂരമാണ്‌ ഇവര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
    June 30 at 1:41pm · Like

    ReplyDelete
  87. Ali Koya ‎# മുഹമ്മദ് നബി സിഹ്‌റ്‌ ബാധിതനാണെന്ന് പറയുന്നവര്‍ അക്രമികളും വഴിപിഴച്ചവരുമാണെന്ന് ഖുര്‍ആന്‍ പറയുന്നു.

    # നബിക്ക് സിഹ്‌റ്‌ ബാധിച്ചിരുന്നുവെന്ന് ബുഖാരി ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

    # അല്ലാഹു പറയുന്നു: നിനക്ക് വിവരമില്ലാത്തത് നീ പിന്‍പറ്റരുത്. കേള്‍വി, കാഴ്ച, ഹൃദയം ഇവയെല്ലാം ചോദ്യം ചെയ്യപ്പെടുനതാണ്‌. (ഖു. 17/36)

    നബിക്ക് സിഹ്‌റ്‌ ബാധിച്ചു എന്ന ഹദീസ് ശരിയാണെന്ന് ഞാന്‍ വിശ്വസിച്ചാല്‍ അല്ലാഹു അതിനെക്കുറിച്ച് ചോദിക്കുക എന്നോടല്ലേ?
    ഞാന്‍ തന്നെയല്ലേ അല്ലാഹുവിനോട് ഉത്തരം പറയേണ്ടത്?
    എന്റെ ഗ്രന്‍ഥത്തില്‍ ഞാന്‍ പറഞ്ഞതിന്ന് വിരുദ്ധമായി നീ എന്തിന്‌ ഹദീസ് സ്വീകരിച്ചുവെന്ന് ചോദിച്ചാല്‍ ഞാനെന്ത് ഉത്തരം പറയും?
    എന്റെ വചനത്തേക്കാള്‍ നീ വില കല്‍പ്പിച്ചത് മറ്റുള്ളവരുടെ വചനത്തിനാണോ എന്ന് ചോദിച്ചാല്‍?
    ഈ വഴിക്കൊന്നും ആലോചിക്കാതെ പലരും ആ ഹദീസ് സ്വീകരിച്ചിരിക്കുന്നു; അതുകൊണ്ട് ഞാനും സ്വീകരിക്കുന്നു എന്ന് പറയാന്‍ എനിക്ക് കഴിയുന്നില്ല. ബുദ്ധി ഉപയോഗിക്കണമെന്ന് അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു എന്നറിയുക. അതിന്റെ ഒരു രീതിയാണ്‌ ഞാനീ കാണിക്കുന്നത്.

    ശരിയാണെന്ന് എനിക്ക് ഉറപ്പില്ലാത്ത ആ ഹദീസ് സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ ഒരു വചനത്തില്‍ നിന്ന് എനിക്ക് മനസ്സിലായ ഒരാശയം തള്ളാന്‍ എനിക്ക് ധൈര്യം വരുന്നില്ല. അതാണ്‌ പ്രശ്‌നം.
    അതുകൊണ്ടാണ്‌ ആ ഹദീസ് ഞാന്‍ പ്രമാണമായി സ്വീകരിക്കാത്തത്. എന്റെ മാര്‍ഗം സുരക്ഷിതമാണെന്ന് ഞാന്‍ കരുതുന്നു.
    June 30 at 2:20pm · Like

    ReplyDelete
  88. Ali Koya മമ്മൂട്ടി എഴുതുന്നു: 'ചുരുക്കത്തില്‍ വ്യാജഹദീസുകള്‍ എല്ലാം ഇസ്‌ലാമിക ലോകം
    തിരസ്‌ക്കരിച്ചവയാണ്‌. അന്ന് തന്നെ'.

    വ്യാജഹദീസുകള്‍ മുസ്‌ലിം ലോകം
    തിരസ്‌ക്കരിച്ചുവെന്നതു കൊണ്ട് എന്താണ്‌ മമ്മൂട്ടി ഉദ്ദേശിച്ചത്. എഴുതിയത്
    മമ്മൂട്ടിയായതുകൊണ്ട് രണ്ട് ഉദ്ദേശ്യത്തിനുള്ള സാദ്ധ്യത ഞാന്‍ മനസ്സില്‍ കാണുന്നു.
    ഒന്ന്: വ്യാജഹദീസുകള്‍ ധാരാളമുണ്ടെങ്കിലും അവ ഇസ്‌ലാമിക ലോകം പ്രമാണമായി
    സ്വീകരിക്കാതെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതാണ്‌ ഉദ്ദേശ്യമെങ്കില്‍ മേല്‍ പ്രസ്താവന ശരിയല്ല.
    കാരണം ഇസ്‌ലാമിക ലോകത്ത് വ്യാജ ഹദീസ് പ്രണേതാക്കള്‍ ഇപ്പോഴും ധാരാളമുണ്ട്.
    അവര്‍ അവരുടേതായ ശൈലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പുതിയ വ്യാജഹദീസുകള്‍ നിര്‍മ്മിക്കാന്‍ സാദ്ധ്യത ഒട്ടുമില്ലെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിലും അതും പല തട്ടിപ്പുകളിലൂടെ അവര്‍ സാധിച്ചു കൊണ്ടിരിക്കുന്നു. നബിയെ സ്വപ്നം കണ്ടു എന്നതുള്‍പ്പെടെ പലതും അവര്‍ അടിച്ചിറക്കുന്നു. അതെല്ലാം വിശ്വസിക്കാന്‍ ആളുകളെ കിട്ടുകയും ചെയ്യുനു.

    രണ്ട്: വ്യാജഹദീസ് എന്ന
    ഒരു സാധനം ഇപ്പോള്‍ ലോകത്തെവിടെയുമില്ല; അവയെല്ലാം മുന്‍കാല പണ്ഡിതന്മാര്‍
    കുഴിച്ചുമൂടിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇന്ന് ഹദീസ് നിദാനശാസ്ത്രത്തിന്റെയോ അതിന്റെ
    അടിസ്ഥനത്തിലുള്ള പരിശോധനയുടെയോ ആവശ്യമില്ല. ഇതാണ്‌ ഉദ്ദേശിച്ചതെങ്കില്‍ അതും
    ശരിയല്ല. അത് മനസ്സിലാക്കാന്‍ മമ്മൂട്ടി തന്നെ അടുത്ത ഖണ്ഡികയില്‍ പറഞ്ഞ ഒരു
    കാര്യം ശ്രദ്ധിച്ചാല്‍ മതി. "ഹദീസ് നിദാനശാസ്ത്രത്തില്‍ മുന്‍ഗാമികള്‍ വെച്ച ഒരു
    മാനദണ്ഡം അനുഭവ വിരുദ്ധമാകാതിരിക്കുക എന്നതാണ്‌. ഇതിനെ നമ്മുടെ
    അനുഭവവുമായി തട്ടിച്ചു നോക്കരുത്. അപ്പോള്‍ അബദ്ധം പറ്റും."
    മനുഷ്യരുടെ
    സാധാരണ അനുഭവത്തിനു വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഹദീസ് ഗ്രന്‍ഥങ്ങളില്‍
    കണ്ടാല്‍ അത് 'നബിവചനമാണെന്ന്' വിശ്വസിക്കരുത്- ഇതാണ്‌ ഹദീസ് നിദാനശാസ്ത്രത്തിലുള്ളത്.
    പക്ഷേ, മമ്മൂട്ടി ഇവിടെ ഹദീസ് നിദാനശാസ്ത്രത്തിന്റെ തന്നെ ഇമാമായി വേഷം
    കെട്ടുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്. ആ നിബന്ധനയെ മറ്റൊരു ഉപാധികൊണ്ട് ബന്ധിക്കാന്‍ നിദാനശാസ്ത്രത്തില്‍ 'അഗാധപാണ്ഡിത്യമുള്ളവര്‍ക്കേ അവകാശമുള്ളു എന്ന് അദ്ദേഹം
    കരുതുന്നില്ല. ആ അധിക്കാരം അദ്ദേഹം സ്വയം ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്.
    ഇനി അതല്ലെങ്കില്‍
    മമ്മൂട്ടി പറയട്ടെ; നിദാനശാസ്ത്രത്തിലെ ഈ നിബന്ധനയ്ക്കു മേല്‍, മമ്മൂട്ടി പറഞ്ഞ ഉപാധി നിശ്ചയിച്ചത് ഏത് ഇമാമാണ്‌? അല്ലെങ്കില്‍ സ്വയംകൃതമായ ഈ നിബന്ധന പിന്‍വലിക്കാമോ?
    ഇങ്ങനെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും
    ഇല്ലാത്ത ഒരു സമൂഹമാക്കി നമ്മെ മാറ്റിയത് ആരാണ്‌? പക്ഷേ, വസ്തുത
    അതോന്നുമല്ല; ഈ ക്വട്ടേഷന്‍ സംഘത്തിന്‌ ഞാന്‍ കണ്ടിട്ടുള്ള സവിശേഷത
    മറ്റൊന്നാണ്‌. അവര്‍ക്ക് എന്തും പറയാം; അതിന്ന് പ്രമാണം വേണ്ടാ; അവരുടെ
    അഭിപ്രായത്തെ സാധുക്കരിക്കാന്‍ അവരില്‍ ആര്‍ക്കും എന്തും പറായാം. ആരും തെളിവ്‌ ചോദിക്കാന്‍
    പാടില്ല. ചോദിച്ചാല്‍ അതൊരു തെറ്റായി കണക്കാപ്പെറ്റും. അതോടൊപ്പം അവരുടെ അഭിപ്രായത്തോട് യോജിക്കാത്തവര്‍ മിണ്ടിപ്പോകരുത്. മിണ്ടിയാല്‍
    അഗാധപാണ്ഡിത്യത്തിന്റെയും മറ്റും പേര്‌ പറഞ്ഞ് ഭര്‍ല്‍സിച്ചു കളയും. എന്നിട്ട് മേല്‍
    പറഞ്ഞതുപോലുള്ള വിവരക്കേടുകള്‍ എഴുന്നാള്ളിക്കുകയും ചെയ്യും.
    June 30 at 2:52pm · Like

    ReplyDelete
  89. Ali Koya അതിന്റെ ബാക്കി
    തന്നെയാണ്‌ മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഹദീസുകള്‍
    സ്വീകരിക്കരുതെന്ന നിദാനശാസ്ത്ര നിയമം. മമ്മൂട്ടി ഉള്ക്കൊള്ളുന്ന ക്വട്ടേഷന്‍ സംഘത്തിലെ മറ്റൊരംഗമാണ്‌ പിലാച്ചേരി അബൂബക്കര്‍. നിങ്ങള്‍ തമ്മില്‍
    പരിചയമില്ലെങ്കില്‍ പരിചയപ്പെടുന്നത് വളരെ നല്ലതാണ്‌. പിലാച്ചേരിയുടെ പതിവ് ശൈലി
    ഇതുപോലെ ഒരു പോസ്റ്റുമായി വരും. ഞാനുള്‍പ്പെടെ പലരും മറുപടി എഴുതും. ചില
    ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. അതോടെ മൂപ്പര്‍ മുങ്ങും, പിന്നെ മറ്റൊരു
    പോസ്റ്റുമായി വീണ്ടും പൊങ്ങും. പഴയത് തന്നെ ആവര്‍ത്തിക്കും. അതിനി
    അനുവദിക്കുകയില്ലെന്ന് ഞാനദ്ദേഅഹത്തിന്‌ മുന്നറിയിപ്പ് നല്‍കിയതാണ്‌.
    'അനുഭവത്തിനെതിരാവുക, ബുദ്ധിക്കെതിരാവുക - ഇവ രണ്ടും ആരുടെ അനുഭവത്തിനു
    ആരുടെ ബുദ്ധിക്കും എതിരാകുന്നതിനെക്കുറച്ചാണ്‌ പറഞ്ഞത്?

    നിദാനശാസ്ത്രഗ്രന്‍ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണിയോടെയുള്ള മറുപടി
    പ്രതീക്ഷിക്കുന്നു. വാളെടുത്തവരെല്ലാം വേലിച്ചപ്പാടാകില്ലെന്ന് മമ്മൂട്ടിക്കും
    മനസ്സിലാകണമല്ലോ.
    മമ്മൂട്ടിയുടെ ലേഖനം അപൂര്‍ണ്ണതയില്‍ അവസാനിച്ചോ എന്ന് ഞാന്‍ സംശയിക്കുന്നു.
    അവസാനമായി പറഞ്ഞത്: "ഈ പ്രശ്‌നങ്ങളില്‍ നിന്നൊഴിഞ്ഞവയെ ആണ്‌ നാം ഇന്ന് ഹദീസ്
    എന്ന് പറഞ്ഞ് തരം തിരിക്കുന്നത്. ഇവ മൂന്ന് വിധമാണ്‌: സ്വഹീഹ്, ഹസന്‍, ദഈഫ്." സഹീഹ്,
    ഹസ്ന്‌, ദഈഫ് ഇങ്ങനെ മൂന്നിനങ്ങളാണ്‌ ഇന്ന് അവശേഷിച്ചതെന്നും വ്യാജഹദീസുകള്‍
    ഇല്ലെന്നുമാണോ ഉദ്ദേശിച്ചത്? ഇവിടെയും മമ്മൂട്ടിയില്‍ നിന്ന് ക്ലാരിഫിക്കേഷന്‍ കിട്ടേണ്ടതുണ്ട്.
    ഏതായാലും ഇത് മറ്റൊരു വിവരെക്കേടാണ്‌. അത് അദ്ദേഹത്തിന്റെ ക്ലാരിഫിക്കേഷന്‍ കിട്ടിയതിന്ന്
    ശേഷം വിശദീകരിക്കാം.
    June 30 at 2:54pm · Like · 1

    ReplyDelete
  90. Ali Koya ഇവിടെ ഇടപെടുന്ന ചിലരുടെ മനോഗതിയനുസരിച്ച്, ബുഖാരിയിലെ എല്ലാ ഹദീസും സ്വീകാര്യമാണെന്ന് പറയാന്‍ വിവരത്തിന്റെ ആവശ്യമില്ല. ആര്‍ക്കും അത് തട്ടിവിടാം. എന്നാല്‍ ബുഖാരിയില്‍ ചില ഹദീസുകള്‍ക്ക് ചില പോരായ്‌മകളുണ്ടെന്ന് പറയണമെങ്കില്‍ അഗാധപാണ്ഡിത്യം വേണം. എന്നാലോ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇത് പറയുന്നവരെ ഭര്‍ല്‍സിക്കുന്നവര്‍ക്ക് വിവരത്തിന്റെ ആവശ്യമില്ല. വല്ലാത്ത ഇരട്ടത്താപ്പ് തന്നെ.

    ചുരുക്കത്തില്‍ നവയാഥാസ്ഥികതയെ സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന്‌ അഗാധമോ ഉപരിപ്ലവമോ ആയ പാണ്ഡിത്യത്തിത്തിന്റെ ആവശ്യമില്ല. സാമാന്യവിവരം പോലും വേണമെന്നുമില്ല. വെറുതെ സപ്പൊര്‍ട്ട് ചെയ്ത് വാചകമടിച്ചാല്‍ മതി. എന്നാലോ നവയാഥാസ്ഥികതയുടെ ഏതെങ്കിലും ഒരു സങ്കല്‍പത്തെ നിങ്ങള്‍ വിമര്‍ശിച്ചാല്‍ അപ്പോള്‍ ചോദ്യം വരും. നിങ്ങള്‍ക്ക് അഗാധ പാണ്ഡിത്യമുണ്ടോ? ബുഖാരിയേക്കാള്‍ കൂടുതല്‍ ഹദീസ് പാണ്ഡിത്യമുണ്ടോ? ഇമാം ഇബ്‌നു കസീറീനെക്കാള്‍ കൂടുതല്‍ ഖുര്‍ആന്‍ പാണ്ഡിത്യമുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ മിണ്ടരുത്; പിന്നെയോ ഞങ്ങള്‍ പറയുന്നത് സമ്മതിച്ചു തന്നാല്‍ മതി. ഇതാണ്‌ പറയുക.
    ഈ ഗ്രൂപ്പില്‍ ഇത്തരത്തില്‍ പെട്ട ചിലരെ ഞാന്‍ സഹിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ചര്‍ച്ച നടക്കട്ടെ എന്ന് കരുതി സഹിക്കുകയായിരുന്നു ഇതുവരെ. പക്ഷേ, ഈ ഇടപാടുമായി വരുന്നവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നവരല്ല. ചര്‍ച്ചയ്ക്ക് അവര്‍ ഒരുക്കവുമല്ല. മറ്റുള്ളവരുടെ പാണ്ഡിത്യം അളന്ന് ഗ്രേഡ് നിശ്ചയിക്കുക, ഈമാന്‍ അളന്ന് മര്‍തബ നിര്‍ണ്ണയിക്കുക ഇവയെല്ലാമാണ്‌ ഇവരുടെ കലാപരിപാടികള്‍. എന്ത് ചോദ്യം ഇവരോട് ചോദിച്ചിട്ടും ഒരു പ്രയോജനവുമില്ല. മുങ്ങല്‍ വിദഗ്ദന്മാരാണിവര്‍. നെറ്റില്‍ മാത്രമല്ല നേരിലും ഇത് തന്നെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
    July 1 at 7:01pm · Like

    ReplyDelete
  91. Ali Koya ബുഖാരിയിലെ ഒരു ഹദീസിന്ന് വല്ല പോരായ്‌മയുമുണ്ടെന്ന് പറയുന്നയാള്‍ക്ക് അഗാധപാണ്ഡിത്യം അനിവാര്യമാണെങ്കില്‍, ബുഖാരിയിലെ മുഴുവന്‍ ഹദീസുകള്‍ക്കും പൂര്‍ണ്ണമായും കുറ്റമറ്റതാണെന്ന് പറയുന്നവര്‍ക്ക് അതിലേറെ അഗാധ പാണ്ഡിത്യം ആവശ്യമില്ലേ?
    July 1 at 7:01pm · Like

    ReplyDelete
  92. Ali Koya മാനന്തവാടി ഫലാഹ് മസ്‌ജിദില്‍ ഈയിടെ ജിന്ന്, സിഹ്‌റ്‌ തുടങ്ങിയ വിഷയങ്ങള്‍ ഖുതുബയില്‍ പരാമര്‍ശിക്കുകയുണ്ടായി. അതു മൂലം വിറളി പിടിച്ചത് നവയാഥാസ്ഥികര്‍ക്കായിരുന്നു. അവരില്‍ ചിലര്‍ എനിക്കെതിരെ ആരോപണങ്ങളുമായി ഇറങ്ങിത്തിരിച്ചു. എനിക്ക് വിവരമില്ല, ഞാന്‍ മിമ്പറില്‍ കള്ളം പറയുന്നു, ഞാന്‍ സിഹ്‌റ്‌ ഇല്ലെന്ന് പറഞ്ഞു കളഞ്ഞു, നബിക്ക് സിഹ്‌റ്‌ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞു, ബുഖാരിയിലെ നിരവധി ഹദീസുകള്‍ നിഷേധിച്ചു - എന്നിങ്ങനെ പോകുന്നു പ്രചാരണങ്ങള്‍. (സിഹ്‌റ്‌ ഇല്ലെന്നല്ല; അത് ഫലിക്കുകയില്ലെന്നാണ്‌ ഞാന്‍ പറഞ്ഞിരുന്നത്.) കുറെ എസ്.എം.എസ്സുകളും പ്രവഹിക്കുകയുണ്ടായി. ഇവയില്‍ ഒന്നും തന്നെ എന്നോട് നേരിട്ട് ആരും പറഞ്ഞിരുന്നില്ല; എസ്.എം.എസും അയച്ചിരുന്നില്ല. അങ്ങനെയിരിക്കെ, അവസാനം എനിക്കൊരു എസ്.എം.എസ് വന്നു. ബഹുരസമായിരുന്നു അത്:

    Some people say that "Sihr will not affect prophets (as in the case of Muhamamd pbuh). This is totally wrong and against the Holy Quran.

    According to The Quran "moosa said (to saahir): Nay throw you (first.)! Then behold, their sticks, by their magic, appeared to him as though they moved fast.
    So Moosa conceived a fear in himself. We (Allah) said: Fear not!Surely you will have the upper hand. (20/66-60)

    here Prophet Moosa (A) is affected by sihr. Then why wouldn't it affect Prophet Muhammad (S.A.W)?

    ഇങ്ങനെയൊരു കിടിലന്‍ ചോദ്യമായിരുന്നു അത്. ഞാന്‍ ഇങ്ങനെ മറുപടി നല്‍കി: According to the Quran 20/65-68, Moosa (A) saw a magic done by the magicians gathered by Fir’oun, and feared. It is not an evidence for being affected by Sih’r i.e. witchcraft or sorcery.
    And the holy Quran says about sih’r i.e. witchcraft or sorcery: ‘And the evil-doers say: You are but following a man (Muhammad) bewitched. See how they coin similitude for thee, so that they are all astray and cannot find a road’. (25/8,9)
    Please try to understand what the difference between magic and sorcery is.

    വീണ്ടും വന്നു ഒരു എസ്.എം.എസ് കൂടി: Can we judge from this ayat that prophet is not affected from sihr on the context of any imaam's commentary?

    ഞാന്‍ ഇങ്ങനെ മറുപടി നല്‍കി: At first you have to prove, by the support of mufasiir that Quran 20/66-68 is affirming the power of sorcery and Moosa (A) was affected by sorcery/ witchcraft.

    പിന്നീട് ആ അജ്ഞാത നമ്പറില്‍ നിന്ന് ഈ വിഷയത്തെക്കുറിച്ച് ഒരു മെസ്സേജും വന്നിട്ടില്ല.

    'ജിന്ന് ബാധിക്കുകയില്ല, സിഹ്‌റ്‌ ഫലിക്കുകയില്ല' തുടങ്ങിയുള്ള എന്റെ വാദങ്ങള്‍ക്കു മറുപടിയായി അവര്‍ ഉദ്ധരിച്ചു നടന്നത്, ഇവിടെയുള്ള ഒരു സുന്നി പണ്ഡിതന്റെ വാക്കുകളായിരുന്നു എന്നതാണ്‌ ഏറ്റവും രസകരമായ കാര്യം. ഗതികെട്ടാല്‍ പുലി .......

    ReplyDelete
  93. Mammootty Tk ആലിക്കോയ സാഹിബ്‌ ക്ഷമിക്കുക ,അല്പം വൈകി , മനപ്പൂര്‍വമല്ല ചില തിരക്കുകള്‍ , ഹദീസിന്റെ പേരില്‍ ഉദ്ധരിക്കുന്നത് എല്ലാം വിവേചനമില്ലാതെ സ്വീകരിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല . അത് വിവേചിക്കാന്‍ കഴിവുള്ളവര്‍ വിവേചിച്ചാല്‍ മതി എന്നാണു പറഞ്ഞത് .ഞാന്‍ എഴുതിയ കുറിപ്പിലും ഹദീസ് നിദാന നിയമങ്ങളില്‍ മത്ന്‍ പരിശോധിക്കപ്പെടണം എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത് . എന്നാല്‍ ഈ മാനദണ്ടങ്ങള്‍ വെച്ച് നമുക്ക് പരിശോദിക്കാന്‍ അര്‍ഹതയുണ്ടോ എന്നതാണ് വിഷയം . ബുഖാരിയിലെ ഹദീസുക്ളിലെ മത്നും സനദും പിന്നീടുള്ള അനേകം ഹദീസ് പണ്ഡിതരാല്‍ വിലയിരുത്തപ്പെട്ടതാണ് . അത് കൊണ്ടാണ് അതിനെ മുസ്ലിം ലോകം സ്വഹീഹു എന്ന് വിശേഷിപ്പിച്ചത് .അതായത് അത് വിവേചിക്കപ്പെട്ടത്‌ തന്നെയാണ് എന്നര്‍ത്ഥം . വിവേചനമില്ലാതെ ബുഖാരി സ്വീകരിക്കാം എന്നതിന് അത് കൊണ്ട് തന്നെ വലിയ പാണ്ടിത്യം ആവശ്യമായി വരുന്നില്ല . എന്നാല്‍ സ്വ ഹീഹു എന്ന് പണ്ഡിത ലോകം വിധിയെഴുതിയ ഒരു കാര്യത്തില്‍ പിഴവുണ്ട് എന്ന് കണ്ടെത്താന്‍ വലിയ അധ്വാനവും പരിശ്രമവും ആവശ്യമാണ്‌ . ഇബ്നു ഹജറുല്‍ അസ്ഖ്‌അലാനി (റ) ,തുടങ്ങിയ അനേകം പേര്‍ ബുഖാരിക്ക് വ്യാഖ്യാനം എഴുതിയിട്ടുണ്ട് .അവയില്‍ താങ്കള്‍ ഉദ്ധരിച്ച ഹദീസുകള്‍ അവര്‍ കാണുകയും തൃപ്തികരമായ വ്യാഖ്യാനം നല്‍കുകയും ചെയ്തിട്ടുണ്ട് . ആ വ്യാഖ്യാനങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തി,അതിനെ കൃത്യമായി ഖണ്ഡിച്ചു വിലയിരുത്താന്‍ താങ്കള്‍ക്ക് കഴിവുണ്ടോ എന്ന ചോദ്യത്തിന് താങ്കള്‍ തന്നെ മറുപടി തന്നു കഴിഞ്ഞു താങ്കള്‍ ഒരു സാധാരണക്കാരന്‍ മാത്രമാണ് എന്ന് ..
    July 3 at 5:32pm · Like

    ReplyDelete
  94. Mammootty Tk ആലിക്കോയ സാഹിബ് വിജാരിക്കുംപോലെ നവ യാഥാസ്ഥിതികനും ,ക്വട്ടേ ഷന്‍ സംഗത്തിലെ അംഗവും ഒന്നുമല്ല ഞാന്‍ . മുന്‍വിധികള്‍ മാറ്റിവെക്കുക ,ഗള്‍ഫ് സലഫികളുടെ നിലപാട് എന്താണ് എന്നെനിക്കറിയില്ല ,അറിയുകയും വേണ്ട ..ഞാന്‍ അല്ലാഹുവിന്റെ തൌഫീക്ക് കൊണ്ട് കേരളത്തിലെ ഒരു മത സംഘടനയുടെയും ആലയില്‍ എന്നെ കൊണ്ട് പോയി കെട്ടിയിട്ടില്ല . അല്ഹമ്ദുലില്ലാഹ് ...
    അത് കൊണ്ട് തന്നെ ആരെയും താങ്ങേണ്ട ഗതികേട് എനിക്ക്ലില്ല , ഞാന്‍ താങ്കളുടെ മൂക്കിനു താഴെതന്നെയാണ് ..കൃത്യമായി പറഞ്ഞാല്‍ അഞ്ചുകുന്നില്‍
    ... എന്റെ ഭാഷക്ക് ആരോടെങ്കിലും സാദ്രശ്യ മുണ്ടെങ്കില്‍ ആലങ്കാരികമായി പറഞ്ഞാല്‍ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് .
    July 3 at 5:39pm · Like

    ReplyDelete
  95. Mammootty Tk താങ്കള്‍ ഇവിടെ സ്വീകാര്യമല്ലെന്ന് പറഞ്ഞ ഓരോ ഹദീസിനും ഇന്ഷ അല്ലാഹ് ഞാന്‍ വിശദീകരണം തരാന്‍ ശ്രമിക്കാം , വിഷയം ഏതെങ്കിലും പോയിന്റില്‍ നിന്നാലേ ചര്‍ച്ച ഉപകാരപ്രദമാവൂ ... വെറുതെ കാട് കയറിയത് കൊണ്ട് കാര്യമില്ലല്ലോ ? അല്ലാഹു അനുഗ്രഹിക്കട്ടെ ... ഇന്ഷ അല്ലാഹ് ....സംക്ഷിപ്തമായി ചുരുക്കി മറുപടി തന്നാല്‍ നല്ലത് ..
    July 3 at 5:44pm · Like

    ReplyDelete
  96. Mammootty Tk താങ്കള്‍ പോസ്റ്റ്‌ ചെയ്ത ഹദീസുകളുടെ അറബി മൂലം കൊടുത്താല്‍ ഉപകാരപ്പെടും ....

    ReplyDelete
  97. Ali Koya To Mammootty Tk, മറുപടിക്ക് നന്ദി.
    ഞാന്‍ ഒരു സാധാരണക്കാരനാണെന്ന് ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് ലഭിച്ച വലിയ ഒരായുധമായെന്നാണ്‌ തോന്നുന്നത്. അതുകൊണ്ടാണല്ലോ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കുന്നതിലേറെ ശ്രദ്ധ ഇത് ആവര്‍ത്തിച്ച് ഉദ്ധരിക്കാന്‍ കാണിക്കുന്നത്. നടക്കട്ടെ. പക്ഷേ, മമ്മൂട്ടി സഹിബ്, അതുകൊണ്ട് എല്ലാമായില്ലല്ലോ . ഈ പോസ്റ്റിനുള്ള കമന്റുകളില്‍ ഞാന്‍ വിമര്‍ശിച്ച റിപ്പോര്‍ട്ടുകള്‍ പത്തെണ്ണമാണ്‌.

    1. ആയത്തുര്‍റജ്‌മ്‌ ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്നും അത് പിന്നീട് നഷ്ടപ്പെട്ടതാണെന്നും, ഉമര്‍ ഖുര്‍ആനില്‍ കൂട്ടിച്ചേര്‍ത്തുവെന്ന് ജനം പറയുമെന്ന് ആശങ്കിച്ചിട്ടാണ്‌ അല്ലെങ്കില്‍ താനത് ഖുര്‍ആനില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു എന്നും ഉമര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ട്
    2. തന്റെ ബന്ധുക്കള്‍ കരഞ്ഞാല്‍ അതുമൂലം മരണപ്പെട്ടയാള്‍ ശിക്ഷിക്കപ്പെടും എന്ന റിപ്പോര്‍ട്ട്
    3. ബദ്‌റില്‍ കൊല്ലപ്പെട്ടവര്‍ കേള്‍ക്കുമെന്ന് നബി പറഞ്ഞതായുള്ള റിപ്പോര്‍ട്ട്
    4. കുതിര, വീട്, സ്ത്രീ എന്നിവയില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞെന്ന റിപ്പോര്‍ട്ട്
    5. നബി അല്ലാഹുവിനെ കണ്ടിട്ടുണ്ടെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞത്
    6. മുത്‌അഃ വിവാഹം അനുവദനീയമാണെന്ന് ഇബ്‌നു അബാസ് പറഞ്ഞത്
    7. ജാരസന്തതി ദുശിച്ചവനാണെന്ന ഹദീസ്
    8. അസ്‌തമിച്ച സൂര്യന്‍ അര്‍ശിനു മുമ്പില്‍ പോയി സുജൂദ് ചെയ്യുകയും അടുത്ത നാള്‍ ഉദിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്യുന്നു എന്ന് നബി പറഞ്ഞതായുള്ള റിപ്പോര്‍ട്ട്
    9. മസ്‌ജിദുല്‍ ഹറാമും അസ്‌ജിദുല്‍ അഖ്‌സയും തമ്മില്‍ 40 വര്‍ഷത്തെ വ്യത്യാസമാണുള്ളതെന്ന ഹദീസ്
    10. നബിക്ക് സിഹ്‌റ്‌ ബാധിച്ചുവെന്ന റിപ്പോര്‍ട്ട്

    ഇവ താങ്കള്‍ വിലയിരുത്തുമെന്ന് പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സമയം കിട്ടുമ്പോള്‍ വിലയിരുത്തുക.
    July 4 at 7:52am · Like

    ReplyDelete
  98. Ali Koya To Mammootty Tk, പിന്നെ ഒരു കാര്യം പ്രത്യേകം ഉണര്‍ത്താനുണ്ട്. കുറേ പണ്ഡിതവചനങ്ങള്‍ ഉദ്ധരിച്ചു വെച്ചിട്ട് എല്ലാറ്റിനും മറുപടി പറഞ്ഞിരിക്കുന്നു എന്ന് ധരിക്കരുത്. ഇതിന്റെ അര്‍ത്ഥം ഞാന്‍ പണ്ഡിതന്മാരെ മാനിക്കുന്നില്ലെന്നോ അവരുടെ അഭിപ്രായം സ്വീകരിക്കുകയില്ലെന്നോ അല്ല. താങ്കള്‍ ഇവിടെ പേര്‌ പറഞ്ഞ ഇമാം ഇബ്‌നു ഹജര്‍, ഇമാം സുയൂഥി തുടങ്ങിയവരെയെല്ലാം ഞാന്‍ ആദരിക്കുന്നു. അവരുടെ ഗ്രന്‍ഥങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പക്ഷേ, അല്ലാഹുവിന്റെ വചനവുമായോ സ്ഥിരപ്പെട്ട സുന്നത്തുമായോ പൊരുത്തക്കേട് തോന്നുന്ന ഒരഭിപ്രായവും ഞാന്‍ സ്വീകരിക്കുകയില്ല. കാരണം എന്റെ അറിവനുസരിച്ച് ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം ഖുര്‍ആനാണ്‌, അടുത്ത പടിയില്‍ സ്ഥിരപ്പെട്ട സുന്നത്തുമുണ്ടായിരിക്കും. ഖുര്‍ആനുമായി പൊരുത്തപ്പെടാത്ത ഒരു ഹദീസും സഹിഹാണെന്ന് ഞാന്‍ കരുതുന്നില്ല. ഇവ രണ്ടുമായി പൊരുത്തപ്പെടാത്ത ഒരു പണ്ഡിതാഭിപ്രായവും സ്വീകാര്യമാണെന്നും ഞാന്‍ കരുതുന്നില്ല.

    റജ്‌മിന്റെ ആയത്ത് താന്‍ ഖുര്‍ആനില്‍ എഴുതിച്ചേര്‍ക്കുമായിരുന്നുവെന്നും, ഖുര്‍ആനില്‍ താന്‍ കൂട്ടിച്ചേര്‍ത്തുവെന്ന് ജനം പറയുമെന്ന ആശങ്ക മൂലമാണത് ചെയ്യാത്തതെന്നും ഉമര്‍ പറഞ്ഞുവെന്ന റിപ്പോര്‍ട്ട് താങ്കള്‍ വിലയിരുത്തിയത് ഞാന്‍ കണ്ടു. ഖേദകരമെന്ന് പറയട്ടെ, ഇത് സഹീഹാണെന്ന് ഇന്ന ഇമാം പറഞ്ഞിരിക്കുന്നുവെന്ന താങ്കളുടെ പ്രസ്താവന എന്റെ വിമര്‍ശനത്തിനുള്ള മറുപടി ആകുന്നില്ല. മറിച്ച് ആ ഹദീസ്നെക്കുറിച്ച് ഞാനുന്നയിച്ച ആക്ഷേപത്തിന്റെ സ്ഥിരീകരണം മാത്രമേ ആകുന്നുള്ളു. ആക്ഷേപത്തിന്റെ സ്ഥിരീകരണമല്ല; ആക്ഷേപത്തിനുള്ള മറുപടിയാണ്‌ എനിക്ക് കിട്ടേണ്ടത്. അപ്പോള്‍ മാത്രമേ എന്റെ വാദം തെറ്റാണെന്ന താങ്കളുടെ വാദം ശരിയാവുകയുള്ളു.
    July 4 at 7:55am · Like

    ReplyDelete
  99. Ali Koya To Mammootty Tk, എന്റെ ആക്ഷേപം ആയത്തുര്‍റജ്‌മ്‌ സംബന്ധിച്ച് ഉമറിന്റെ അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് ഖുര്‍ആനിന്റെ വിശ്വാസ്യതയെ ഹനിക്കുന്നുണ്ടെന്നാണ്‌. ആ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് താങ്കള്‍ വാദിക്കുമ്പോള്‍ എന്റെ ആക്ഷേപമാണ്‌ സ്ഥിരീകരിക്കപ്പെടുന്നത്. എന്റെ ആക്ഷേപത്തെ താങ്കള്‍ക്ക് തൃപ്തികരമായ മറുപടിയിലൂടെ ഖണ്ഡിക്കാന്‍ കഴിയുമോ എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്.

    'ഒരു സൂക്തവും നാം റദാക്കുകയോ മറപ്പിക്കുകയോ ചെയ്യുന്നില്ല; തത്തുല്യമായതോ അതിനേക്കാള്‍ ഉത്തമമായതോ പകരം കൊണ്ടുവന്നിട്ടല്ലാതെ.' എന്നാണല്ലോ ഖുര്‍ആനിലുള്ളത്. (2/106)

    ഉമറിന്റേതായി ഉദ്ധരിക്കപ്പെടുന്ന വാക്കുകള്‍ ഈ ആയത്തിന്റെ പരിധിയില്‍ പെടുന്നില്ല.
    കാരണം: 1) ആയത്തുര്‍റജ്‌മ്‌ അല്ലാഹു മറപ്പിച്ചിട്ടില്ല; ഉണ്ടായിരുന്നുവെങ്കില്‍ ഉമറും മറ്റു ചിലരും അത് ഓര്‍ത്തിരിക്കാന്‍ കാരണമെന്ത്? അല്ലാഹു വിചാരിച്ചാല്‍ പോലും മറപ്പിക്കാന്‍ കഴിയാത്തത്ര മെമ്മറി പവറുള്ളവരാണോ അവര്‍? അഥവാ 'മറപ്പിക്കപ്പെട്ട ആയത്തുകളി'ല്‍ അത് പെടുന്നില്ല.
    2) ഇതിന്‌ പകരം എന്താണ്‌ കൊണ്ടുവന്നതെന്ന് താങ്കള്‍ പറഞ്ഞിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടാകണമല്ലോ. ഒരു ആയത്ത് മന്‍സൂഖാകുന്നത് ഒരു നാസിഖ് വരുമ്പോഴാണല്ലോ. എങ്കില്‍ ആയത്തുര്‍റജ്‌മിന്റെ നാസിഖ് ഏതാണ്‌? ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നതനുസരിച്ച് നാസിഖും മന്‍സൂഖും ഖുര്‍ആനില്‍ കാണപ്പെടേണ്ടതുണ്ട്. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല. നാസിഖുമില്ല; മന്‍സുഖുമില്ല. പിന്നെങ്ങനെയാണ്‌ നസ്‌ഖ് ഉണ്ടാകുന്നത്?

    ചുരുക്കത്തില്‍ ഉമറിന്റെ പേരില്‍ പ്രചാരിപ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടിലുള്ള പ്രസ്താവന ഉമര്‍ നടത്തിയെന്ന് പറയാന്‍ കഴിയുകയില്ല. ആ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ല. // ഖുര്‍ആനിന്റെ വിശ്വാസ്യതയെ ഹനിക്കുന്നതും ഖുര്‍ആന്‍ വിരുദ്ധവുമാണത് എന്നതാണ്‌ കാരണം. //
    July 4 at 8:06am · Like

    ReplyDelete
  100. Mammootty Tk: ഹദീസിന്റെ പേരില്‍ ഉദ്ധരിക്കുന്നത് എല്ലാം വിവേചനമില്ലാതെ സ്വീകരിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല . അത് വിവേചിക്കാന്‍ കഴിവുള്ളവര്‍ വിവേചിച്ചാല്‍ മതി എന്നാണു പറഞ്ഞത് .

    Ali Koya: ‎ "നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ.'' (Qur_aan 17/36) എന്ന് അല്ലാഹു പറഞ്ഞത് എല്ലാവരോടുമാണ്‌. അതോടൊപ്പം 'ഒരാളോടും അവരുടെ കഴിവില്‍ പെട്ടതല്ലാതെ കല്പിച്ചിട്ടില്ലെന്നും' (2/286) പറഞ്ഞിട്ടുണ്ട്. ചിന്താശേഷിയില്ലാത്താവര്‍ ചിന്തിക്കണമെന്നില്ല. വിവേകമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താത്തവര്‍ക്ക് മേല്‍ സൂക്തത്തോട് (17/36) നീതിപുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. // താങ്കള്‍ പറയുന്നത് ഇനിയാരും ചിന്തിക്കേണ്ട കാര്യമില്ല; എല്ലാം പണ്ടു ചിലര്‍ ചിന്തിച്ചിട്ടുണ്ട്, ഇനിയിപ്പോള്‍ അവരുടെ വാക്കുകള്‍ ഉരുവിടുകയും അനുസരിക്കുകയും ചെയ്താല്‍ മതിയെന്നാണ്. (എന്നാണ്‌ എനിക്ക് മനസ്സിലായിട്ടുള്ളത്. അല്ലെങ്കില്‍ തിരുത്തുക.) ഇതിനെയാണ്‌ അന്ധമായ അനുകരണമെന്ന് പറയുന്നത്. ഈ ശൈലി തന്നെയും ഖുര്‍ആന്‍ വിരുദ്ധമാണ്‌.
    ഇങ്ങനെയൊക്കെ പറയുമ്പോള്‍ താങ്കളുടെ ശൈലിയുടെ പ്രണേതാക്കാള്‍ സാധാരണ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അതിലൊന്ന് 'നിങ്ങള്‍ ഇബ്‌നു ഹജറിനേക്കാളും സുയൂത്വിയേക്കാളും വലിയ പണ്ഡിതനാണോ' എന്നാണ്‌. അല്ലെങ്കില്‍ മിണ്ടാന്‍ പാടില്ലെന്ന് ചുരുക്കം. എന്നുവെച്ചാല്‍ നിങ്ങളുടെ വീക്ഷണക്കാര്‍ക്ക് എന്തും പറയാം. ആ വീക്ഷണത്തെ എതിര്‍ക്കുന്നവര്‍ മിണ്ടാന്‍ പാടില്ല; അല്ലെങ്കില്‍ 'താനൊരു വലിയ പണ്ഡിതനാണെ'ന്ന അവകാശവാദവുമായി രംഗത്ത് വരണം. അങ്ങനെ വാദിക്കാന്‍ പടുവിഡ്ഢികളല്ലാതെ വല്ലവരും തയ്യാറാകുമോ? അപ്പോള്‍ താങ്കളുടെ കേമ്പ് വിജയപ്രഖ്യാപനം നടത്തും: 'കണ്ടില്ലേ thaanoru സാധാരണകാരനാണെ'ന്ന് ഇയാള്‍ സ്വയം സമ്മതിച്ചിരിക്കുന്നു എന്ന്. ഇതിനെ സാധാരണഗതിയില്‍ മുസ്‌ലിയാരിസം എന്ന് വിശേഷിപ്പിക്കുന്നു. അതൊക്കെ ആവനാഴിയില്‍ തന്നെ ഇരിക്കട്ടെ.
    July 4 at 9:05am · Like

    ReplyDelete
  101. Ali Koya To Mammootty Tk: "നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ.'' (ഖുര്‍ആന്‍ 17/36) എന്ന് അല്ലാഹു പറഞ്ഞത് എല്ലാവരോടുമാണ്‌; എന്നാണ്‌ ഞാന്‍ കരുതുന്നത്.
    ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ എനിക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ പിന്‍പറ്റുന്നത് എന്തിനെയാണെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തുക എന്നതാണ്‌ എന്റെ ഉത്തരവാദിത്തമെന്നും ഞാന്‍ മനസ്സിലാക്കുന്നു.
    ഇനി, അതൊന്നും ശരിയല്ല; ഞാന്‍ അന്ധമായി ആരെയെങ്കിലും അനുകരിച്ചല്‍ മതിയെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിച്ചു തന്നാല്‍ ഞാന്‍ അനുകരിക്കാം.
    July 4 at 9:19am · Like · 1

    ReplyDelete
  102. Mammootty Tk: ബുഖാരിയിലെ ഹദീസുക്ളിലെ മത്നും സനദും പിന്നീടുള്ള അനേകം ഹദീസ് പണ്ഡിതരാല്‍ വിലയിരുത്തപ്പെട്ടതാണ് . അത് കൊണ്ടാണ് അതിനെ മുസ്ലിം ലോകം സ്വഹീഹു എന്ന് വിശേഷിപ്പിച്ചത് .അതായത് അത് വിവേചിക്കപ്പെട്ടത്‌ തന്നെയാണ് എന്നര്‍ത്ഥം . വിവേചനമില്ലാതെ ബുഖാരി സ്വീകരിക്കാം എന്നതിന് അത് കൊണ്ട് തന്നെ വലിയ പാണ്ടിത്യം ആവശ്യമായി വരുന്നില്ല .

    Ali Koya: മുഹമ്മദ് നബിക്ക് സിഹ്‌റ്‌ ബാധിച്ചു. എന്നിട്ട് എന്താണ്‌ ചെയ്യുന്നതെന്നറിയാതെ കുറച്ചു കാലം കഴിഞ്ഞു കൂടിയിട്ടുണ്ട്. എന്ന ഹദീസും ബുഖാരിയിലുള്ളത് തന്നെയാണ്‌. തിരുമേനിക്ക് സിഹ്‌റ്‌ ബാധിച്ചുവെന്ന് പറയുന്നവന്‍ അക്രമിയും വഴിപിഴച്ചവനുമാണെന്ന് ഖുര്‍ആന്‍ പറയുന്നു. (25/8,9)
    ഇതൊന്നും പല പണ്ഡിതന്മാരും വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. ബുഖാരിയിലുള്ള വിശ്വാസം ഖുര്‍ആനിലുള്ള വിശ്വാസത്തിനു താഴെയായിരിക്കണം എന്നേ ഞാന്‍ പറയുന്നുള്ളു. ബുഖാരിയിലെ ഹദീസ് ശരിയാക്കാന്‍ വേണ്ടി ഖുര്‍ആന്‍ സൂക്തത്തെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഇല്ലാതാക്കരുത്. അതിനേക്കാള്‍ സുരക്ഷിതമായ രീതി ഖുര്‍ആന്‍ വിരുദ്ധമെന്ന് തോന്നുന്ന ഹദീസ് മാറ്റിവെക്കുന്നതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഹദീസ് നിദാനശാസ്ത്രത്തില്‍ ഈ വിധി കാണാം.

    ആരുടെയെങ്കിലും വാക്കുകള്‍ അനുകരിക്കാന്‍ പാണ്ഡിത്യത്തിന്റെ ആവശ്യമില്ലെന്ന് താങ്കള്‍ പറഞ്ഞത് 100% ശരിയാണ്‌. ബുഖാരിയുടെ ഒരു ഹദീസ് വിലയിരുത്താന്‍ ബുഖാരിയേക്കാള്‍ വലിയ ഹദീസ് പാണ്ഡിത്യം ആവശ്യമില്ലെന്നത് അതിലേറെ വലിയ മറ്റൊരു ശരിയാണ്‌. താങ്കള്‍ക്ക് ഒട്ടും മനസ്സിലാവാത്ത ശരി.
    July 4 at 9:48am · Like

    ReplyDelete
  103. Ali Koya വ്യാജഹദീസുകള്‍ ധാരാളം പടച്ചുവിടപ്പെട്ടിട്ടുണ്ട്. മറ്റു തരത്തില്‍ അബദ്ധങ്ങള്‍ കടന്നു കൂടിയ ഹദീസുകള്‍ വേറെയുമുണ്ട്. അതുകൊണ്ട് അവ നിശിതമായ പരിശോധനക്ക് വിധേയമാക്കി മാത്രമേ സ്വീകരിക്കാവൂ. ഈ പരിശോധനയില്‍ പരമപ്രധാനം ഖുര്‍ആനുമായി ഒത്തുനോക്കലാണ്‌.

    ReplyDelete
  104. Mammootty Tk: ആലിക്കോയ സാഹിബ് ഹദീസുകളുടെ അര്‍ഥം നേര്‍ക്കുനേരെ തെറ്റിദ്ധരിപ്പിക്കും വിധമാണ് നല്‍കിയിട്ടുള്ളത് അതിനാല്‍ അറബി മൂലം പേസ്റ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു .... പ്രതികരിച്ചു കണ്ടില്ല ...അതിനു ശേഷം ചര്‍ച്ച തുടരാം .......
    37 minutes ago · Like

    Ali Koya: മമ്മൂട്ടിയുടെ കമന്റ് അത്ഭുതകരമായിരിക്കുന്നു.
    1) ഹദീസിന്റെ അര്‍ത്ഥം തെറ്റായിട്ടാണ്‌ ഞാന്‍ നല്‍കിയതെന്ന് അദ്ദേഹം വിധിയെഴുതിയിരിക്കുന്നു.
    2) അതേ സമയം അറബി മൂലം ഉദ്ധരിച്ച് അത് തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുമില്ല.
    3) അറബി മൂലം ഞാന്‍ പോസ്റ്റ് ചെയ്യണമെന്നാണ്‌ ആവര്‍ത്തിച്ച് പറയുന്നത്.

    അല്ല മമ്മൂട്ടി സാഹിബേ, ഞാന്‍ വെറും സാധാരണക്കാരനാണെന്നും അതിനാല്‍ ഹദീസിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ യോഗ്യതയില്ലാത്തവനാണെന്നും താങ്കളല്ലേ ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞത്? എന്നിട്ടും ഹദീസിന്റെ അറബി മൂലം എന്നോട് തന്നെ ചോദിക്കുകയോ? താങ്കളെപ്പോലുള്ള മഹാ പണ്ഡിതന്മാര്‍ക്ക് നാണക്കേടല്ലേ അത്?

    # ഈ ഹദീസുകളെക്കുറിച്ച് ചര്‍ച്ച നടത്താനുള്ള യോഗ്യത താങ്കള്‍ക്കുണ്ടെങ്കില്‍ അതിന്റെ അറബിമൂലം കണ്ടെത്താനും താങ്കള്‍ക്ക് കഴിയും. എപ്പോഴാണോ അത് കണ്ടെത്താന്‍ താങ്കള്‍ക്ക് കഴിയുന്നത് അപ്പോള്‍ നമുക്ക് ചര്‍ച്ച തുടരാം.

    ReplyDelete
  105. നമ്മുടെ വിശ്വാസ കര്‍മ്മാദികളുമായി നേര്‍ക്കുനേരെ ബന്ധമില്ലാത്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകളുടെ മേല്‍ പേര്‍ത്തും പേര്‍ത്തും ചര്‍ച്ച ചെയ്യാന്‍ മാത്രം നമ്മുടെ ആയുസ്സ് വിശാലമല്ല എന്ന് ഉണര്‍ത്തിക്കൊള്ളട്ടെയോ.

    ReplyDelete
    Replies
    1. ലോകത്ത് നമ്മള്‍ മാത്രമേ ഉള്ളുവെങ്കില്‍ നമുക്ക് അങ്ങനെ വിചാരിക്കാമായിരുന്നു; അതല്ലല്ലോ അവസ്ഥ. "നമ്മുടെ വിശ്വാസ കര്‍മ്മാദികളുമായി നേര്‍ക്കുനേരെ ബന്ധമില്ലാത്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകള്‍" വിമര്‍ശിക്കപ്പെടുന്ന ഒരു ലോകത്ത് ജിവിച്ചിരിക്കുന്ന നാം എന്ത് ചെയ്യണം?

      Delete
    2. യോജിക്കുന്നു. താങ്കള്‍ ഈ വിഷയം കൈകാര്യം ചെയ്തതിനെ വിമര്‍ശിക്കാനല്ല ഞാന്‍ ഉദ്ദേശിച്ചത്; പൊതുവില്‍ ഇത്തരം ചര്‍ച്ചകളില്‍ ഇടപെടുന്നവര്‍ക്കുള്ള ഒരോര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ പറഞ്ഞു എന്നേയുള്ളൂ.

      ഇതുപോലെയുള്ള ചര്‍ച്ചകള്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടും. ഈ ചര്‍ച്ച വായിച്ചപ്പോള്‍ എനിക്ക് ഒട്ടേറെ പുതിയ അറിവുകള്‍ ലഭിച്ചു. ഓരോ വ്യക്തിക്കും അവരവരുടെ പാണ്ഡിത്യത്തിനനുസരിച്ച് ഇത്തരം വിഷയങ്ങളില്‍ ഇടപെടാം. എന്നാല്‍ പലപ്പോഴും ചര്‍ച്ചകള്‍ വിഷയത്തിന്റെ മര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കുന്നതായിട്ടോ അനാവശ്യമായി നീണ്ടു പോകുന്നതായിട്ടോ അനുഭവപ്പെടാറുണ്ട്. അഗാധ പണ്ഡിതന്മാര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നല്ല ഇസ്ലാം എന്നത്, വിഷയങ്ങളെ ഋജുവായ നിലയില്‍ സമീപിക്കേണ്ടതിന്റെയും അഭിപ്രായഭിന്നതകളെ ലളിതമായി നിര്‍ദ്ധാരണം ചെയ്യേണ്ടതിന്റെയും അനിവാര്യതയെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ചര്‍ച്ചകള്‍ ഹൃസ്വമാവുകയും പഠിതാക്കള്‍ക്ക് എളുപ്പമാവുകയും പൊതുവില്‍ സമയലാഭം ഉണ്ടാകുകയും ചെയ്യും.

      Delete
  106. യുക്തിവാദികളും ചേകന്നൂരികളും മറ്റു ഹദീസ് നിഷേധികളും ഹദീസിനെ വിമര്‍ശിക്കുന്നുണ്ട്. അവര്‍ മാത്രമല്ല ശിയാക്കള്‍ നിരവധി 'സുന്നി ഹദീസു'കളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സുന്നികള്‍ തന്നെ പല സുന്നി ഹദീസുകളെയും വിമര്‍ശിക്കുന്നുണ്ട്. ഇമാം ബുഖരിക്ക് കിട്ടിയ ആറു ലക്ഷം ഹദീസില്‍ നിന്ന് ഏതാനും ഹദീസുകള്‍ മാത്രമേ അദ്ദേഹം സ്വീകരിച്ചിട്ടുള്ളു; അദ്ദേഹം സ്വീകരിക്കാതെ വിട്ട ഹദീസുകള്‍ മറ്റു പലരും സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം സ്വീകരിച്ച ചില ഹദീസുകളെ മറ്റു പലരും തള്ളിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹദീസിലെ നെല്ലിനെക്കുറിച്ചും പതിരിനെക്കുറിച്ചുമുള്ള ചര്‍ച്ചക്ക് പ്രസക്തിയേറെയാണ്‌. ഈ വിഷയത്തില്‍ നാമൊരു തയ്യാറെടുപ്പ് നടത്തിയിട്ടില്ലെങ്കില്‍ വിമര്‍ശകന്മാരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും.
    'സനദ് സ്വഹീഹാകുന്നു; അതുകൊണ്ട് ഹദീസ് സ്വീകാര്യമാണ്‌' എന്ന അഹ്‌ലേ ഹദീസ് ശൈലി അപകടാവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുകയാണ്‌ ചെയ്യുക എന്ന മുന്നറിയിപ്പ് നല്‌കാനാണ്‌ ഞാനുദ്ദേശിക്കുന്നത്.

    ReplyDelete
  107. 'സനദ് സഹീഹ് ആണ്' എന്ന പരാമര്‍ശം തന്നെ സങ്കീര്‍ണ്ണമായ ഒരു അവസ്ഥയിലാണ് നമ്മെ എത്തിക്കുന്നത്. പാപസുരക്ഷിതനായ നബിയില്‍ നിന്നും നിവേദനം തുടങ്ങുന്ന പരമ്പര മുഴുവന്‍ (സഹാബത്തും താബിഉകളും ഉള്‍പ്പടെ) പാപസുരക്ഷിതരല്ലാത്ത വ്യക്തികളാണ്. സത്യസന്ധനായ നല്ല ഓര്‍മ്മശക്തിയുള്ള ഒരു റിപ്പോര്‍ട്ടറില്‍ നിന്ന് പോലും മനപ്പൂര്‍വ്വമല്ലാത്ത അബദ്ധങ്ങള്‍ റിപ്പോര്‍ട്ടിങ്ങില്‍ സംഭവിക്കാം. അതുകൊണ്ടുതന്നെ സനദ് സഹീഹ് ആണെന്നത് ആ ഹദീസ് സ്വീകാര്യമാണെന്നതിന് തെളിവല്ല.

    (ഇവിടെ വച്ച് ഒരു കൂട്ടര്‍ ഹദീസിനെ ഒന്നാകെ നിഷേധിക്കുന്നു. എന്നിട്ട് അല്ലാഹുവിന്റെ കലാമിന് തന്നിഷ്ടം പോലെ അര്‍ഥം പറഞ്ഞ് ഇസ്ലാമില്‍ നിന്ന് ബഹുദൂരം പുറത്തു പോകുന്നു. അവരെ വിടാം.)

    മറ്റൊരു കൂട്ടര്‍ ഹദീസുകളെ ഖുര്‍ആനിന്റെ മാത്രം ഉരകല്ലില്‍ പരിശോധിച്ച് സ്വീകരിക്കുന്നു. ഫലത്തില്‍ ഇതും ഹദീസ് നിഷേധം തന്നെയാണ്. നമസ്കാരത്തിന്റെ വഖ്തുകളുടെയും റകഅത്തുകളുടെയും മറ്റും കാര്യത്തിലുള്ള ഹദീസുകളെ ഇക്കൂട്ടര്‍ എന്ത് ചെയ്യും?

    ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഈ സങ്കീര്‍ണ്ണമായ അവസ്ഥ ഉണ്ടായാല്‍, മൂന്ന് കാര്യങ്ങളെ അവലംബിക്കുന്നത് വഴി പ്രതിസന്ധി ഒഴിവാകുന്നു:
    1. ആ വിഷയവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ കലാം
    2. തദ്വിഷയകമായി സഹീഹ് ആയ വ്യത്യസ്ത പരമ്പരകളില്‍ കൂടി (മുതവാതിര്‍ ആയി) വന്ന ഹദീസുകള്‍. ഒരേ അബദ്ധം വ്യത്യസ്ത പരമ്പരകളില്‍ സംഭവിക്കുക വിദൂരമാണല്ലോ.
    3. തദ്വിഷയകമായി പരസ്പരം ബലപ്പെടുത്തുന്ന സഹീഹ് ആയതും മുതവാതിര്‍ അല്ലാത്തതുമായ (ആഹാദ്) ഒന്നിലധികം ഹദീസുകള്‍.

    ഇവിടെ ചിലര്‍ സ്വന്തം ബുദ്ധിയ്ക്ക് തോന്നുന്നതിന് അനുസരിച്ച് പല ഹദീസുകളിലും ഖുര്‍ആന്‍ വൈരുദ്ധ്യം ആരോപിക്കും. അങ്ങനെ ഭിന്നതകളും വര്‍ദ്ധിക്കും. (കേരള മുജാഹിദു വിഭാഗങ്ങള്‍ പിളര്‍ന്നപ്പോള്‍ ഇല്ലാതിരുന്നതും ഇപ്പോള്‍ ഉണ്ടായതുമായ ചില ആശയ ഭിന്നതകള്‍ ഇത്തരത്തിലുള്ളതാണ്.) ഇങ്ങനെയുള്ള ഭിന്നതകള്‍ കൂടുതലും നമ്മുടെ വിശ്വാസ കര്‍മ്മാദികളുമായി നേര്‍ക്കുനേരെ ബന്ധമില്ലാത്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകളുടെ കാര്യത്തിലാണ് ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. അവയുടെ മേല്‍ പേര്‍ത്തും പേര്‍ത്തുമുള്ള തര്‍ക്കങ്ങള്‍ ഭിന്നതയുടെ ആഴം വര്‍ധിപ്പിക്കാനല്ലാതെ പ്രയോജനം ചെയ്യില്ല.

    'അറിയില്ല' എന്ന് പറയുന്നതും അറിവില്‍പ്പെട്ടതാണെന്ന തിരിച്ചറിവ്, അറിവുള്ളവര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

    ReplyDelete
  108. പിലാച്ചേരിയുടെയും അലികൊയയുടെയും സംവാദം കേട്ട് നിന്നപ്പോള്‍ ഈ വിനീധനു ചില സംശയങ്ങള്‍ നില്കകള്ളി തരുന്നില്ല

    1 ) ദുശ്ശകുന കഥ കേള്കുാമ്പോള്‍ അബൂ ഹുറൈറ തെറ്റ് പറ്റുകയോ കളവു പറയുകയോ ചെയ്തു എങ്കില്‍ ഹദീസ്‌ സഹീഹ ആകുന്നതിന്റെ നിയമമനുസരിച്ച് അബൂ ഹുറൈറ വിശ്വാസത അല്ലെ ചേദ്യം ചെയ്യുന്നത് അങ്ങനെ ആണെങ്കില്‍ അബൂ ഹുറൈറ റിപ്പോര്ട്ട് ‌ ചെയ്ത എല്ലാ ഹദീസുകളും തള്ളിക്കളയണം എന്ന് വരില്ലേ?

    2 ) “പ്രവാചകവചനത്തിന്റെ അവസാനഭാഗം മാത്രമാണ്‌ അബൂഹുറയ്‌റക്ക് കേള്ക്കാഅന്‍ സാധിച്ചത്. എന്നിട്ട് അത് നബിയുടെ അഭിപ്രായമാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. അങ്ങനെ റിപ്പോര്ട്ട്ക ചെയ്യുകയും ചെയ്തു.” ഹദീസ് പോലുള്ള അതി സൂക്ഷ്മത കാണിക്കേണ്ട സന്ദര്ഭറത്തില്‍ അബൂ ഹുറൈറ അതിനു തക്ക വില കല്പിച്ചില്ല എന്നല്ലേ ഇത് കൊണ്ട് അര്ത്ഥസ മാകുന്നത് ?

    3) ബുഖാരിയിലെ ചില ഹദീസുകള്‍ സ്വീകരിക്കാന്‍ പറ്റാത്തത്‌ ആണെങ്കില്‍ പിന്നെ എങ്ങനെ ബുഖരിയെ വിശ്വസിക്കും “വൈദ്യശാസ്ത്രത്തിലും മറ്റും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്ക്ക് എതിരാവുക” എന്നത്‌ ഹദീസ്‌ തള്ളാന്‍ ന്യായമെങ്കില്‍ ഭാവിയില്‍ ചിലത് ശാസ്ത്രം ബുഖാരിക്ക് എതിരായാല്‍ അതും തള്ളേണ്ടി വരില്ലേ ??? അങ്ങനെ എങ്കില്‍ ബുഖാരി ഇപ്പോഴും സംശയത്തിന്റെച മുനയില്‍ ആണ് എന്ന് വരില്ലേ??

    4) “വൈദ്യശാസ്ത്രത്തിലും മറ്റും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്ക്ക് എതിരാവുക” എന്നത്‌ ഹദീസ്‌ തള്ളാന്‍ ന്യായമെങ്കില്‍ രാത്രി ഏറെ നേരം ഉറക്കമൊഴിച്ചു നിസ്കരിക്കലും കുറച്ചു മാത്രം ഉറങ്ങലും, ആറു മണികൂരിനും എട്ടു മണിക്കൂറിനും ഇടയില്‍ ഉറങ്ങുന്നത് ആണ് ആരോഗ്യത്തിന് എന്ന് പറയുന്നത് മേല്‍ പറഞ്ഞ ഹദീസിനു എതിരല്ലേ ...?

    5 ) “വൈദ്യശാസ്ത്രത്തിലും മറ്റും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്ക്ക് എതിരാവുക” എന്നതില്‍ വൈദ്യ ശാസ്ത്രം ഒരിക്കല്‍ പറഞ്ഞത്‌ പിന്നീട് മാറ്റി പറയില്ല എന്ന് പറയാന്‍ പറ്റുമോ ? ശാസ്ത്രത്തിനും തെറ്റുപട്ടില്ലേ ...?

    6 ) “ഹദീസിന്റെറ പരമ്പരയും മത്നും വിശകലനം ചെയ് ഒരു നിദാന ശാസ്ത്ര പുസ്തകവും കയ്യിലെടുത്ത് സാധാരണക്കാരന് ഒരിക്കലും ഹദീസുകളുടെ വിവേചനം നടത്തുക സാധ്യമല്ല” അപ്പോള്‍ സാധാരണക്കാരന് ഏതെങ്കിലും പണ്ഡിതനെ രണ്ടും കല്പിച്ചു തഖലീധു ചെയ്യണം എന്നാണോ ? അങ്ങനെ എങ്കില്‍ ആ പണ്ഡിതന് ചെയ്ത അബണ്ടം സാധാരണക്കാരന് ബാധിക്കുമോ ?

    7) “നബിക്ക് സിഹ്‌റ്‌ ബാധിച്ചുവെന്ന് ബുഖാരിയും മുസ്‌ലിമും ഉള്പ്പെ ടെയുള്ള ഹദീസ് ഗ്രന്ഥടങ്ങള്‍ പറയുന്നു. വിശുദ്ധ ഖുര്ആതന്‍ പറയുന്നത് നബിക്ക് സിഹ്‌റ്‌ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളും വഴിപിഴച്ചവരുമാണെന്നാണ്‌. ഏതാണ്‌ സ്വീകരിക്കേണ്ടത്?” ഇത് കൊണ്ടാര്ത്ഥപമാകുന്നത് ബുഖാരിയും മുസ്‌ലിമും ശരിക്കും ഖുര്ആയന്‍ പഠിച്ചില്ല എന്നാണോ ? ആണെങ്കില്‍ അതതര്ക്ക രുടെ ഹദീസ്‌ സ്വീകരിക്കണോ ?? ഇല്ലെങ്കില്‍ അവര്‍ എന്ത് കൊണ്ട് ഖുര്ആിനിന് വിരുദ്ധമായ ഹദീസ്‌ റിപ്പോര്‍ട്ട് ചെയ്തു ... ബുഖാരിയും മുസ്‌ലിമിനും ചെറിയ പാളിച്ചകള്‍ പറ്റി എന്നാണെങ്കില്‍ എന്താണ് നമ്മുടെ രണ്ടാം പ്രമാണത്തിന്റെ അവസ്ഥ ??

    8) “Ali Koya: മുഹമ്മദ് നബിക്ക് സിഹ്‌റ്‌ ബാധിച്ചു. എന്നിട്ട് എന്താണ്‌ ചെയ്യുന്നതെന്നറിയാതെ കുറച്ചു കാലം കഴിഞ്ഞു കൂടിയിട്ടുണ്ട്. എന്ന ഹദീസും ബുഖാരിയിലുള്ളത് തന്നെയാണ്‌. തിരുമേനിക്ക് സിഹ്‌റ്‌ ബാധിച്ചുവെന്ന് പറയുന്നവന്‍ അക്രമിയും വഴിപിഴച്ചവനുമാണെന്ന് ഖുര്ആ‌ന്‍ പറയുന്നു. (25/8,9)
    ഇതൊന്നും പല പണ്ഡിതന്മാരും വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.” ലോക മുസ്ലിം കള്‍ ബഹു കേമാന്മാരായി (അലി കോയ സഹിബിനെകാള്‍ ഒരു പടി മുന്നിലെന്ന് കരുതുന്ന ) ഈ പണ്ഡിതന്‍ മാരെല്ലാം ഇത്ര വ്യക്തമായ ഖുര്ആന്‍ ആയത്ത് കാണാതിരിക്കാന്‍ കാരണം വല്ലതും ഉണ്ടോ ??

    9 ) “'സനദ് സ്വഹീഹാകുന്നു; അതുകൊണ്ട് ഹദീസ് സ്വീകാര്യമാണ്‌' എന്ന അഹ്‌ലേ ഹദീസ് ശൈലി അപകടാവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുകയാണ്‌ ചെയ്യുക എന്ന മുന്നറിയിപ്പ് നല്‌കാനാണ്‌ ഞാനുദ്ദേശിക്കുന്നത്.” ചുരുക്കത്തില്‍ സ്വഹീഹ എന്ന വാക്കിനും ഇപ്പോള്‍ പഴയ ചാക്കിന്റെ ഗതി ആണോ ?

    ഈ പോസ്റ്റും തുടര്ന്നു ള്ള സംവാദങ്ങളും കാണുമ്പോള്‍ ഞങ്ങള്‍ സാധാരണ ക്കാര്ക്ക് ‌ ആരാരും ഇല്ലാത്ത വിജനമായ മരുഭൂമിയില്‍ അകപ്പെട്ടവന്റെ വികാരം ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ...

    എന്റൊ സംശയം ഗൌനിക്കും എന്ന് വിശ്വസിക്കുന്നു ..

    ReplyDelete
    Replies
    1. ഹൈദ്രൂസ് സാഹിബ്, പ്രതികരണത്തിനു നന്ദി. പിലാച്ചേരിയുടെ ഒരു കമന്റും അതിനുള്ള എന്റെ മറുപടിയും ഇവിടെ ഉദ്ധരിക്കുക മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ.

      Pilacherry Aboobacker: ബുഖാരിയില്‍ ഹദീസു കളായിവന്നത് മുഴുവനും ശുദ്ദമാണ്. അല്ല എന്ന് തെളിയിക്കാന്‍ വസ്തു നിഷ്ടമായി തെളിയിക്കാന്‍ ലോകത്ത് ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബുഖാരിയില്‍ ഒരു ഹദീസെങ്കിലും ശുദ്ധമല്ല എന്ന് വന്നാല്‍ പിന്നെ ആ ബുഖാരി സ്വീകരിക്കാന്‍ പാടില്ല എന്നാണു വരിക. കളവു പറയുന്ന ഒരാളുടെ കിത്താബു നാം എങ്ങിനെ സ്വീകരിക്കും?

      Alikoya: * പിലാച്ചേരിയുടെ വീക്ഷണത്തില്‍ ബുഖാരി (വേണമെങ്കില്‍ മുസ്‌ലിമും) ഒഴികെയുള്ള ഹദീസ് ഗ്രന്‍ഥങ്ങളില്‍ ശുദ്ധമല്ലാത്ത ഹദീസുകളുണ്ടോ?
      * ഉദാഹരണമായി, അബൂദാവൂദ്, അഹ്‌മദ്, നസാഈ, ഇബ്‌നു മാജ, തിര്‍മിദീ, അബൂ യ'അ്‌ലാ, ബൈഹഖീ, ദാറഖുത്‌നീ, ദാരിമീ മുതലായവയില്‍ ശൂദ്ധമല്ലാത്ത/ അസ്വീകാര്യമായ ഹദീസുകള്‍ ഉണ്ടോ?
      * ഉണ്ടെന്ന് പിലാച്ചേരിയും സമ്മതിക്കുമെന്നാണ്‌ തോന്നുന്നത്. അതോടെ അദ്ദേഹം ഒരു വന്‍ കെണിയില്‍ വീഴുകയും ചെയ്യും.
      * ഒരു ഹദീസ് ഗ്രന്‍ഥത്തില്‍ ദഈഫായ ഒരു ഹദീസെങ്കിലും ഉണ്ടെന്നു വന്നാല്‍ അതിന്നര്‍ത്ഥം ആ ഇമാം കളവ് പറയുന്നവനാണ്‌ എന്നാണല്ലൊ അദ്ദേഹം വാദിക്കുന്നത്. അപ്പോള്‍ ഹദീസിന്റെ ഇമാമുകളില്‍ ബുഖാരി (മുസ്‌ലിമും) ഒഴികെയുള്ളവരെല്ലാം കള്ളം പറയുന്നവരാണെന്നല്ലേ ഇതിന്നര്‍ത്ഥം? എന്തൊരു അപരാധമാണിത്?
      * തീവ്രവാദികള്‍ നശിച്ചിരിക്കുന്നു എന്ന് പ്രവാചകന്‍ പറഞ്ഞത് എത്രമാത്രം ശരിയാണ്‌?
      * ഹദീസിന്ന് ഹദീസിന്റേതല്ലാത്ത സ്ഥാനം, ഖുര്‍ആ‌നിനൊപ്പമുള്ള സ്ഥാനം, നല്‍കുകയെന്ന തീവ്രതയാണ്‌ അദ്ദേഹം ആദ്യം കാണിച്ചത്. ഹദീസ് വഹ്‌യാണെന്ന വാദം അതിന്റെ ഭാഗമാണല്ലോ. അതിന്റെ അനന്തരഫലമാകട്ടെ, ഹദീസ് ഗ്രന്‍ഥങ്ങള്‍ മൊത്തം തള്ളിക്കളയാനുള്ള വഴിയൊരുങ്ങുകയായിരുന്നു.
      * ഹദീസ് നിദാനശാസ്ത്രത്തിന്റെ ഏത് ഗ്രന്‍ഥത്തിലാണ്‌, അദ്ദേഹമുന്നയിച്ച ഈ കടുംവാദമുള്ളത്?
      * അദ്ദേഹത്തിന്റെ ഈ വാദമനുസരിച്ച് ഹദീസിന്റെ ഇമാമുമാരില്‍ മിക്കവരും (എന്നല്ല എല്ലാവരും) കള്ളം പറയുന്നവരാണെന്ന് പറയേണ്ടി വരുകയില്ലേ?
      * അതോടൊപ്പം ആ ഗ്രന്‍ഥങ്ങളിലെ ഒരു ഹദീസും സ്വീകരിക്കാന്‍ പാടില്ലെന്നും വരില്ലേ?
      * അങ്ങനെ വരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണോ പിലാച്ചേരി കരുതുന്നത്?
      * ഒരു ഹദീസ് ഗ്രന്‍ഥത്തിലെ ഒരു ഹദീസെങ്കിലും ദുര്‍ബലമാണെന്ന് വന്നാല്‍ പിന്നെ ആ ഗ്രന്‍ഥത്തിലെ ഒരു ഹദീസും സ്വീകരിക്കാന്‍ പറ്റുകയില്ലെന്ന്, പിലാച്ചേരിക്കു മുമ്പ്, വെളിവുള്ള വല്ലവരും പറഞ്ഞിട്ടുണ്ടോ?
      * മേല്‍ പറഞ്ഞ ഗ്രന്‍ഥങ്ങളിലുള്ള മുഴുവന്‍ ഹദീസും പിലാച്ചേരി തള്ളിക്കളയുന്നുണ്ടോ?
      * ഇങ്ങനെ തള്ളുന്ന ഒരു ഇമാമിനെയെങ്കിലും കാണിക്കാമോ?
      * ഇല്ലെങ്കില്‍ ഈ വാദം പിലാച്ചേരിയുടെ സ്വന്തം വാദമാണോ?
      * ഇനി, ചില ദഈഫുകള്‍ ഉള്ളതോടൊപ്പം തന്നെ മറ്റു ഗ്രന്‍ഥങ്ങളിലെ നല്ല ഹദീസുകള്‍ സ്വീകരിക്കാമെന്നാണ്‌ പിലാച്ചേരിയുടെ വീക്ഷണമെങ്കില്‍, ബുഖാരിയില്‍ ദഈഫുകളുണ്ടാകുന്നതിന്ന് എന്താണ്‌ കുഴപ്പം? അക്കാരണത്താല്‍ അത് തള്ളിക്കളയേണ്ടിവരുമെന്ന് വാദിക്കുന്നതെന്തിനാണ്‌?
      * യഥാര്‍ത്ഥത്തില്‍ ഇത് സാക്ഷാല്‍ ഹദീസ് നിഷേധികളുടെ വാദമല്ലേ?
      * പിലാച്ചേരി ഒരു പ്രച്ഛന്ന ഹദീസ് നിഷേധിയാണോ?

      (കൂട്ടത്തില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. പിലാച്ചേരി കണ്ണടച്ചിരുട്ടാക്കുകയാണ്‌ ചെയ്യുന്നത്. ബുഖാരിയിലെ അസ്വീകാര്യമായ ചില ഹദീസുകളെക്കുറിച്ച് ഇതിനു മുമ്പ് ഞാന്‍ ചോദിച്ചിട്ട് അദ്ദേഹം വ്യക്തമായ ഒരു മറുപടിയും നല്‍കിയിട്ടില്ല. അവ കമന്റുകളില്‍ നല്‍കാം.)

      Delete